Thursday, October 30, 2008

മര്‍കസ്‌ നല്‍കുന്നത്‌ ഭീകരതക്കെതിരായ സന്ദേശം:കാന്തപുരം


മലപ്പുറം: മര്‍കസ്‌ പോലുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നത്‌ മത സൗഹാര്‍ദ്ദവും വര്‍ഗീയതക്കും ഭീകരതക്കുമെതിരെയുള്ള സന്ദേശമാണെന്നും മകര്‍സ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മതപ്രബോധന രംഗത്ത്‌ ഒരു കാലത്ത്‌ രണ്ടു തട്ടിലായിരുന്ന മത പണ്ഡിതന്‍മാരെയും ഭൗതിക വിദ്യാ സമ്പന്നരെയും ഏകോപിപ്പിക്കാന്‍ മര്‍കസിന്റെ പ്രവര്‍ത്തനംകൊണ്ട്‌ സാധിച്ചതായും കാന്തപുരം അഭിപ്രായപ്പെട്ടു. മര്‍കസ്‌ വാര്‍ഷിക സമ്മേളന ജില്ലാ പ്രചാരണോദ്ഘാടനം മലപ്പുറത്ത്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാന്തപുരം.

പണ്ഡിതന്‍മാര്‍ ഭീകരതക്കും വിഘടന വാദത്തിനുമെതിരെ പ്രതികരിക്കുന്നത്‌ ആരെയും ബോധ്യപ്പെടുത്താനല്ല. തങ്ങളുടെ മതപരമായ കടമ നിര്‍വഹിക്കുകയാണെന്ന്‌ എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങള്‍ വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ്‌ ഫള്‍ല്‍ ജമലുല്ലൈലി, ടിഎസ്കെ തങ്ങള്‍, വിപി ആറ്റക്കോയ തങ്ങള്‍, ഇ.സുലൈമാന്‍ മുസ്ലിയാര്‍, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, പികെ ബാവ മുസ്ലിയാര്‍, പിഎം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന മര്‍കസ്‌ പൂര്‍വ വിദ്യാര്‍ഥി സംഗമം സമസ്ത ജില്ലാ പ്രസിഡന്റ്‌ നെല്ലിക്കുത്ത്‌ ഇസ്മാഈല്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്‌ കെപിഎച്ച്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ്‌ ഫൈസി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുര്‍റശീദ്‌ സഖാഫി പത്തപ്പിരിയം, ഹസ്സന്‍ സഖാഫി തറയിട്ടാല്‍ പ്രസംഗിച്ചു.

29/10/2008



2 comments:

prachaarakan said...

മര്‍കസ്‌ പോലുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നത്‌ മത സൗഹാര്‍ദ്ദവും വര്‍ഗീയതക്കും ഭീകരതക്കുമെതിരെയുള്ള സന്ദേശമാണെന്നും മകര്‍സ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മതപ്രബോധന രംഗത്ത്‌ ഒരു കാലത്ത്‌ രണ്ടു തട്ടിലായിരുന്ന മത പണ്ഡിതന്‍മാരെയും ഭൗതിക വിദ്യാ സമ്പന്നരെയും ഏകോപിപ്പിക്കാന്‍ മര്‍കസിന്റെ പ്രവര്‍ത്തനംകൊണ്ട്‌ സാധിച്ചതായും കാന്തപുരം അഭിപ്രായപ്പെട്ടു. മര്‍കസ്‌ വാര്‍ഷിക സമ്മേളന ജില്ലാ പ്രചാരണോദ്ഘാടനം മലപ്പുറത്ത്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാന്തപുരം.

prachaarakan said...

dear kerala inside .net
നന്ദി
ബ്ലോഗിന്റെ ഫീഡ്‌ ലിങ്ക്‌ (റിഫ്രെഷര്‍ ) അയക്കുമെങ്കില്‍ prachaarakan@gmail.com

Related Posts with Thumbnails