റിയാദ്: രിസാല വാരിക പ്രവാസികൾക്കായി പുതിയ പ്രസിദ്ധീകരണമാരംഭിക്കുന്നു. ഗൾഫ് രിസാല എന്ന പേരിൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം നാളെ നടക്കും. ആറ് രാഷ്ട്രങ്ങളിൽ ഒരേ ദിവസം നടക്കുന്ന പ്രകാശന ചടങ്ങുകളിൽ ഇന്ത്യയിലേയും വിവിധ അറബ് രാജ്യങ്ങളിലേയും സാമൂഹ്യ, രാഷ്ട്രീയ, വ്യവസായ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. എസ്‌എസ്‌എഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐപിബി)യുടെ കീഴിൽ 1983ലാണ് രിസാല പ്രസിദ്ധീകരണമാരംഭിച്ചതു. 1988വരെ മാസികയായും തുടർന്ന് ദ്വൈവാരികയായും പുറത്തിറങ്ങിയ രിസാല 1994 മുതൽ വാരികയായി പ്രസിദ്ധീകരിച്ചു വരുന്നു. ഇക്കാലയളവിൽ മലയാളി മുസ്ലിം വായനയുടെ പൊതു സ്വഭാവത്തെ വൈവിധ്യവത്കരിക്കുന്നതിൽ രിസാല ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഒരു വാരികക്ക് ഇതാദ്യമായാണ് ഗൾഫ് എഡിഷൻ ആരംഭിക്കുന്നത്. പ്രവാസി മലയാളിയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ നിലപാടുകളെയാണ് ഗൾഫ് രിസാല പ്രതിഫലിപ്പിക്കുക. സഊടി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലെ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകരാണ് ഗൾഫ് രിസാലയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദുബൈ, ജിദ്ദ, ദോഹ, കുവൈത്ത് സിറ്റി, മനാമ, മസ്കറ്റ് എന്നിവിടങ്ങളിൽ നടക്കുന്ന പ്രകാശന ചടങ്ങുകളിൽ സയ്യിദ് അബാസ് അലവി മാലികി, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, കേരള ജലസേചനവകുപ്പ് മന്ത്രി എൻകെ പ്രേമചന്ദ്രൻ, പത്മശ്രീ സികെ മേനോൻ, ശിഹാബ് ഗാനിം, യാസിർ സാറാ, കെഇഎൻ കുഞ്ഞഹമ്മദ്, നിസാർ സൈദ്, സുറാബ്, കാസിം ഇരിക്കൂർ, ശിഹാബുദ്ദേീൻ പൊയ്തുംകടവ്, ബഷീർ തിക്കോടി, പി.കെ. മായിൻകുട്ടി, അബു ഇരിങ്ങാട്ടീരി, മുസാഫിർ, ഉസ്മാൻ ഇരുമ്പുഴി, പികെ അഹ്മദ് മുസ്ലിയാർ, അഹ്മ്മദ് കെ.മാണിയൂർ, പികെഎം സഖാഫി, എസ്.ശറഫുദ്ദേീൻ, ആർപി ഹുസൈൻ, അഷ്‌റഫ് മന്ന, ലുഖ്മാൻ പാഴൂർ, ശരീഫ് കാരശ്ശേ രി എന്നിവർ പങ്കെടുക്കും.
പ്രകാശത്തോടനുബന്ധിച്ച് നാളെ കോഴിക്കോട്ട് രിസാല കുടുംബ സംഗമം സംഘടിപ്പിക്കും. സ്റ്റുഡന്റ്സ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ അലിഅബ്ദുല്ല, മജീദ് കക്കാട്, സിപി സൈതലവി, മുഹമ്മദ് പറവൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, എം.മുഹമ്മദ്സ്വാദിഖ്, സയ്യിദ് മുഹമ്മദ്തുറാബ് അസ്സഖാഫി, എൻഎം സ്വാദിഖ് സഖാഫി, വിപിഎം ബഷീർ, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, എംവി സിദ്ദേീഖ് സഖാഫി, എംഎം ഇബ്രാഹിം എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രിസാല സ്റ്റഡി സർക്കിൾ പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും.
10/06/2009
www.ssfmalappuram.com
1 comment:
ഗൾഫ് രിസാല പ്രകാശനം ജൂൺ 12 നു ജിസിസി രാജ്യങ്ങളിൽ ഒരേ സമയം
Post a Comment