Friday, February 12, 2010

അൽ ഇസ്വാബ സമ്മേളനം സംസ്കാരിക തലസ്ഥാനം ഒരുങ്ങി

തൃശൂർ: അൽ ഇസ്വാബ അംഗങ്ങളെയും എസ്‌എസ്‌ എഫ്‌ പ്രവർത്തകരേയും വരവേൽക്കാൻ തൃശൂർ ഒരുങ്ങി. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പുതിയ ചരിത്രം കുറിക്കാൻ തയ്യാറടുക്കുകയാണ്‌ അൽ ഇസാബ പ്രവർത്തകർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന അൽഇസ്വാബ അംഗങ്ങളെയും പ്രവർത്തകരേയും വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാതായി സാഗതസംഘം കൺവീനർ പികെ ബാവ ദാരിമി പറഞ്ഞു.

ജില്ലയിലെ എസ്‌എസ്‌ എഫ്‌, എസ്‌വൈ എസ്‌, സുന്നി ജംഇയ്യത്തുൽ മുഅല്ലീമീൻ, സുന്നി മഹല്ല്‌ അസോസിയേഷൻ തുടങ്ങിയ മുഴുവൻ സംഘടനകളും സമ്മേളനത്തിന്റെ വിജയത്തിനായി കഠിന പരിശ്രമത്തിലാണ്‌.

കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന പ്രമേയത്തിൽ കേരളത്തിലെ 500 സെക്ടറുകളിൽ നടന്ന സമ്മേളനത്തോടെ സുപരിചിതമാണ്‌ അൽ ഇസ്വാബ. വളരെ ചിട്ടയോടു കൂടിയ, പ്രത്യേക യൂനിഫോം ധരിച്ച അൽ ഇസ്വാബ അംഗങ്ങളുടെ പ്രകടനം ചരിത്രനഗരിയെ പുളകമണിയിക്കും. പ്രകടനം ആരംഭിക്കുന്ന തൃശൂർ പടിഞ്ഞാറെ കോട്ടയിലെ നേതാജി ഗ്രൗണ്ടിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. 16000 ത്തിലധികം വരുന്ന പതാകയേന്തിയ അൽ ഇസ്വാബ പ്രവർത്തകരും അവരുടെ പിന്നിലായി ഒരു ലക്ഷം പ്രവർത്തകരും അനുഭാവികളും അണിനിരക്കുന്നതോടെ സാംസ്കാരിക തലസ്ഥാനം ധർമ്മപ്പട കൈയിലെടുക്കും. റാലി ആരംഭിക്കുന്ന നേതാജി ഗ്രൗണ്ടിലാണ്‌ അൽ ഇസ്വാബ പ്രവർത്തകർക്കുള്ള ഉച്ച ഭക്ഷണം.

12/02/2010
for more news and picture click here
സമ്മേളനം തത്സമയം ഓൺലൈനിൽ ..സന്ദർശിക്കുക

No comments:

Related Posts with Thumbnails