Thursday, October 30, 2008

മര്‍കസ്‌ നല്‍കുന്നത്‌ ഭീകരതക്കെതിരായ സന്ദേശം:കാന്തപുരം


മലപ്പുറം: മര്‍കസ്‌ പോലുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നത്‌ മത സൗഹാര്‍ദ്ദവും വര്‍ഗീയതക്കും ഭീകരതക്കുമെതിരെയുള്ള സന്ദേശമാണെന്നും മകര്‍സ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മതപ്രബോധന രംഗത്ത്‌ ഒരു കാലത്ത്‌ രണ്ടു തട്ടിലായിരുന്ന മത പണ്ഡിതന്‍മാരെയും ഭൗതിക വിദ്യാ സമ്പന്നരെയും ഏകോപിപ്പിക്കാന്‍ മര്‍കസിന്റെ പ്രവര്‍ത്തനംകൊണ്ട്‌ സാധിച്ചതായും കാന്തപുരം അഭിപ്രായപ്പെട്ടു. മര്‍കസ്‌ വാര്‍ഷിക സമ്മേളന ജില്ലാ പ്രചാരണോദ്ഘാടനം മലപ്പുറത്ത്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാന്തപുരം.

പണ്ഡിതന്‍മാര്‍ ഭീകരതക്കും വിഘടന വാദത്തിനുമെതിരെ പ്രതികരിക്കുന്നത്‌ ആരെയും ബോധ്യപ്പെടുത്താനല്ല. തങ്ങളുടെ മതപരമായ കടമ നിര്‍വഹിക്കുകയാണെന്ന്‌ എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങള്‍ വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ്‌ ഫള്‍ല്‍ ജമലുല്ലൈലി, ടിഎസ്കെ തങ്ങള്‍, വിപി ആറ്റക്കോയ തങ്ങള്‍, ഇ.സുലൈമാന്‍ മുസ്ലിയാര്‍, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, പികെ ബാവ മുസ്ലിയാര്‍, പിഎം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന മര്‍കസ്‌ പൂര്‍വ വിദ്യാര്‍ഥി സംഗമം സമസ്ത ജില്ലാ പ്രസിഡന്റ്‌ നെല്ലിക്കുത്ത്‌ ഇസ്മാഈല്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്‌ കെപിഎച്ച്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ്‌ ഫൈസി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുര്‍റശീദ്‌ സഖാഫി പത്തപ്പിരിയം, ഹസ്സന്‍ സഖാഫി തറയിട്ടാല്‍ പ്രസംഗിച്ചു.

29/10/2008



Monday, October 27, 2008

മനോരമ വളച്ചൊടിച്ച അഭിമുഖം


മനോരമ വളച്ചൊടിച്ച അഭിമുഖം
സത്യത്തില്‍ എന്താണു സംഭവിച്ചതെന്ന് ഈ റിപ്പോര്‍ട്ട്‌ നിഷ്പക്ഷമായി വായിച്ച്‌ മനസ്സിലാക്കുക
siraj news 26-10-2008

Saturday, October 25, 2008

മനോരമ അപമാനിക്കുന്നു : കാന്തപുരം


മനോരമ അപമാനിക്കുന്നു : കാന്തപുരം
details will follow

ബഹുഭാര്യത്വം സ്ത്രീ സുരക്ഷക്ക്‌-ത്വാഹിര്‍ സഖാഫി

ബഹുഭാര്യത്വം ഇസ്ലാം ലക്ഷ്യം വെക്കുന്നത്‌ സ്ത്രീ പീഡനമല്ല. മറിച്ച്‌ സ്ത്രീകളുടെ സംരക്ഷണമാണെന്ന്‌ എസ്‌.എസ്‌.എഫ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.ടി.ത്വാഹിര്‍ സഖാഫി പറഞ്ഞു. സ്ത്രീകള്‍ വര്‍ദ്ധിക്കുകയും പുരുഷ വിഭാഗം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തിന്റെ സംരക്ഷണത്തിനും സുരക്ഷിതമായ ലൈംഗികതക്കും മേറ്റ്ന്ത്‌ ബദല്‍ നിര്‍ദ്ദേശമാണ്‌ വിമര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളതെന്ന്‌ കേള്‍ക്കാന്‍ താല്‍പര്യമുണ്ട്‌. നിയമങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത്‌ നിഷേധിക്കാനുള്ള കാരണമാകുന്നില്ല. ഏക ഭാര്യത്വമടക്കം ഒട്ടേറെ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഗ്രാമങ്ങളില്‍ വളര്‍ന്ന്‌ വരുന്ന അവിവാഹിതകളുടെയും വിധവകളുടെയും സാന്നിധ്യത്തിന്‌ കാരണം സ്ത്രീധനം മാത്രമല്ല. ഉദ്ദിഷ്ട സ്ത്രീധനം ലഭിക്കാത്തതിനാല്‍ അവിവാഹിതരായി കഴിയുന്ന പുരുഷന്‍മാരെ നാം കണെ്ടത്തുന്നില്ലന്നത്‌ സ്ത്രീ പുരുഷ അനുപാദത്തിലെ വ്യതിയാനത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇത്തരം അടിസ്ഥാന കാര്യങ്ങല്‍ തുറന്ന ചര്‍ച്ചകള്‍ക്ക്‌ വിദേയമാക്കേണ്ടതിന്‌ പകരം സ്ത്രീ പീഡനമെന്ന കേവല വാചക കസര്‍ത്തില്‍ കാര്യമൊതുക്കുന്നവര്‍ യഥാര്‍ഥത്തില്‍ പ്രശ്നങ്ങളുടെ പ്രായോഗിക പരിഹാരം ലക്ഷ്യം വെക്കുന്നുണേ്ടാ? അദ്ദേഹം ചോദിച്ചു.സ്ത്രീകള്‍ക്ക്‌ ആവശ്യം അനാവശ്യ വാദ കോലാഹലങ്ങളല്ല മറിച്ച്‌ സുരക്ഷിതമായ ജീവിത സംവിധാനമാണ്‌. ഇസ്ലാമിലെ സ്ത്രീപക്ഷവായന നിശ്പക്ഷ വിലയിരുത്തലുകള്‍ക്ക്‌ വിദേയമാക്കാന്‍ എല്ലാ ബുദ്ധി ജീവികളും തയ്യാറാവേണ്ടതായിരുന്നു.

മര്‍ക്കസു സഖാഫത്തി സുന്നിയ്യ ലക്ഷദ്വീപ്‌ ബ്രാഞ്ച്‌ കവരത്തിയില്‍ സംഘടിപ്പിച്ച ഹജ്ജ്‌ പഠനക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മൗലാ മെമ്മേറിയല്‍ സെന്റര്‍ പ്രസിഡന്റ്‌ അബൂബക്കര്‍ ഹാജി, സെക്രട്ടറി. സി.എം.അഹമദ്‌ ഹാജി പ്രസംഗിച്ചു. ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ എസ്‌.എസ്‌.എഫ്‌ വൈസ്‌ പ്രസിഡന്റ്‌ ഹംസക്കോയ സഖാഫി സ്വാഗതവും അബൂ ഹുറൈറ സഖാഫി നന്ദിയും പറഞ്ഞു.

www.ssfmalappuram.com
25/10/2008

ലോക സാമ്പത്തിക മാന്ദ്യത്തിനു കാരണം പലിശാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥ: കാന്തപുരം

ന്യൂഡല്‍ഹി: വ്യാപാര മേഖലയിലും സാമ്പത്തിക ഇടപാടുകളിലും ആധിപത്യം സ്ഥാപിച്ച അധാര്‍മികതയാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിയും അയഥാര്‍ഥ്യങ്ങല്‍ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടങ്ങളും വ്യാപാര വ്യവസായ മേഖാലയെ ചൂതാട്ടത്തിനു തുല്യമാക്കിയിരിക്കുകയാണ്‌. ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്ന സൗമനസ്യ പൂര്‍വ്വ ഇടപാട്‌ സംസ്കാരം വളര്‍ത്തിയെടുക്കുക മാത്രമാണ്‌ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കുപരിഹാരം. സത്യസന്ധതയും വിശ്വാസ്യതയുമാകണം ഇടപാടുകളുടെ മുഖമുദ്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പണം കൊടുത്തു കൂടുതല്‍ പണം വാങ്ങുന്ന സംസ്കാരമാണ്‌ ഇന്നൂു‍ള്ളത്‌. ലാഭമോ നഷ്‌ ടമോ നോക്കാതെ മാസന്തം നിശ്ചിത സംഖ്യ ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ ഷെയറുകള്‍ സ്വീകരിക്കുന്നവര്‍ ഒടുവില്‍ വന്‍ കടബാധ്യതയില്‍ പെട്ടു ആത്മഹത്യയുടെ വക്കിലെത്തുന്നതും സാധാറണമായിരിക്കൂു‍കയാണ്‌. പലിശരഹിത ബാങ്കിംഗ്‌ സംവിധാനത്തെ ക്കുറിച്ചു സാമ്പത്തിക വിദഗ്ദര്‍ കൂടുതല്‍ പഠിക്കേണ്ടതുണെ്ടന്നും കാന്തപുരം നിര്‍ദേശിച്ചു. പൊങ്ങച്ചവും ആര്‍ഭാട ജീവിതവും പണാര്‍ത്തി വര്‍ദ്ധിപ്പിക്കൂു‍കയാണ്‌. ചെറിയ വരുമാനം കൊണ്ട്‌ മാന്യമായി ജീവിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. നല്ല മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനുമുള്ള പ്രേരണയാണ്‌ ഈഘട്ടത്തില്‍ നല്‍കേണ്ടത്‌. ഉപഭോഗ സംസ്കാരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടാണ്‌ ഇന്നുകാണുന്ന തരത്തിലുള്ള സാമ്പത്തിക ദുരന്തത്തിലേക്കു നാം എത്തിപ്പെട്ടതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.

www.ssfmalappuram.com
24/10/2008

Thursday, October 23, 2008

സംഘ ശാക്തീകരണം; S.Y.S ന്‌ ബൃഹത്തായ കര്‍മ പദ്ധതി

മലപ്പുറം: സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി ബൃഹത്തായ കര്‍മ പദ്ധതിക്ക്‌ ജില്ലാ എസ്‌വൈഎസ്‌ രൂപം നല്‍കി. സുന്നി സംഘ ശക്തിയുടെ വിപ്ലവകരമായ മുന്നേറ്റത്തിന്‌ വഴിയൊരുക്കുന്ന പദ്ധതി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടപ്പിലാക്കും.ജനുവരി മുതല്‍ സാമൂഹിക-സാസംകാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സംഘടന നടപ്പാക്കുന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക്‌ അടിസ്ഥാന ഘടകമായ യൂണിറ്റുകളെ കൂടുതല്‍ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കിയെടുക്കുകയാണ്‌ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന 'സന്നാഹം-09' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. യൂണിറ്റ്‌ പര്യടനം, പ്രായോഗിക ദഅ്്‌വാ പരിശീലനം, മോണിറ്ററിംഗ്‌ ആന്‍ഡ്‌ ഗ്രേഡിംഗ്‌, സിഡി ലൈബ്രറി വ്യാപനം, മേഖലാ ക്യാമ്പുകള്‍ തുടങ്ങിയ ശ്രദ്ധേയ പരിപാടികളാണ്‌ സന്നാഹം-09 മുന്നോട്ടു വെക്കുന്നത്‌.

ജില്ലാ കമ്മിറ്റിക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മോണിറ്ററിംഗ്‌ സെല്ലിനാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല. ഇവര്‍ക്ക്‌ കീഴില്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറ്‌ പേരാണ്‌ പദ്ധതിയുടെ പ്രയോക്താക്കള്‍. രണ്ട്‌ ജില്ലാ കൗണ്‍സിലര്‍മാര്‍ ഒരു മേഖലാ പ്രവര്‍ത്തക സമിതി അംഗം, രണ്ട്‌ പഞ്ചായത്ത്‌ പ്രവര്‍ത്തക സമിതി അംഗം എന്ന തോതില്‍ അഞ്ചു പേര്‍ ഉള്‍കൊള്ളുന്ന 100 സ്ക്വാഡുകളായാണ്‌ സംഘം പ്രവര്‍ത്തിക്കുക. നവംബര്‍ അഞ്ചിനും ഡിസംബര്‍ അഞ്ചിനുമിടയില്‍ പര്യടനം നടത്തുന്ന സ്ക്വാഡ്‌ യൂണിറ്റിലെ സംഘടനക്ക്‌ പുറത്തുള്ള പ്രമുഖര്‍ക്ക്‌ സംഘടനയെ പരിചയപ്പെടുത്തിയും സന്ദേശം കൈമാറിയും പ്രായോഗിക ദഅ്‌വക്കുള്ള മാതൃക നല്‍കും. യൂണിറ്റ്‌ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുന്ന സ്ക്വാഡ്‌ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മോണിറ്ററിംഗ്‌ നടത്തി യൂണിറ്റിന്‌ ഗ്രേഡ്‌ നല്‍കുന്നതാണ്‌ പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്‌. ഗ്രേഡിംഗ്‌ അടിസ്ഥാനത്തിലാണ്‌ തുടര്‍ പദ്ധതി നടപ്പിലാക്കുക. യൂണിറ്റിന്‌ ഗ്രേഡ്‌ നല്‍കുന്നതും അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ മുന്നേറ്റത്തിന്‌ വഴിയൊരുക്കും. ജില്ലയിലെ നൂറ്‌ സ്ക്വാഡുകള്‍ തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ എല്ലാമേഖലയിലും മികവുറ്റതാക്കുക എന്ന ലക്ഷ്യമാണ്‌ സന്നാഹം-09 ലൂടെ സാധ്യമാകുക.

പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഒക്ടോബര്‍26ന്‌ പുത്തനത്താണി ഖുബ ഓഡിറ്റോറിയത്തിലും നവംബര്‍ ഒന്നിന്‌ മഞ്ചേരിയിലും ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ്‌ പ്രമുഖരുടെ നേതൃത്വത്തില്‍ ശില്‍പ്പശാല നടക്കുക. പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം, കൊളത്തൂര്‍ മേഖലകള്‍ പുത്തനത്താണിയിലും മലപ്പുറം, മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, എടക്കര, അരീക്കോട്‌, കൊണേ്ടാട്ടി, പുളിക്കല്‍ മേഖലകള്‍ മഞ്ചേരിയിലുമാണ്‌ പങ്കെടുക്കുക. ജില്ലാ കമ്മിറ്റിക്ക്‌ കീഴില്‍ ടി.അലവി പുതുപ്പറമ്പ്‌ കണ്‍വീനറായ ജില്ലാ മോണിറ്ററിംഗ്‌ സെല്ലില്‍ സികെയു മൗലവി മോങ്ങം, പി.ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, കെ മുഹമ്മദ്‌ ഇബ്‌റാഹിം, കെപി ജമാല്‍ അംഗങ്ങളാണ്‌.

report :ഉമര്‍ പെരിന്താറ്റിരി
22/10/2008

Tuesday, October 21, 2008

തീവ്രവാദത്തിന്റെ പേരില്‍ ഇസ്ലാമിനെ ഒറ്റപ്പെടുത്താന്‍ ശ്രമം:തുറാബ്‌ തങ്ങള്‍

‍മഞ്ചേശ്വരം: രാജ്യത്തിന്റെ വിവിധ കോണുകളില്‍ സമീപകാലത്ത്‌ നടന്ന സ്ഫോടനങ്ങളുടെ പേരില്‍ ഒരു മതത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആശങ്കാജനകമാണെന്ന്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ അസ്സഖാഫി അഭിപ്രായപ്പെട്ടു.ഡിസംബര്‍ 26,27,28 തിയതികളില്‍ മഞ്ചേശ്വരം മള്‍ഹറില്‍ നടക്കുന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക നാമങ്ങളെയും ചിഹ്നങ്ങളെയും ഭയപ്പെടുന്ന രൂപത്തിലേക്ക്‌ നാടിന്റെ അവസ്ഥ നീങ്ങുന്നത്‌ ഭയാനകമാണ്‌. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ചില മുസ്ലിം കടലാസു സംഘടനകളുടെ മേല്‍ ചുമത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഏതെങ്കിലും ശക്തികള്‍ ശ്രമിക്കുന്നുണേ്ടാ എന്നത്‌ സംശയിക്കേണ്ടിയിരിക്കുന്നു. പണ്ഡിതനേതൃത്വത്തിന്റെ ധീരമായ നേതൃത്വം വഴി ലോകത്തിനു തന്നെ മാതൃകയായ കേരളീയ മാതൃകയിലേക്ക്‌ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും നീങ്ങിയാല്‍ സമകാലീന പ്രശ്നങ്ങളെ ധീരമായി നേരിടാന്‍ കഴിയും. ധാര്‍മികതയിലൂന്നിയ സംഘം മുന്നേറ്റം വളര്‍ന്നുവരണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

മള്‍ഹര്‍ ചെയര്‍മാനും എസ്‌വൈഎസ്‌ ജില്ലാ പ്രസിഡന്റുമായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, കെ.പി ഹുസൈന്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, മൂസല്‍ മദനി തലക്കി, കുട്ടശ്ശേരി അബ്ദുല്‍ ബാഖവി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ അഹ്സനി, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അയ്യൂബ്‌ ഖാന്‍ സഅദി കൊല്ലം, മുക്രി ഇബ്‌റാഹിം ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ്‌ ഹാജി, എം.അന്തുഞ്ഞി മൊഗര്‍, പിബി ബശീര്‍ പുളിക്കൂര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍ തുടങ്ങിയ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമുന്നത നേതാക്കള്‍ പ്രസംഗിച്ചു. എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിഎം ബശീര്‍ പറവണ്ണൂര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

21/10/2008

Saturday, October 18, 2008

ഭീകരതയെ തടയാന്‍ മതവിദ്യാഭ്യാസം നല്‍കുക: എംടി അബ്ദുല്‍ മജീദ്‌ മുസ്ലിയാര്‍

ശാസ്താംകോട്ട: ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ച്‌ ഭീകരവാദികളാക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ നിന്ന്‌ പുതിയ തലമുറക്ക്‌ മോചനം നേടാന്‍ മുസ്ലിംകള്‍ പരമാവധി മതവിദ്യാഭ്യാസം നേടുകയാണ്‌ വേണ്ടതെന്ന്‌ പ്രമുഖ പണ്ഡിതനും ഇടപ്പള്ളി മുദര്‍രിസുമായ എംടി അബ്ദുല്‍ മജീദ്‌ മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു.

തീവ്രതയും ഭീകരതയും മനസുകളില്‍ നിന്നകറ്റി തന്റെ സഹോദരന്‌ ഇഷ്ടമായത്‌ തനിക്കും ഇഷ്ടമാകുന്നതുവരെ ഒരുവന്‍ വിശ്വാസിയാകുന്നില്ലെന്ന തത്വമാണ്‌ ഇസ്ലാമിന്റേതെന്ന്‌ അദ്ദേഹം പറഞ്ഞു. ഐസിഎസ്‌ ശരീഅത്ത്‌ കോളജില്‍ ദര്‍സ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിഎസ്‌ പ്രിന്‍സിപ്പാള്‍ മുഹമ്മദ്‌ റഫീക്ക്‌ മുസ്ലിയാര്‍ താനൂര്‍ അധ്യക്ഷത വഹിച്ചു. ഐസിഎസ്‌ ജനറല്‍ സെക്രട്ടറി പികെ മുഹമ്മദ്‌ ബാദുഷ സഖാഫി, എസ്‌വൈഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പിഎ മുഹമ്മദ്കുഞ്ഞ്‌ സഖാഫി, ജംഇയ്യത്തുല്‍ ഉലമ ജില്ലാജനറല്‍ സെക്രട്ടറി എച്ച്‌ ഇസുദ്ദീന്‍ കാമില്‍സഖാഫി, എആര്‍ സിദ്ദീഖ്‌ ബാഖവി, ഇ.ബദറുദ്ദീന്‍മുസ്ലിയാര്‍ പുനലൂര്‍, ഒ.ഇബ്രാഹിംകുട്ടി, വൈഎ സമദ്‌, എ.അബ്ദുല്‍ റഷീദ്‌, ഇ.നൂറുദ്ദീന്‍കുട്ടി, എം.മുജീബ്‌ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

reporty by : Yahya
www.ssfmalappuram.com

Sunday, October 12, 2008

വര്‍ഗീയ സംഘര്‍ഷവും നിര്‍ബന്ധ മതപരിവര്‍ത്തനവും നാടിനാപത്ത്‌: കാന്തപുരം

കാസര്‍കോട്‌: മതങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും രാജ്യത്തിന്‌ ഭീഷണിയാണെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട്ട്‌ നടന്ന മര്‍കസ്‌ സംസ്ഥാനതല പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മുസ്ലിം, ഹിന്ദു, ക്രൈസ്തവ സംഘട്ടനം ഇനിയുണ്ടാവരുത്‌. ഞങ്ങളുടെ സംഘടനകളും സ്ഥാപനങ്ങളും എന്നും മതസൗഹാര്‍ദത്തിനാണ്‌ നിലനില്‍ക്കുന്നത്‌. ഇസ്ലാമിക നിയമപ്രകാരം ഒരാളെയും നിര്‍ബന്ധിതമായി മതത്തില്‍ ചേര്‍ക്കാനാവില്ല. നിര്‍ബന്ധിപ്പിച്ച്‌ ഒരാളെ മതപരിവര്‍ത്തനം നടത്തിയാലും അയാള്‍ മുസ്ലിമാകില്ല. മറ്റു മതങ്ങളും ഈ നിലപാട്‌ സ്വീകരിച്ചാല്‍ ശാന്തി പുലരും. ഹിന്ദുക്കളെ പോലെ മുസ്ലിംകള്‍ക്കും മറ്റു മതക്കാര്‍ക്കും തുല്യ പരിഗണന ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. അത്‌ വകവെച്ച്‌ തരണമെന്നാണ്‌ ഞങ്ങള്‍ പറയുന്നത്‌. ആരാധനാലയങ്ങള്‍ ഒരിക്കലും സംഘര്‍ഷം വളര്‍ത്തരുത്‌. സമരപ്രഖ്യാപനത്തിന്‌ പള്ളികള്‍ ഉപയോഗപ്പെടുത്താനുള്ള നീക്കത്തെ ഞങ്ങള്‍ എപ്പോഴും എതിര്‍ക്കുന്നും. കാന്തപുരം പറഞ്ഞു.

Saturday, October 11, 2008

നിരപരാധികളെ പീഡിപ്പിക്കുത്‌ :സമസ്ത

കോഴിക്കോട്‌: ഭീകരവാദി-തീവ്രവാദി വേട്ടയുടെ മറവില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത്‌ അപലപനീയമാണെന്ന്‌ സമസ്ത കേരള ജംഇത്തുല്‍ ഉലമ മുശാവറ അഭിപ്പ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ പീഡിപ്പിക്കുന്നതും ശിക്ഷിക്കുന്നതും രാജ്യത്തിന്റെ ഉന്നതമായ നീതിന്യായ സംവിധാനത്തിനു കളങ്കമാണ്‌. രാജ്യത്ത്‌ നടക്കുന്ന ചില സ്ഫോടനങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും മുസ്ലിം നാമധാരികളായ ചിലര്‍ പ്രതിചേര്‍ക്കപ്പെടുന്നതിന്റെ പേരില്‍ ഇസ്ലാം മതത്തെ തന്നെ ഭീകര മതമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. വിശേഷിച്ചും സമാധാന സന്ദേശമായ ഇസ്ലാം തീവ്രവാദത്തെയും ഭീകരതയെയും സമ്പൂര്‍ണമായി നിരാകരിക്കുന്നു.രാജ്യത്തിന്റെ സ്വസഥതയും ആഭ്യന്തര സുരക്ഷിതത്വവും അപകടപ്പെടുത്തും വിധം അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണ കൂടവും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി സ്ഫോടനങ്ങളും അട്ടിമറികളും സ്രഷ്ടിച്ചു നാടിനെ അരാജകത്വത്തിലേക്ക്‌ തള്ളിവിടുന്നതിനു പിന്നിലെ ദുഷ്ഠ ശക്തികളെ കണെ്ടത്തി നിയമത്തിനു മുന്നില്‍ കൊണ്ട്‌ വരണമെന്നും മുശാവറ അഭിപ്പ്രായപ്പെട്ടു. സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
10/10/2008
Related Posts with Thumbnails