Sunday, February 14, 2010

മണ്ണിന്റെ മക്കൾ വാദം രാജ്യത്തെ അസ്ഥിരപ്പെടുത്തും: കാന്തപുരം

തൃശൂർ: രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന മണ്ണിന്റെ മക്കൾ വാദംപോലുള്ള നിലപാടുകൾക്കെതിരെ സമാധാനവും നന്മയും കാംക്ഷിക്കുന്ന യുവ സംഘത്തെയാണ്‌ എസ്‌എസ്‌എഫ്‌ അൽ ഇസ്വാബയിലൂടെ സമൂഹത്തിന്‌ സമർപ്പിക്കുന്നതെന്ന്‌ അഖിലേന്ത്യാസുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

തീവ്രവാദം, വർഗീയവാദം തുടങ്ങിയ ആപത്കരമായ ചിന്തകളും പ്രവർത്തനങ്ങളും രാജ്യത്തിനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്‌. സ്വാർഥ താത്പര്യങ്ങൾ സമാധാന കേന്ദ്രങ്ങളിൽ പോലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവരുന്നു. നീതി കൽപിക്കേണ്ട നിയമ അധികാര വ്യവസ്ഥിതി നിഷ്ക്രിയമാകുന്ന പാശ്ചാത്തലമാണുള്ളത്‌. ഈ സാഹചര്യത്തിൽ മാനവികത ഉയർത്തി പിടിക്കുന്ന കൂട്ടായ്മകൾക്ക്‌ ഏറെ പ്രസക്തിയുണ്ട്‌.

ചരിത്രത്തിൽ ത്യാഗത്തിന്‌ തയ്യാറായ ഒരു സമൂഹത്തിന്റെ പിൻമുറക്കാരെന്ന നലയിൽ അൽ ഇസ്വാബക്ക്‌ വലിയ ദൗത്യമാണ്‌ സമകാലിക സമൂഹത്തിൽ നിർവഹിക്കാനുള്ളത്‌. സാമൂഹിക പ്രതിബദ്ധതകളോട്‌ പുറംതിരിഞ്ഞ്‌ നിന്ന്‌ നിഷ്ക്രിയരായി വളർന്നു വരുന്ന ഒരു തലമുറയെ സർഗാത്മകവും സക്രിയവുമാക്കാൻ ഒരു സംവിധാനം ആവശ്യമുണ്ട്‌. ഈ രംഗത്ത്‌ വലിയൊരു ശൂന്യത നികത്തുകയാണ്‌ അൽ ഇസ്വാബയെ സമൂഹത്തിന്‌ സമർപ്പിക്കുന്നതിലൂടെ എസ്‌എസ്‌ എഫ്‌ നിർവ്വഹിക്കുന്നത്‌ വിശ്വാസം, വിദ്യഭ്യാസം, സംസ്കാരം എന്നിവയായിരിക്കും അൽ ഇസ്വാബയുടെ മുഖമുദ്രയെന്നും കാന്തപുരം പറഞ്ഞു.

അൽ ഇസ്വാബ സമ്മേളനം വാ‍ർത്തകളും ചിത്രങ്ങളും
സന്ദർശിക്കുക എസ്.എസ്.എഫ്. മലപ്പുറം.കോം
13/02/2010

No comments:

Related Posts with Thumbnails