ഷാർജ: രിസാല സ്റ്റഡി സർക്കിൾ യു.എ.ഇ ദേശീയ സാഹിത്യോത്സവിലെ പ്രഥമ കലാ കിരീടം അബൂദാബി സോൺ സ്വന്തമാക്കി. യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ തടിച്ച്കൂടിയ പ്രവാസി കലാ സ്നേഹികൾക്ക് ശ്രവണ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സാഹിത്യോത്സവിന് സമാപനമായത്. പത്ത് സോണുകളിൽ നിന്നായി മുപ്പതോളം ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരത്തിൽ 128 പോയന്റോടെയായിരുന്നു അബൂദാബിയുടെ കിരീടധാരണം. 122 പോയിന്റുമായി അവസാന മത്സരം പ്രഖ്യാപിക്കുന്നത് വരെ ഇഞ്ചോടിഞ്ച് പോരടിച്ചു നിന്ന ദുബൈ രണ്ടാം സ്ഥാനത്തെത്തി. 71 പോയിന്റുള്ള അൽ ഐനിനാണ് മൂന്നാം സ്ഥാനം. ജനറൽ വിഭാഗത്തിൽ അൽഐൻ സോണിലെ സിറാജുദ്ദേീൻ വയനാടും സീനിയർ വിഭാഗത്തിൽ അബൂദാബി സോണിലെ ഫവാസ് ഖാലിദും കലാ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ കാശ്മീരിൽ നിന്ന് ടെലഫോണിലൂടെ സാഹിത്യോത്സവിന് ആശംസ നേർന്നു.
08/08/2009
08/08/2009
1 comment:
രിസാല സ്റ്റഡി സർക്കിൾ യു.എ.ഇ ദേശീയ സാഹിത്യോത്സവിലെ പ്രഥമ കലാ കിരീടം അബൂദാബി സോൺ സ്വന്തമാക്കി.
വിജയികൾക്ക് അഭിനന്ദനങ്ങൾ
Post a Comment