Saturday, June 13, 2009

പുസ്തക വായനയിലൂടെ പ്രവേശിക്കുന്നത്‌ ജീവിതത്തിലേക്ക്‌: കെഇഎൻ കുഞ്ഞഹമ്മദ്‌

ദുബൈ: ഒരു പുസ്തകത്തിലൂടെ നാം കടക്കുന്നത്‌ ജീവിതത്തിലേക്കാണെന്നും ഭാഷകൾക്കും അക്ഷരങ്ങൾക്കും മുമ്പു തന്നെ വായന സജീവമായിരുന്നുവേന്നും സാമൂഹിക വിമർശകൻ കെഇഎൻ കുഞ്ഞഹമ്മദ്‌ പറഞ്ഞു. മനുഷ്യൻ പ്രകൃതിയെയും സഹജീവികളെയും അടുത്തറിഞ്ഞത്‌ അവരുടെ മനസ്സിലെ ആശയങ്ങൾ വായിച്ചുകൊണ്ടായിരുന്നു. ഈ ഇടപെടലുകളാണ്‌ പിന്നീട്‌ വായനായി പരിണമിച്ചതു. ഇവിടെ നിന്നാണ്‌ ഭാഷകളും ഉത്ഭവിച്ചതു. മനുഷ്യ ജീവിത സംബന്ധിയായ മൂല്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്‌ വീതിയിലാണ്‌. മനുഷ്യൻ പരിഷ്കൃതനാണോ അപരിഷ്കൃതനാണോ എന്ന മുൻവിധിയോടു കൂടി സമീപിക്കുന്നത്‌ ശരിയായ രീതിയല്ല. ആധിപത്യത്തിനും വിധേയത്വത്തിനും അപ്പുറമുള്ള പാരസ്പര്യമാണ്‌ യഥാർഥത്തിൽ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഘടകം. രിസാല ഗൾഫ്‌ പതിപ്പ്‌ പ്രകാശനത്തോടനുന്ധിച്ച്‌ സംഘടിപ്പിച്ച 'സാംസ്കാരിക വായനയുടെ വർത്തമാനം' എന്ന സാംസ്കാരിക സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്കെ പൊറ്റെക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിൽ ആഫ്രിക്കക്കാരെ കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുംവിധം ഏറെ വിചിത്രമായ ഒരനുഭവം വിവരിക്കുന്നുണ്ട്‌. എന്തോ തെറ്റ്‌ ചെയ്ത അഞ്ചു വയസുകാരനെ മാതാപിതാക്കൾ ചേർന്ന്‌ ഉരലിലിട്ടു ചതച്ചരച്ചു എന്നാണ്‌ പറയുന്നത്‌. ഇത്‌ അദ്ദേഹത്തിന്റെ അനുഭവമാണോ അതോ കെട്ടു കഥയാണോ എന്ന കാര്യം ചർച്ചക്കു വിധേയമാക്കേണ്ടതാണെന്ന്‌. കെഎഇൻ കുഞ്ഞഹമ്മദ്‌ പറഞ്ഞു. അഞ്ചു വയസുള്ള കുട്ടിയെ ഇട്ട്‌ ഇടിക്കാവുന്ന ഉരൽ ഏതാണെന്ന കാര്യം യുക്തിക്കു നിരക്കുന്നതല്ല. ഏതു കാര്യത്തിനും ചർച്ചകൾ കൊണ്ടു സജീവമാകുന്ന മലയാളി സമൂഹം ഇത്തരം വങ്കത്തങ്ങൾക്കെതിരെ പ്രതികരിക്കാത്തത്‌ എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ല.


മഹാ ഗന്ഥങ്ങൾക്കു സാധിക്കാത്ത കാര്യങ്ങൾ ചില നുറുങ്ങു കഥകൾ കൊണ്ട്‌ സാധ്യമാകുന്നു എന്ന കാര്യം വായനയുടെ മഹത്വം വിളിച്ചോതുന്നതായി കഥാകൃത്ത്‌ ശിഹാബൂദ്ദേ‍ീൻ പോയ്തും കടവ്‌ പറഞ്ഞു. കഥയും ജീവിതവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌. മനുഷ്യൻ മരിച്ചാൽ കഥ കഴിഞ്ഞു എന്നാണ്‌ പറയുന്നത്‌. വാക്കുകൾ കൊണ്ട്‌ വരയാകുന്ന വരികളാണ്‌ കവിത. കെഎം അബ്ബാസ്‌, ബഷീർ തിക്കോടി, പ്രോഫ. യുസി അബ്ദുൽ മജീദ്‌ എന്നിവരും സംസാരിച്ചു. ഇ വി അബ്ദുർറഹ്മാൻ മോഡറേറ്ററായിരുന്നു.

തുടർന്നു നടന്ന ചടങ്ങിൽ ഗൾഫ്‌ രിസാലയുടെ പ്രകാശനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. സിറാജ്‌ ഗൾഫ്‌ ചീഫ്‌ എഡിറ്റർ നിസാർ സെയ്ദ്‌ ആദ്യ പ്രതി ഏറ്റുവാങ്ങി. എകെ അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ആർപി ഹുസൈൻ ഇരിക്കൂർ, അശ്‌റഫ്‌ മന്ന, ഉമർ ഹാജി സാജിദ, സിഎംഎ കബീർ, ശംശുദ്ദേ‍ീൻ നെല്ലറ, ശരീഫ്‌ കാരശ്ശേരി, കാസിം പിടി, നജീം ഹനീഫ, നൗഫൽ കരുവഞ്ചാൽ സംസാരിച്ചു. 13/06/2009

ഗൾഫ്‌ രിസാലയുടെ പ്രകാശനം ദുബൈയിൽ ഇവിടെ ക്ലിക് ചെയ്ത് കാണുക.

http://www.ssfmalappuram.com/

No comments:

Related Posts with Thumbnails