മലപ്പുറം: സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി ബൃഹത്തായ കര്‍മ പദ്ധതിക്ക് ജില്ലാ എസ്‌വൈഎസ് രൂപം നല്‍കി. സുന്നി സംഘ ശക്തിയുടെ വിപ്ലവകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടപ്പിലാക്കും.ജനുവരി മുതല്‍ സാമൂഹിക-സാസംകാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സംഘടന നടപ്പാക്കുന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് അടിസ്ഥാന ഘടകമായ യൂണിറ്റുകളെ കൂടുതല്‍ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കിയെടുക്കുകയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന 'സന്നാഹം-09' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. യൂണിറ്റ് പര്യടനം, പ്രായോഗിക ദഅ്്‌വാ പരിശീലനം, മോണിറ്ററിംഗ് ആന്‍ഡ് ഗ്രേഡിംഗ്, സിഡി ലൈബ്രറി വ്യാപനം, മേഖലാ ക്യാമ്പുകള്‍ തുടങ്ങിയ ശ്രദ്ധേയ പരിപാടികളാണ് സന്നാഹം-09 മുന്നോട്ടു വെക്കുന്നത്.
ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മോണിറ്ററിംഗ് സെല്ലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇവര്‍ക്ക് കീഴില്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറ് പേരാണ് പദ്ധതിയുടെ പ്രയോക്താക്കള്‍. രണ്ട് ജില്ലാ കൗണ്‍സിലര്‍മാര്‍ ഒരു മേഖലാ പ്രവര്‍ത്തക സമിതി അംഗം, രണ്ട് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം എന്ന തോതില്‍ അഞ്ചു പേര്‍ ഉള്‍കൊള്ളുന്ന 100 സ്ക്വാഡുകളായാണ് സംഘം പ്രവര്‍ത്തിക്കുക. നവംബര്‍ അഞ്ചിനും ഡിസംബര്‍ അഞ്ചിനുമിടയില്‍ പര്യടനം നടത്തുന്ന സ്ക്വാഡ് യൂണിറ്റിലെ സംഘടനക്ക് പുറത്തുള്ള പ്രമുഖര്‍ക്ക് സംഘടനയെ പരിചയപ്പെടുത്തിയും സന്ദേശം കൈമാറിയും പ്രായോഗിക ദഅ്‌വക്കുള്ള മാതൃക നല്‍കും. യൂണിറ്റ് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുന്ന സ്ക്വാഡ് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് നടത്തി യൂണിറ്റിന് ഗ്രേഡ് നല്‍കുന്നതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് തുടര്‍ പദ്ധതി നടപ്പിലാക്കുക. യൂണിറ്റിന് ഗ്രേഡ് നല്‍കുന്നതും അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ മുന്നേറ്റത്തിന് വഴിയൊരുക്കും. ജില്ലയിലെ നൂറ് സ്ക്വാഡുകള്‍ തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ എല്ലാമേഖലയിലും മികവുറ്റതാക്കുക എന്ന ലക്ഷ്യമാണ് സന്നാഹം-09 ലൂടെ സാധ്യമാകുക.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഒക്ടോബര്‍26ന് പുത്തനത്താണി ഖുബ ഓഡിറ്റോറിയത്തിലും നവംബര്‍ ഒന്നിന് മഞ്ചേരിയിലും ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പ്രമുഖരുടെ നേതൃത്വത്തില്‍ ശില്‍പ്പശാല നടക്കുക. പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം, കൊളത്തൂര്‍ മേഖലകള്‍ പുത്തനത്താണിയിലും മലപ്പുറം, മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, എടക്കര, അരീക്കോട്, കൊണേ്ടാട്ടി, പുളിക്കല്‍ മേഖലകള്‍ മഞ്ചേരിയിലുമാണ് പങ്കെടുക്കുക. ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ടി.അലവി പുതുപ്പറമ്പ് കണ്‍വീനറായ ജില്ലാ മോണിറ്ററിംഗ് സെല്ലില്‍ സികെയു മൗലവി മോങ്ങം, പി.ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, കെ മുഹമ്മദ് ഇബ്‌റാഹിം, കെപി ജമാല്‍ അംഗങ്ങളാണ്.

report :ഉമര്‍ പെരിന്താറ്റിരി
22/10/2008
1 comment:
സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി ബൃഹത്തായ കര്‍മ പദ്ധതിക്ക് ജില്ലാ എസ്‌വൈഎസ് രൂപം നല്‍കി. സുന്നി സംഘ ശക്തിയുടെ വിപ്ലവകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടപ്പിലാക്കും.ജനുവരി മുതല്‍ സാമൂഹിക-സാസംകാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സംഘടന നടപ്പാക്കുന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് അടിസ്ഥാന ഘടകമായ യൂണിറ്റുകളെ കൂടുതല്‍ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കിയെടുക്കുകയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന 'സന്നാഹം-09' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
Post a Comment