മലപ്പുറം: പൊതു തിരഞ്ഞെടുപ്പിലെ മത്സരം സുന്നികൾ തമ്മിലായിരുന്നുവേന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കുപ്രചാരണങ്ങൾ അഴിച്ചു വിടുന്നവർ സുന്നി ആദർശം മാനദണ്ഡമാക്കി ഹിതപരിശോധനക്കു തയ്യാറുണേ്ടായെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വെല്ലുവിളിച്ചു. മലപ്പുറത്ത് എസ്‌വൈഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ജാഗരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഇതിനു വേണ്ടി ആരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു കാലം കഴിക്കേണ്ടതില്ല. പാണക്കാട് സയ്യിദുമാരെ ഞങ്ങൾ തേജോവധം ചെയ്യുന്നെന്ന് വരുത്തിത്തീർക്കാൻ, ചിലർ ശ്രമിക്കുന്നു. സുന്നത്ത് ജമാഅത്തിന്റെ ആദർശത്തിൽ അടിയുറച്ച് നിൽക്കുന്ന ഞങ്ങൾ സാദാത്തുക്കളെ ഏതു വിഭാഗത്തിൽ പെട്ടവരായാലും ആദരിക്കുക മാത്രമെ ചെയ്യാറുള്ളൂ. ഇത്തരം കള്ള പ്രചാരണങ്ങൾ ഉത്ബുദ്ധ സമൂഹത്തിനു മുമ്പിൽ വിലപ്പോകില്ലെന്ന് കാന്തപുരം പറഞ്ഞു.
സമസ്തയുടെ അടിസ്ഥാന ലക്ഷ്യത്തിലും ആശയത്തിലും ഉറച്ചു നിൽക്കുന്നവരാണ് ഞങ്ങൾ. ആദർശത്തിന്റെ സംസ്ഥാപനത്തിനും സമൂഹ മധ്യേ സത്യം തുറന്നു കാണിക്കാനും ഒട്ടേറെ ത്യാഗം ചെയ്താണ് സുന്നി സംഘടനകൾ വളർന്നു വന്നത്. അതുകൊണ്ട് തന്നെ സുന്നി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാമെന്ന് കരുതുന്നത് ശുദ്ധ വിവരക്കേടാണ് ? അദ്ദേഹം പറഞ്ഞു.
എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ ഇ.സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫ് കോയ തങ്ങൾ പ്രാർത്ഥന നടത്തി. എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി വിഷയമവതരിപ്പിച്ചു. സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ഹുസൈൻ അഹമ്മദ് തങ്ങൾ, സയ്യിദ് പിപി ഹബീബ് കോയ തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് സൈനുൽ ആബിദ് സംബന്ധിച്ചു. സി.പി സൈതലവി മാസ്റ്റർ സ്വാഗതവും പിഎം മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
06/06/2009

ഉമർ പെരിന്താറ്റിരി
siraj news daily Dubai 7/6/9
1 comment:
പൊതു തിരഞ്ഞെടുപ്പിലെ മത്സരം സുന്നികൾ തമ്മിലായിരുന്നുവേന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കുപ്രചാരണങ്ങൾ അഴിച്ചു വിടുന്നവർ സുന്നി ആദർശം മാനദണ്ഡമാക്കി ഹിതപരിശോധനക്കു തയ്യാറുണേ്ടായെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വെല്ലുവിളിച്ചു
Post a Comment