മലപ്പുറം : ഇന്ത്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അരക്ഷിതമാക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ എസ്എസ്എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിരോധനിര തീര്‍ക്കും. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ വര്‍ധിച്ചു വരുന്ന പണക്കൊതിയുടെയും വര്‍ഗീയ വംശീയചിന്തയുടെയും മുഷ്കില്‍ ധ്വംസിക്കപ്പെടുകയാണ്. . ചേരിചേരാ നയത്തില്‍ അഭിമാനം കൊണ്ട മാതൃരാജ്യം അപകടകരമായ വിധത്തില്‍ സാമ്രാജ്യത്വ ശക്തികളുമായി ചങ്ങാത്തം പുലര്‍ത്തിയും സ്വദേശ വിദേശ മൂലധന ശക്തികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിപണി തുറന്നു കൊടുത്തും നടപ്പാക്കികൊണ്ടിരിക്കുന്ന കരാറുകളും ഉടമ്പടികളും ഈ ദുരന്തത്തിന് ആക്കം കൂട്ടിയ സാഹചര്യത്തിലാണ് ഇത്തരം പ്രതിലോമകരമായ നീക്കങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ 'ഇന്ത്യയുടെ അസ്തിത്വം സംരക്ഷിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് സംസ്ഥാന വ്യാപകമായി പ്രതിരോധനിര സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി വൈകുന്നേരം നാലു മണിക്ക് മലപ്പുറം വാദീസലാം പരിസരത്തു നിന്നും പ്രകടനമാരംഭിക്കും. ജൂബിലി റോഡ്, ബസ്സ്റ്റാന്റ് വഴി കോട്ടപ്പടി ഡി ഡി ഇ ഓഫീസ് പരിസരത്താണ് പ്രതിരോധനിര തീര്‍ക്കുക. ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് സന്ദേശം നല്‍കും. എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, എ എ റഹീം പ്രസംഗിക്കും.
വഹാബി നുണകൾക്ക് മറുപടി
6 years ago
2 comments:
ഇന്ത്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അരക്ഷിതമാക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ എസ്എസ്എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിരോധനിര തീര്‍ക്കും.
എല്ലാ വിധ ഭാവുകങ്ങളും
ആര് എസ് സി അക്റബിയ ബ്ലോഗില്‍ സുന്നി സന്ദേശം ലിങ്ക് കൊടുത്തിരിക്കുന്നു
rsc akrabiya
al khobar
ksa
Post a Comment