
മുഹിമ്മാത്ത് നഗർ (പുത്തിഗെ): സുന്നികളുടെ എല്ലാ വിശ്വാസങ്ങൾക്കും പ്രവർത്തനങ്ങൾക്കും വിശുദ്ധപ്രവാചകരിലേക്ക് ചെന്നെത്തുന്ന പാരമ്പര്യവും ഇഴമുറിയാത്ത സനദുമുണെ്ടന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മുഹിമ്മാത്ത് സമ്മേളനത്തിൽ സനദ്ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സനദില്ലാത്ത വിജ്ഞാനം അടിസ്ഥാനമില്ലാത്തത്താണ്. നമുക്ക് വിശുദ്ധ ഖുർആനിൽനിന്ന് നേരിട്ട് ആരാധനാക്രമങ്ങൾ പാലിക്കാനാവില്ല. ആരാധനാക്രമം എങ്ങനെയെന്ന് സ്വഹാബാക്കൾ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു. അത് കണ്ട് മനസ്സിലാക്കിയ പിൻഗാമികളിൽ നിന്ന് തലമുറ കൈമാറി നമ്മുടെ ആലിമീങ്ങളിലേക്ക് പകർന്നുകിട്ടിയ പാരമ്പര്യമാണ് നമ്മുടെ എല്ലാ കാര്യത്തിന്റെയും അടിസ്ഥാനം. ബിദഈ കക്ഷികൾക്ക് ഒരു സനദുമില്ല. അതുതന്നെയാണ് അവർ പിഴക്കാനും കാരണം. പാരമ്പര്യത്തെ തള്ളിക്കളഞ്ഞവർ മതത്തിനു സ്വന്തമായി വ്യാഖ്യാനം ചമക്കുകയാണ് ചെയ്യുന്നത്. സനദ് കൈമാറുന്ന ധന്യമുഹൂർത്തത്തിന് സാക്ഷി എന്ന നിലയിലും ജീവിതവിശുദ്ധികൊണ്ട് എല്ലാവർക്കും വെളിച്ചം നൽകിയ പ്രമുഖ വ്യക്തിത്വം സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളെ അനുസ്മരിക്കുന്ന വേദി എന്ന നിലയിലും ഈ സമ്മേളനത്തിന് ഏറെ മഹത്വമുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കുവേണ്ടി കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തി.
05/08/2009
No comments:
Post a Comment