സംഘർഷമേഖല ശാന്തിതീരമായി
നബിദിനഘോഷയാത്രക്ക് ക്ഷേത്ര കമ്മിററിയുടെ വരവേൽപ്പ്
കാഞ്ഞങ്ങാട്: നബിദിനഘോഷയാത്രക്ക് ക്ഷേത്രകമ്മിററി ഭാരവാഹികൾ ഹൃദ്യമായ സ്വീകരണം നൽകിയപ്പോൾ സംഘർഷമേഖലയായ പൂച്ചക്കാട് പ്രദേശത്ത് മാനവമൈത്രിയും മതസാഹോദര്യവും വിളമ്പം ചെയ്യപ്പെട്ടു. അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജന്മദിനാഘോഷ ഭാഗമായി തെക്കുപുറം മഹല്ലുനിവാസികളും മദ്‌റസാ വിദ്യാർഥികളും അണിനിരന്ന നബിദിന ഘോഷയാത്രക്കാണ് പൂച്ചക്കാട് തെക്കുപുറം സൗഹൃദവേദിയും പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര ഭരണസമിതിയും ഊഷ്മളമായ സ്വീകരണം നൽകിയത്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനു അറുതിവരുത്തിവരുത്തിക്കൊണ്ട് ക്ഷേത്ര ഭാരവാഹികളും തെക്കുപുറം ശറഫുൽ ഇസ്ലാം കമ്മിററി ഭാരവാഹികളും പൂച്ചക്കാട് തെക്കുപുറം സൗഹൃദവേദി എന്ന പേരിൽ സമാധാന കമ്മിററി രൂപവത്കരിച്ചിരുന്നു. സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന്റെ ഭാഗമായി സൗഹൃദവേദിയും ക്ഷേത്രഭരണസമിതിയും പ്രത്യേകം പ്രത്യേകം ആശംസാ ബാനറുകൾ സ്ഥാപിക്കുകയും സംയുക്താഭിമുഖ്യത്തിൽ നബിദിനഘോഷയാത്രക്ക് സ്വീകരണം നൽകുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നൂറുകണക്കിനാളുകൾ പങ്കെടുത്തചടങ്ങ് നാടിനു നവ്യാനുഭവമായി.

കാലുഷ്യത്തിന്റെയും മതസ്പർധയുടെയും നാളുകൾക്ക് വിരാമമിട്ടുകൊണ്ട് മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃകയായി ഇത്തരം പരിപാടികൾ നാട്ടിൽ തുടർന്നും ഉണ്ടാകട്ടേയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. സൗഹൃദവേദി ചെയർമാൻ ടി പി കുഞ്ഞബ്ദുല്ല ഹാജി, സത്യൻ പൂച്ചക്കാട്, മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളായ ഡോ. എം ബലറാം നമ്പ്യാർ, പി രാമചന്ദ്രൻ, പി കുഞ്ഞിരാമൻ, എം കൃഷ്ണൻ തുടങ്ങിയവർ സ്വീകരണത്തിനും അശ്‌റഫ് ചിത്താരി, സക്കറിയ ഹാജി, ടി പി മൂസ ഹാജി തുടങ്ങിയവർ നബിദിനറാലിക്കും നേതൃത്വം നൽകി.
12/03/2009
2 comments:
നാട്ടിലിപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ? വിശാലമനസ്കര്‍ക്ക് അഭിനന്ദനങ്ങള്‍!
ഇനി കൃഷ്ണ ജയന്തിയ്ക്ക് A.P (kaanthapuram) യും പങ്കെടുക്കട്ടെ ... അങ്ങനെയാണല്ലോ വേണ്ടത്...
Post a Comment