കോഴിക്കോട് : മതവിശ്വാസത്തോടും കേരള മുസ്ലിം ചരിത്രത്തോടും നിഷേധാത്മക നിലപാടുകളുള്ള ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ രണ്ടാം അധ്യായം പിന്‍വലിച്ച് വിശാസി സമൂഹത്തോട് നീതി കാണിക്കണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പാഠപുസ്തക പരിശോധനാ വിദഗ്ധ സമിതി മുമ്പാകെ ആവശ്യപ്പെട്ടു. വിവാദ പാഠഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ ശ്രദ്ധേയവും ചരിത്രത്തോട് നീതിപുലര്‍ത്തുന്നതുമാണ് പാഠപുസ്തകം. മുസ്ലിം ഐക്യസംഘത്തെ കുറിച്ചും വക്കം മൗലവിയെക്കുറിച്ചുമുള്ള അബദ്ധ ജഡിലമായ പരാമര്‍ശങ്ങള്‍ വീണ്ടും സ്കൂള്‍ പാഠ പുസ്തകത്തില്‍ കടന്നു കൂടിയതിലുള്ള പ്രതിഷേധം നേതാക്കള്‍ രേഖപ്പെടുത്തി. എന്‍ അലി അബ്ദുല്ല, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, ബശീര്‍ പറവന്നൂര്‍ സംബന്ധിച്ചു.
www.ssfmalappuram.com
www.ssfmalappuram.com
1 comment:
മതവിശ്വാസത്തോടും കേരള മുസ്ലിം ചരിത്രത്തോടും നിഷേധാത്മക നിലപാടുകളുള്ള ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ രണ്ടാം അധ്യായം പിന്‍വലിച്ച് വിശാസി സമൂഹത്തോട് നീതി കാണിക്കണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പാഠപുസ്തക പരിശോധനാ വിദഗ്ധ സമിതി മുമ്പാകെ ആവശ്യപ്പെട്ടു.
Post a Comment