Thursday, May 7, 2009

വിവാഹ ധൂർത്തിനെതിരെ മഹല്ലു ജമാഅത്തുകൾ ഉണരണം: എം.എ

പുത്തിഗെ: വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിലേക്ക്‌ പൊങ്ങച്ചങ്ങളുടെ പേരിൽ ധൂർത്തും അനാചാരങ്ങളും കടന്നുവരുന്നതിനെതിരെ മഹല്ലു ജമാഅത്തുകൾ അതീവ ജാഗ്രത പുലർത്തണമെന്ന്‌ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ മൗലാനാ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ ആവശ്യപ്പെട്ടു. മുഹിമ്മാത്തിൽ സമാപിച്ച സമസ്ത ജില്ലാ പണ്ഡിതക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാഹങ്ങൾ ലളിതവും സുതാര്യവുമാക്കാൻ എല്ലാവിഭാഗം ആളുകളും ഉത്സാഹിക്കണം. കുടുംബ ശൈഥില്യത്തിന്റെയും വിവാഹ മോചത്തിന്റെയും പേരിൽ സ്ത്രീ സമൂഹമടക്കം നിരന്തരം കോടതി കയറിയിറങ്ങുന്ന അത്യന്തം ദയനീയമായ സ്ഥിതിവിശേഷം ഒഴിവാക്കാൻ കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മഹല്ലു തലത്തിൽ മസ്ലഹത്ത്‌ സമിതികൾക്ക്‌ പണ്ഡിത സംഗമം ആഹ്വാനം ചെയ്തു. ഖത്തീബുമാർക്കും മതമേഖലയിൽ പ്രവർത്തിക്കുന്നവർക്കും മഹല്ലു ഭരണാധികാരികൾക്കുമായി നിരന്തരം ബോധവത്കരണത്തിന്‌ ക്യാമ്പ്‌ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. നവീനവാദികൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. പണ്ഡിതസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ക്യാമ്പ്‌ ചർച്ച ചെയ്തു.

സയ്യിദ്‌ ഹസൻ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. എഎം കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രാർഥന നടത്തി. സമസ്ത സെക്രട്ടറി എപി മുഹമ്മദ്‌ മുസ്ലിയാർ കാന്തപുരം വിഷയാവതരണം നടത്തി. ശിഹാബുദ്ദേ‍ീൻ തങ്ങൾ ആന്ത്രോത്ത്‌, കെപി ഹുസൈൻ സഅദി, ബെല്ലിപ്പാടി അബ്ദുൽ മുസ്ലിയാർ, ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, ബേക്കൽ അഹ്മദ്‌ മുസ്ലിയാർ, ഇസ്ശുദ്ദേ‍ീൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. എബി മൊയ്തു സഅദി സ്വാഗതവും അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.

07/05/2009
Rafeeq mogardka

4 comments:

prachaarakan said...

വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിലേക്ക്‌ പൊങ്ങച്ചങ്ങളുടെ പേരിൽ ധൂർത്തും അനാചാരങ്ങളും കടന്നുവരുന്നതിനെതിരെ മഹല്ലു ജമാഅത്തുകൾ അതീവ ജാഗ്രത പുലർത്തണമെന്ന്‌ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ മൗലാനാ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ ആവശ്യപ്പെട്ടു.

ചെറിയപാലം said...

“”“വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിൽ“”“” സ്ത്രീധനം ഹലാലാക്കിയെടുക്കാൻ മുസ്ലിയാക്കന്മാർ കാണിച്ച ശുഷ്കാന്തി കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് പ്രചാരകാ....

പോങ്ങച്ചത്തിന്റെ പേരിലുള്ള ധൂർത്തും അനാചാരങ്ങളും....താങ്കൾക്ക് എവിടെയോ ശരിപറ്റിയിട്ടുണ്ട്!!!!!

വാളെടുക്കാല്ലേ....

prachaarakan said...

സഹോദരാ,

ഇസ്ലാമിക നിയമങ്ങൾ വ്യവസ്ഥാപിതവും വിശുദ്ധവുമാണല്ലോ.

സ്ത്രീധനം ഹലാലാക്കിയെന്നോ ഹറാമാക്കിയെന്നോ നാം പറയുന്നതിനു മുന്നെ ഹലാലാവുന്ന ധനവും ഹറാമാവുന്ന ധനവും എന്താണെന്ന് ഇസ്ലാം പഠിപ്പിച്ചത് ഓർത്താൽ മതി. അപ്പോൾ പിന്നെ ഈ തെറ്റിദ്ധാരണ ഉണ്ടാവില്ല.

വിവാഹത്തിന്റെ പേരിൽ പല വിധത്തിലുമുള്ള തോന്ന്യാസങ്ങൾ നടക്കുന്നതിനാൽ വിവാഹം തന്നെ വേണ്ടെന്ന് വെക്കാൻ കഴിയില്ലല്ലോ. അപ്പോൾ ആ തോന്ന്യാസങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്.

അത് പോലെ ഒരു പിതാവ് തന്റെ മകളെ കെട്ടിച്ചയക്കുമ്പോൾ തൃപിതിയോടെ നൽകുന്നത് (എന്തായാലും ) അതിനെ ഹറാമാക്കാൻ ഇസ്ലാമിൽ നിയമമില്ല. എന്നാൽ അതിന്റെ പേരിൽ കുടുംബം വഴിയാധാരമാവുന്ന ഇന്നത്തെ രീതിയെയാണ് നാം ചോദ്യം ചെയ്യുന്നത്.

അങ്ങിനെയുള്ള ഒന്ന് ആരും ഹലാലാക്കിയിട്ടില്ല അത് വെറും കുപ്രചരണം മാത്രം.

അഭിപ്രായത്തിനു നന്ദി

സ്ത്രീധന (ഹറാമായ രീതിയിലുള്ള) വിരുദ്ധ പോരാട്ടങ്നൾക്ക് ആശംസകൾ

MKM said...

ഒരു പിതാവും മാതാവും പ്രചാരകന്‍ പറഞ്ഞത് പോലെ അല്ല സ്ത്രീധനം കൊടുക്കുന്നത് ,അതൊക്കെ ഒരു തരാം ന്യയീകാരങ്ങള്‍ മാത്രമാണ്,കാരണം ഒരു കല്യാണം കഴിക്കാന്‍ പോകുന്ന ചെരുപ്പകാരന്‍ ,(അല്ലെങ്കില്‍ അവന്റെ മാത പിതാകള്‍) ആദ്യംതന്നെ എനിക്ക് ഇത്ര കിട്ടണം അല്ലെങ്കില്‍ മകന് ഇത്ര കിട്ടണം എന്നാ ഒരു ഡിമാന്‍ഡ് മുന്നോട്ടു വെക്കുന്നുദ്‌,ഉദാഹരം ആയി അമ്പതു പവന്‍ അന്‍പതിനായിരം രൂപ എന്നാ ഒരു ഡിമാന്‍ഡ് പറയാറുണ്ട്,എന്നിട്ട് ബ്രോകേര്‍ അല്ലെങ്കില്‍ യുവതിയെ കാണിച്ചു തരുന്ന ആള്‍ അതിനനുസരിച്ച് മാത്രമേ പയ്യനുമായി ആ വീട്ടില്‍ പോകാറുള്ളൂ ,,ഈ ഒരു ഡിമാന്‍ഡ് ഇസ്ലാമില്‍ ഇല്ല,കല്യാണം കഴിക്കുന്ന പോകുന്ന പെണ്ണിന്റെ വീട്ടുകാര്‍ സന്തോഷത്തോടെ തരുന്നത് തന്നാല്‍ മതി എന്ന് ആരെങ്കിലും പറയാറുണ്ടോ? ഇല്ല ആദ്യം ഡിമാന്‍ഡ് പറയും,ഇത്ര കിട്ടണം ,വില പേശും എന്നിട്ട് മാത്രമേ പെണ്ണിനെ കേട്ടരുള്ളൂ ...അത് ഇസ്ലാമില്‍ അനുവദനീയം അല്ല ,

Related Posts with Thumbnails