ഇംഗ്ലീഷുകാരന്റെ സംസ്കാരം പഠിപ്പിക്കാനല്ല, അതേസമയം ഇന്ത്യാരാജ്യത്തിന്റെ മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു. കൊമ്പം മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വ രഹിതമായ സംസ്കാരമാണ് ഇംഗ്ലീഷുകാരന്റേത്. നീചവും നികൃഷ്ടവുമായ ആ സംസ്കാരം നമുക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാര്‍ലിമെന്റ് തൊട്ട് പഞ്ചായത്ത് ഓഫീസ് വരെ സംസാരിക്കപ്പെടുന്ന ഭീകരവാദത്തില്‍ എന്തുനടന്നാലും മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാനാണ് ജൂതന്മാരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സംയുക്ത മഹല്ല് ഖാസി എം.എം.അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. ശെയ്ഖ് അഹ്മദ് ഹാജി, എന്‍.അലി മുസ്ലിയാര് കുമരംപുത്തൂര്‍, സി.എം.എസ്.മുഹമ്മദ് മുസ്ലിയാര്, അഹമ്മദ് അശ്റഫ്, ഉസ്മാന് സഖാഫി പയ്യനടം, എം.എ. നാസര്‍ സഖാഫി, കെ.ഉണ്ണീന്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.

5 comments:
ഇംഗ്ലീഷുകാരന്റെ സംസ്കാരം പഠിപ്പിക്കാനല്ല, അതേസമയം ഇന്ത്യാരാജ്യത്തിന്റെ മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു. കൊമ്പം മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷുകാര്‍ക്ക് സംസ്കാരം ഇല്ലെന്നു എങ്ങനെ ആണ് അടച്ചു ആക്ഷേപിക്കാന്‍ പറ്റുക? അവര്‍ ഇവിടെ ഉണ്ടാക്കിയ കെട്ടിടങ്ങളും അത് കഴിഞ്ഞു നാം സ്വയം ഉണ്ടാക്കിയ കെട്ടിടങ്ങളും തമ്മില്‍ ഒന്നു കണ്ണോടിച്ചാല്‍ അവരുടെ സാംസ്കാരിക ഉന്നതി കാണാന്‍ സാധിക്കും.
ലോകത്തിലെ എവിടെയും ഉള്ള പാവങ്ങള്‍ക്ക് വേണ്ടിയുള്ള മിക്കവാറും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സായിപ്പിന്റെ സഹായം കൊണ്ടാണ്. ഇവിടെ എയിഡ്സ്, മലേറിയ നിര്‍മാര്‍ജ്ജനം മുതലായവയ്ക്ക് സഹായം കൊടുക്കുന്നത് മുഴുവന്‍ ബില്‍ ഗേറ്റ്സിനെ പോലെ ഉള്ള സായിപ്പന്മാര് ആണ്. സായിപ്പിന് ലോകം മുഴുവനെയും സഹായിക്കാന്‍ ഉള്ള മനസ്സുണ്ട്. നമ്മള് ഇന്ത്യക്കാര്‍ സ്വന്തം കുടുംബത്തെ മാത്രം സഹായിക്കുന്നവര്‍ ആണ്. അത് എന്ത് കുതികാല് വെട്ടിയിട്ടനെന്കിലും ആരെയൊക്കെ പറ്റിച്ചിട്ടാണെന്കിലും കുഴപ്പമില്ല.
ജൂതന്മാര്ക്ക് ഇത്ര മാത്രം അമാനുഷിക ശക്തികള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ കുറെ കടന്നാണ് ചിന്തിക്കുന്നത്!!
കെട്ടിടങ്ങള്‍ സംസ്കാരത്തിന്റെ അളവുകോലായി കണക്കാക്കാനാവുമോ
ടാജ്മഹള്‍ മുഗള്‍ സംസ്കാരത്തിന്റെ ഒരു ഭാഗമായിട്ടല്ലേ ഇപ്പഴും കണക്കാക്കപ്പെടുന്നത്?
മൂപ്പിലാനോട്, സൌദികളൂടെ സംസ്കാരമാണോ നല്ലതെന്ന്(വീട്ട് വേലക്കാരിയെന്നും പറഞ്ഞ് സ്ത്രീകളെ കൊണ്ട് വന്ന് ലൈ്ഗികപീഠനം നടത്തുന്ന, പണിയെടുക്കുന്നവര്‍ക്ക് നാഷണാലിറ്റിയനുസരിച്ച് ശമ്പളംകൊടൂക്കുന്ന, വര്‍ഷങ്ങളോളം ജോലിക്കാര്‍ക്ക് ശമ്പളംകൊടുക്കാതെ ഒരുദിവസമങ്ങ് നാട്ടിലേക്ക് പറഞ്ഞയക്കുന്ന..ഈ അറബികളൂടേ)ചോദിക്കുക അതാണോ പഥിപ്പിക്കേണ്ടതെന്ന് ചോദിക്കുക...കൂടുതലെഴുതാന്‍ നേറമില്ലഞ്ഞിട്ടാണ്...ഇനിയും വരുന്നവര്‍ എഴുതിക്കൊളു.
Post a Comment