മഞ്ചേശ്വരം: രാജ്യത്തിന്റെ വിവിധ കോണുകളില്‍ സമീപകാലത്ത് നടന്ന സ്ഫോടനങ്ങളുടെ പേരില്‍ ഒരു മതത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആശങ്കാജനകമാണെന്ന് എസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി അഭിപ്രായപ്പെട്ടു.ഡിസംബര്‍ 26,27,28 തിയതികളില്‍ മഞ്ചേശ്വരം മള്‍ഹറില്‍ നടക്കുന്ന എസ്‌എസ്‌എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക നാമങ്ങളെയും ചിഹ്നങ്ങളെയും ഭയപ്പെടുന്ന രൂപത്തിലേക്ക് നാടിന്റെ അവസ്ഥ നീങ്ങുന്നത് ഭയാനകമാണ്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ചില മുസ്ലിം കടലാസു സംഘടനകളുടെ മേല്‍ ചുമത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഏതെങ്കിലും ശക്തികള്‍ ശ്രമിക്കുന്നുണേ്ടാ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ഡിതനേതൃത്വത്തിന്റെ ധീരമായ നേതൃത്വം വഴി ലോകത്തിനു തന്നെ മാതൃകയായ കേരളീയ മാതൃകയിലേക്ക് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും നീങ്ങിയാല്‍ സമകാലീന പ്രശ്നങ്ങളെ ധീരമായി നേരിടാന്‍ കഴിയും. ധാര്‍മികതയിലൂന്നിയ സംഘം മുന്നേറ്റം വളര്‍ന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മള്‍ഹര്‍ ചെയര്‍മാനും എസ്‌വൈഎസ് ജില്ലാ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, കെ.പി ഹുസൈന്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, മൂസല്‍ മദനി തലക്കി, കുട്ടശ്ശേരി അബ്ദുല്‍ ബാഖവി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ അഹ്സനി, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, മുക്രി ഇബ്‌റാഹിം ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, എം.അന്തുഞ്ഞി മൊഗര്‍, പിബി ബശീര്‍ പുളിക്കൂര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍ തുടങ്ങിയ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമുന്നത നേതാക്കള്‍ പ്രസംഗിച്ചു. എസ്‌എസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിഎം ബശീര്‍ പറവണ്ണൂര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.
21/10/2008

1 comment:
രാജ്യത്തിന്റെ വിവിധ കോണുകളില്‍ സമീപകാലത്ത് നടന്ന സ്ഫോടനങ്ങളുടെ പേരില്‍ ഒരു മതത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആശങ്കാജനകമാണെന്ന് എസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി അഭിപ്രായപ്പെട്ടു.
Post a Comment