Wednesday, February 17, 2010

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരെ ഒറ്റക്കെട്ടായി നേരിടണം: കാന്തപുരം

കുണ്ടൂർ : ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്‌. പുറമേ നിന്നുള്ളവരുടെ താത്‌പര്യങ്ങളാണ്‌ ഭീകരവാദികൾ സംരക്ഷിക്കുന്നത്‌. ഭീകരപ്രവർത്തനം ലോകത്ത്‌ ഒന്നും നേടിയിട്ടില്ല. മുഴുവൻ രാഷ്ട്രങ്ങളെയും ഒരു പോലെ ഭീതിയിലാഴ്ത്തുന്ന ആധുനിക ഭീകരതയുടെ പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ സമാധാന കാംക്ഷികൾ ശ്രമിക്കേണ്ടതുണ്ട്‌. ഇസ്ലാം സമാധാനത്തിന്റെ മതമാണ്‌. ഇതിനെ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മതമായി ചിലർ പ്രചരണം നടത്തുന്നത്‌ തികഞ്ഞ അജ്ഞതയാണ്‌.

ആയിരത്തി മുന്നൂറ്‌ വർഷത്തെ ഇസ്ലാമിക ഉമ്മത്തിന്റെ ചരിത്രം അതാണ്‌ തെളിയിക്കുന്നത്‌. ഔലിയാക്കളും സൂഫിയാക്കളുമാണ്‌ ഇതിൽ പ്രധാന പങ്ക്‌ വഹിച്ചതു. മമ്പുറം തങ്ങളും കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരും ഇതിന്റെ മികച്ച തെളിവുകളാണ്‌. പ്രവാചക പ്രേമമാണ്‌ ഔലിയാക്കളുടെ അസ്ഥിവാരം. മഹബത്തുറസൂലിന്റെ ഫലങ്ങളാണ്‌ സൂഫികളിൽ പ്രതിഫലിച്ചതു. മഹാന്മാരായ സ്വഹാബികൾ ഏറ്റവും വലിയ ആശിഖുകളായിരുന്നു. ഇത്‌ തിരിച്ചറിയാത്തവർ മതത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സുന്നികൾ ചെയ്യുന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും സ്വഹാബത്തിന്റെ പിൻബലമുണ്ട്‌. തിരുനബിയുടെ തിരുകേശം തലമുറകളായി വ്യക്തമായ സനദോടുകൂടി ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്‌. ഇതിൽപ്പെട്ട ഒരു തിരുകേശമാണ്‌ മർക്കസിൽ പ്രദർശിപ്പിക്കുന്നത്‌. ഈ ആണ്ട്‌ നേർച്ച പ്രവാചക പ്രകീർത്തന മാസത്തിന്റെ തുടക്കം കൂടിയാണ്‌. മാർച്ച്‌ പതിനൊന്നിന്‌ കോഴിക്കോട്‌ നടക്കുന്ന അന്താരാഷ്ട്ര മീലാദ്‌ കോൺഫറൻസ്‌ അടക്കം മുഴുവൻ മൗലിദ്‌ സദസ്സുകളിലും നാം സജീവമാവണമെന്നും ഓരോ വീടുകളിലും നമ്മുടെ കുടുംബങ്ങളിലും തിരു കീർത്തനങ്ങൾ വർധിപ്പിക്കണമെന്നും ഇഹപരവിജയത്തിന്റെ വഴി നബി കീർത്തനമാണെന്നും കാന്തപുരം പറഞ്ഞു.

14/02/2010

2 comments:

prachaarakan said...

ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു

Martin Tom said...

<>

Related Posts with Thumbnails