ശാസ്താംകോട്ട: ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ച് ഭീകരവാദികളാക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ നിന്ന് പുതിയ തലമുറക്ക് മോചനം നേടാന്‍ മുസ്ലിംകള്‍ പരമാവധി മതവിദ്യാഭ്യാസം നേടുകയാണ് വേണ്ടതെന്ന് പ്രമുഖ പണ്ഡിതനും ഇടപ്പള്ളി മുദര്‍രിസുമായ എംടി അബ്ദുല്‍ മജീദ് മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു.തീവ്രതയും ഭീകരതയും മനസുകളില്‍ നിന്നകറ്റി തന്റെ സഹോദരന് ഇഷ്ടമായത് തനിക്കും ഇഷ്ടമാകുന്നതുവരെ ഒരുവന്‍ വിശ്വാസിയാകുന്നില്ലെന്ന തത്വമാണ് ഇസ്ലാമിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎസ് ശരീഅത്ത് കോളജില്‍ ദര്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിഎസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീക്ക് മുസ്ലിയാര്‍ താനൂര്‍ അധ്യക്ഷത വഹിച്ചു. ഐസിഎസ് ജനറല്‍ സെക്രട്ടറി പികെ മുഹമ്മദ് ബാദുഷ സഖാഫി, എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പിഎ മുഹമ്മദ്കുഞ്ഞ് സഖാഫി, ജംഇയ്യത്തുല്‍ ഉലമ ജില്ലാജനറല്‍ സെക്രട്ടറി എച്ച് ഇസുദ്ദീന്‍ കാമില്‍സഖാഫി, എആര്‍ സിദ്ദീഖ് ബാഖവി, ഇ.ബദറുദ്ദീന്‍മുസ്ലിയാര്‍ പുനലൂര്‍, ഒ.ഇബ്രാഹിംകുട്ടി, വൈഎ സമദ്, എ.അബ്ദുല്‍ റഷീദ്, ഇ.നൂറുദ്ദീന്‍കുട്ടി, എം.മുജീബ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
reporty by : Yahya
www.ssfmalappuram.com

1 comment:
ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ച് ഭീകരവാദികളാക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ നിന്ന് പുതിയ തലമുറക്ക് മോചനം നേടാന്‍ മുസ്ലിംകള്‍ പരമാവധി മതവിദ്യാഭ്യാസം നേടുകയാണ് വേണ്ടതെന്ന് പ്രമുഖ പണ്ഡിതനും ഇടപ്പള്ളി മുദര്‍രിസുമായ എംടി അബ്ദുല്‍ മജീദ് മുസ്ലിയാര്‍ ഉദ്ബോധിപ്പിച്ചു.
Post a Comment