Saturday, October 25, 2008

ലോക സാമ്പത്തിക മാന്ദ്യത്തിനു കാരണം പലിശാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥ: കാന്തപുരം

ന്യൂഡല്‍ഹി: വ്യാപാര മേഖലയിലും സാമ്പത്തിക ഇടപാടുകളിലും ആധിപത്യം സ്ഥാപിച്ച അധാര്‍മികതയാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിയും അയഥാര്‍ഥ്യങ്ങല്‍ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടങ്ങളും വ്യാപാര വ്യവസായ മേഖാലയെ ചൂതാട്ടത്തിനു തുല്യമാക്കിയിരിക്കുകയാണ്‌. ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്ന സൗമനസ്യ പൂര്‍വ്വ ഇടപാട്‌ സംസ്കാരം വളര്‍ത്തിയെടുക്കുക മാത്രമാണ്‌ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കുപരിഹാരം. സത്യസന്ധതയും വിശ്വാസ്യതയുമാകണം ഇടപാടുകളുടെ മുഖമുദ്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പണം കൊടുത്തു കൂടുതല്‍ പണം വാങ്ങുന്ന സംസ്കാരമാണ്‌ ഇന്നൂു‍ള്ളത്‌. ലാഭമോ നഷ്‌ ടമോ നോക്കാതെ മാസന്തം നിശ്ചിത സംഖ്യ ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ ഷെയറുകള്‍ സ്വീകരിക്കുന്നവര്‍ ഒടുവില്‍ വന്‍ കടബാധ്യതയില്‍ പെട്ടു ആത്മഹത്യയുടെ വക്കിലെത്തുന്നതും സാധാറണമായിരിക്കൂു‍കയാണ്‌. പലിശരഹിത ബാങ്കിംഗ്‌ സംവിധാനത്തെ ക്കുറിച്ചു സാമ്പത്തിക വിദഗ്ദര്‍ കൂടുതല്‍ പഠിക്കേണ്ടതുണെ്ടന്നും കാന്തപുരം നിര്‍ദേശിച്ചു. പൊങ്ങച്ചവും ആര്‍ഭാട ജീവിതവും പണാര്‍ത്തി വര്‍ദ്ധിപ്പിക്കൂു‍കയാണ്‌. ചെറിയ വരുമാനം കൊണ്ട്‌ മാന്യമായി ജീവിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. നല്ല മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനുമുള്ള പ്രേരണയാണ്‌ ഈഘട്ടത്തില്‍ നല്‍കേണ്ടത്‌. ഉപഭോഗ സംസ്കാരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടാണ്‌ ഇന്നുകാണുന്ന തരത്തിലുള്ള സാമ്പത്തിക ദുരന്തത്തിലേക്കു നാം എത്തിപ്പെട്ടതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.

www.ssfmalappuram.com
24/10/2008

6 comments:

prachaarakan said...

വ്യാപാര മേഖലയിലും സാമ്പത്തിക ഇടപാടുകളിലും ആധിപത്യം സ്ഥാപിച്ച അധാര്‍മികതയാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Unknown said...

പത്തേമാരി, കണ്ടെയ്നര്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍
ഉപയോഗപ്പെടുത്തി പലിശ പോയിട്ട്
മുതലു പോലും തിരിച്ച്
മേടിക്കാതെ നമുക്ക് സത്യസന്ധമായ ബാങ്കിങ്ങ് നടത്താം.

നരിക്കുന്നൻ said...

ലോകം മുഴുവനുള്ള ബാങ്കുകളും പലിശ ഇന്നലെ തൊടങ്ങിയതാണല്ലോ. ലോകം മുഴുവൻ ഉറ്റ് നോക്കുന്ന ഒരു വിഷയത്തിൽ ഇങ്ങനെ ബാലിഷമായൊരു അഭിപ്രായം പറഞ്ഞത് കാന്തപുരത്തെ പോലുള്ള ഒരു പണ്ഡിതന് ചേർന്നതായില്ല.

prachaarakan said...

നരിക്കുന്നന്‍

പലിശ യെ ന്യായീകരിക്കുകയാണോ താങ്കള്‍

Kvartha Test said...

""പൊങ്ങച്ചവും ആര്‍ഭാട ജീവിതവും പണാര്‍ത്തി വര്‍ദ്ധിപ്പിക്കൂു‍കയാണ്‌. ചെറിയ വരുമാനം കൊണ്ട്‌ മാന്യമായി ജീവിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. നല്ല മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനുമുള്ള പ്രേരണയാണ്‌ ഈഘട്ടത്തില്‍ നല്‍കേണ്ടത്‌.""

അപ്പറഞ്ഞത്‌ വളരെ ശരി.


പക്ഷെ: പലിശ ശരി ആയിരിക്കാം, തെറ്റായിരിക്കാം. പക്ഷെ അതുകൊണ്ട് ആണ് ഈ ആഗോള പ്രതിഭാസം സംഭവിച്ചത് എന്നത് കുറച്ചു വികലമായ ചിന്ത ആയിപ്പോയി. കാന്തപുരത്തിന് ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ വക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

prachaarakan said...

തോന്ന്യാസി ശ്രീ,

പലിശ കൊണ്ട്‌ മുടിഞ്ഞുപോയ കുടുംബങ്ങളും രാജ്യങ്ങളും നമുക്ക്‌ മുന്നില്‍ ജീവിക്കുന്ന തെളിവായി നില്‍ക്കുകയണല്ലോ. നമ്മുടെ നാടിന്റെ ആളോഹരി പലിശ എത്രയാണെന്ന് പഠിക്കാന്‍ ശ്രമിക്കുക. എന്നാണിതൊക്ക്‌ കൊടുത്തു വീട്ടാന്‍ കഴിയുക.

ലോകത്ത്‌ സാമ്പത്തിക ഉപദേഷ്ടാക്കളുടെ ബാഹുല്യമായിരിക്കാം ഇത്രയും പലിശക്കെണി കൊണ്ട്‌ ജനങ്ങള്‍ വലയാന്‍ കാരണം.

Related Posts with Thumbnails