Monday, May 4, 2009

രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണം: സെമിനാര്‍

ഡോ. കമാല്‍ ഫാറൂഖി (ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹി)
കൊച്ചി; 03/05/09
മാലിക്ദീനാര്‍ നഗര്‍: മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടാനുളള സാധ്യത മുന്നില്‍ കണ്ട് കക്ഷിത്വാതീത രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണമെന്ന് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന രാഷ്ട്രീയ സെമിനാര്‍ ആഹ്വാനം ചെയ്തു. മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ ഭരണത്തിലേറുന്നതെങ്കില്‍ ഭാവിയില്‍ ഭരിക്കുക ജനാധിപത്യ സമുദായങ്ങളുടെ കൂട്ടായ്മകളായിരിക്കും. സംസ്ഥാനങ്ങളിലും രാജ്യത്തും ഇവതന്നെ അധികാരത്തിലേറാം. മതേതര പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ തെളിഞ്ഞുവരുന്നത്. ഇതുവരെ തുടര്‍ന്നുവന്ന നിഷേധാത്മക രാഷ്ട്രീയത്തിനും പരാജയപ്പെടുന്ന പ്രത്യക്ഷ രാഷ്ട്രീയത്തിനുമിടയില്‍ ഒരു രാഷ്ട്രീയ അസ്തിത്വമാണ് സാധ്യമാക്കേണ്ടത്. വോട്ട്ബാങ്ക് മൂല്യമുള്ള ഒരു ബദല്‍ ശക്തിയായി ഇന്ത്യന്‍ മുസ്ലിംകള്‍ നിലകൊള്ളണം.


രാഷ്ട്രീയമായ മാറ്റിനിര്‍ത്തലാണ് മുസ്ലിംകള്‍ അനുഭവിക്കുന്ന മിക്ക പ്രശ്നങ്ങളുടെയും മൂല കാരണമെന്ന് സെമിനാര്‍ വിലയിരുത്തി. നിയമസഭകളിലും പാര്‍ലിമെന്റിലും അര്‍ഹമായ പ്രാതിനിധ്യം മുസ്ലിംകള്‍ക്ക് ലഭിക്കുന്നില്ല. 13.5 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് അതിന്റെ പകുതി പോലും പ്രാതിനിധ്യമില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബേങ്ക് എന്ന നിലയില്‍ മാത്രമാണ് മുസ്ലിംകളെ കരുതിപ്പോരുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും അവര്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവരെയണ് സ്ഥാനാര്‍ഥികളാക്കിയത്. പലപ്പോഴും വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളാണവര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെയും സിപിഎം, സിപിഐ തുടങ്ങിയ പര്‍ടികളുടെയും സമീപനം ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നാലു മുസ്ലിംകള്‍ക്കു വീതം പ്രാതിനിധ്യം നല്‍കി. കേരള ജനസംഖ്യയില്‍ 26 ശതമാനമുള്ള മുസ്ലികള്‍ക്ക് മത്സരിക്കാനായി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 12 ശതമാനമുള്ള നായര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും 20 ശതമാനമുള്ള ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇരുമുന്നണികളും നല്‍കിയിട്ടുണ്െടന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ, കൂടുതല്‍ വിജയ സാധ്യതയുള്ള സീറ്റുകളാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിയമ സഭകളിലോ പാര്‍ലിമെന്റിലോ ഒരിക്കല്‍ പോലും മുസ്ലിംകള്‍ക്ക് ലഭിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ പട്ടിക ജാതിക്കാര്‍ക്കുവേണ്ടി സംവരണം ചെയ്യുക വഴി മുസ്ലിം പ്രാതിനിധ്യം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യും. ഇത്തരം മണ്ഡലങ്ങള്‍ സച്ചാര്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജനത അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. മണ്ഡല്‍ അവാന്തര ജില്ലയില്‍ വിവിധ ജാതിവിഭാഗങ്ങള്‍ കൊടുങ്കാറ്റ് പോലെ അധികാര സോപാനത്തിലെത്തിയപ്പോഴും മുസ്ലിംകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഗതകാല നഷ്ടത്തെക്കുറിച്ച് വിലപിക്കുന്നതിനു പകരം ഇനിയെന്തുവേണമെന്ന് മുസ്ലിം സമുദായം ഉറക്കെ ചോദിക്കുകയും അതിന് അവര്‍ തന്നെ ഉത്തരം കണ്െടത്തുകയും വേണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.


ഇന്ത്യയില്‍ പട്ടിണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുസ്ലിംകളാണ്. ദാരിദ്യ്രം അനുഭവിക്കുന്ന 25 കോടിയിലധികം ഇന്ത്യക്കാരില്‍ 35 ശതമാനം പട്ടിക ജാതി വര്‍ഗത്തില്‍ പെട്ടവരും 31 ശതമാനം മുസ്ലിംകളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരങ്ങളില്‍ ദാരിദ്യ്ര രേഖക്കു താഴെ ജീവിക്കുന്നവരില്‍ ഒന്നാമത് മുസ്ലിംകളാണ്, 38.4 ശതമാനം മുസ്ലിംകളാണ് നഗരങ്ങളില്‍ ദരിദ്ര വിഭാഗത്തിലുള്ളത്. 13.4 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മൊത്തം സര്‍ക്കാര്‍ ജോലിയുടെ അഞ്ച് ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഉന്നതവും തന്ത്രപ്രധാനവുമായ താക്കോല്‍ സ്ഥാനങ്ങളില്‍ അവര്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാറിലോ തദ്ദേശ സ്ഥാപനങ്ങളിലോ മതിയായ മുസ്ലിം ശബ്ദം ഇല്ലാത്തത് സമുദായം പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാക്കി. രാഷ്ട്രീയ പങ്കാളിത്തവും ഭരണ സംവിധാനങ്ങളില്‍ പ്രാതിനിധ്യവും മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഈ ജനത ഇപ്പോഴും പുറം പോക്കില്‍ കഴിയുന്നു-പ്രമേയം ചൂണ്ടിക്കാട്ടി.
for more news and picture , visit

3 comments:

പ്രചാരകന്‍ said...

മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടാനുളള സാധ്യത മുന്നില്‍ കണ്ട് കക്ഷിത്വാതീത രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണമെന്ന് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന രാഷ്ട്രീയ സെമിനാര്‍ ആഹ്വാനം ചെയ്തു.

shahir chennamangallur said...

ആരൊക്കെയാ പ്രചാരകാ മുസ്ലീങള്‍ ?.. അത്തരം ഒരു വേദി വന്നാല്‍ അമുസ്ലീങല്‍ക്ക് അതില്‍ ചേരാന്‍ പറ്റില്ലായിരിക്കും അല്ലെ ?

പ്രചാരകന്‍ said...

ശഹിർ ചെന്നമംഗല്ലൂർ

മുസ്ലിംങ്ങൾ അരൊക്കെയാണെന്നല്ല ഇവിടെ ചർച്ചാ വിഷയം മുസ്ലിംങ്ങൾക്ക് ഒരു വേദി എന്നതല്ലേ വിഷയം അപ്പോൾ പിന്നെ അമുസ്ലിംകൾക്ക് അതിൽ ചേരാൻ പറ്റുമോ ഇല്ലയോ എന്ന ചോദ്യം അപ്രസക്തം

Related Posts with Thumbnails