Tuesday, February 23, 2010

ഇഹ്‌യാഉസുന്ന സുവർണ്ണ ജൂബിലിക്ക്‌ ഉജ്ജ്വല സമാപനം


ഒതുക്കുങ്ങൽ: ഇഹ്‌യാസുന്ന സുവർണ്ണ ജൂബിലിക്ക്‌ പതിനായിങ്ങൾ ഒഴുകിയെത്തി. സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ പാണക്കാട്‌ അധ്യക്ഷണായിരുന്നു. താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രാഭാഷണം നടത്തി.

ഇ സുലൈമാൻ മുസ്ലിയാർ ഗോൾഡൻ ജൂബിലി സന്ദേശം നൽകി. ഡോ. യു.എസ്‌.എമ സയ്യിദ്‌ മഹ്മൂട്‌ അഷരി (അൽഅഷർ ഈജിപ്ത്‌), ശൈഖ്‌ ജമാൽ ഫാറൂഖ്‌ അൽദഖാദ്‌ (അൽഅഷർ ഈജിപ്ത്‌), ശൈഖ്‌ അബ്ദുൽ ജലീൽ അൽത്വാഹിറുൽ ബകരി (മുദരിസ്‌, ജാമിഅ: സാദാത്ത്‌ ദമസ്കസ്‌), മുഹമ്മദ്‌ അബൂബക്കർ ബാദീബ്‌ യമൻ, മുഹമ്മദ്‌ യഅ​‍്ഖൂബ്‌ അൽകൈസരി ദുബൈ, കെപി ഹംസ മുസ്ലിയാർ ചിത്താരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, കലന്തർ മസ്താൻ കായൽപട്ടണം, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി പ്രസംഗിച്ചു.
22/02/2010

No comments:

Related Posts with Thumbnails