Wednesday, February 10, 2010

ഹജ്ജ്‌ 2010 സൌജന്യ സേവനം

കൊണ്ടോട്ടി: ഹജ്ജ്‌ കര്‍മ്മത്തിന്‌ അപേക്ഷിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ഫോറം നല്‍കുന്നതിനും പോളിയോ, മെനഞ്ചിറ്റിസ്‌ കുത്തിവെപ്പ്‌, ഹജ്ജ്‌ ക്ലാസ്‌, ഹജ്ജ്‌ ക്യാമ്പ്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്‌ താല്‍പ്പര്യമുള്ളവരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

പ്രതിഫലമൊന്നുമില്ലാതെ സൗജന്യമായി സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ പതിച്ച്‌ ഹജ്ജ്‌ കമ്മിറ്റി മെമ്പറുടെയോ എം.പി.യുടെയോ എം.എല്‍.എ.യുടെയോ സാക്ഷ്യപത്രത്തോടൊപ്പം ഫിബ്രവരി 20ന്‌ മുമ്പ്‌ കേരള സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി, പി.ഒ. കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌, മലപ്പുറം 673647 എന്ന വിലാസത്തില്‍ അയക്കണം. ഫിബ്രവരി 20ന്‌ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരഗണിക്കുന്നതല്ല. അപേക്ഷാ ഫോറത്തിന്റെ മാതൃക ഹജ്ജ്‌ കമ്മിറ്റി ഓഫീസിലും www.haj.kerala.nic.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

വാർത്ത സിറാജ് ന്യൂസ്

1 comment:

prachaarakan said...

ഹജ്ജ്‌ കര്‍മ്മത്തിന്‌ അപേക്ഷിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ഫോറം നല്‍കുന്നതിനും പോളിയോ, മെനഞ്ചിറ്റിസ്‌ കുത്തിവെപ്പ്‌, ഹജ്ജ്‌ ക്ലാസ്‌, ഹജ്ജ്‌ ക്യാമ്പ്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്‌ താല്‍പ്പര്യമുള്ളവരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

Related Posts with Thumbnails