ചെന്നൈ: ഖുർആനിനും സുന്നത്തിനും എതിരായ പുത്തൻ ആശയങ്ങൾ വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തിൽ സുന്നികൾ ദേശീയ തലത്തിൽ ഒന്നിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു. മറ്റു സമുദായങ്ങളിൽ ഭീകരവാദികൾ വളരുന്നത് പോലെ മുസ്ലിം സമുദായത്തിലും ഒറ്റപ്പെട്ട ചിലർ ഭീകരതക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ആഗോളാടിസ്ഥാനത്തിൽ ഭീകരതയും തീവ്രവാദവും വളർന്നുവരുമ്പോൾ അതിനെതിരെ ശബ്ദിക്കേണ്ടതും പ്രവർത്തിക്കേണ്ടതും മുസ്ലിംകളാണ്. ദേശീയ സമ്മേളന പ്രചാരണാർഥം നടന്ന ദേശീയ യാത്രയുടെ സമാപന സംഗമത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.
ഒറ്റപ്പെട്ട മുസ്ലിംകൾ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ പേരിൽ ഇസ്ലാമിനെ ഭീകരമതമായി ചിത്രീകരിക്കരുത്. ഗാന്ധിജിയെയും ഇന്ത്യൻ പ്രധാനമന്ത്രിമാരെയും കൊലപ്പെടുത്തിയതുൾപ്പടെ ഇന്ത്യയിൽ നടന്ന കോടും ഭീകരതയിൽ മുസ്ലിംകളുണ്ടായിരുന്നില്ലെന്നത് വ്യക്തമാണ്. സുന്നി ആശയങ്ങൾ നിലനിർത്തുന്നതിന് ദേശീയാടിസ്ഥാനത്തിൽ മുസ്ലിംകൾ ഒന്നിക്കണം. ഹനഫി, ശാഫി, മാലികി, ഹൻബലി എന്നീ മധബുകൾക്കിടയിൽ വിശ്വാസപരമായ യാതൊരുഭിന്നതയുമില്ല. എസ്‌വൈഏശിന്റെ ആഭിമുഖ്യത്തിൽ മെയ് 1,2,3 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ ഏകീകരണത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 30/03/2009

4 comments:
ഖുർആനിനും സുന്നത്തിനും എതിരായ പുത്തൻ ആശയങ്ങൾ വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തിൽ സുന്നികൾ ദേശീയ തലത്തിൽ ഒന്നിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു. മറ്റു സമുദായങ്ങളിൽ ഭീകരവാദികൾ വളരുന്നത് പോലെ മുസ്ലിം സമുദായത്തിലും ഒറ്റപ്പെട്ട ചിലർ ഭീകരതക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ആഗോളാടിസ്ഥാനത്തിൽ ഭീകരതയും തീവ്രവാദവും വളർന്നുവരുമ്പോൾ അതിനെതിരെ ശബ്ദിക്കേണ്ടതും പ്രവർത്തിക്കേണ്ടതും മുസ്ലിംകളാണ്. ദേശീയ സമ്മേളന പ്രചാരണാർഥം നടന്ന ദേശീയ യാത്രയുടെ സമാപന സംഗമത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.
അതെയതെ ഒന്നില്‍ക്കണം... എന്നാലേ കേരളത്തില്‍ തീവ്രവാദവും ഭൂമി കച്ഛവടവും നന്നായി നടക്കൂ...
വഹാബികൾക്ക് ഹാലിളകുന്നല്ലോ..
വഹാബി ഹാലിളകട്ടെ.
അവറ്റകൾ അല്ലെങ്കിലും നന്മ മുടക്കാനായി നടക്കുനവരല്ലേ?
Post a Comment