മലപ്പുറം: പരിസ്ഥിതിയുടെ സംതുലനവും സഹജീവികളോടുളള സഹകരണ മനോഭാവവും വിശ്വാസത്തിന്റെ ഭാഗമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി പറഞ്ഞു. വൃക്ഷത്തിന്റെ ഫലങ്ങള്‍ പക്ഷികള്‍ തിന്നുപോയാലും നട്ടവനത് പ്രതിഫലമാണെന്ന പ്രവാചകാധ്യാപനത്തിന്റെ വിശാലമായ സൂചനകളിലേക്ക് സമൂഹം കടന്നുവരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ ഒരാണ്ടു നീളുന്ന എന്‍കൗമിയം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നന്മയിലൊരു മരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്മയിലൊരു മരം പരിപാടിയിലൂടെ പന്ത്രണ്ടായിരം വൃക്ഷതൈകളാണ് നടുന്നത്. മഅ്ദിന്‍ വിദ്യാര്‍ത്ഥികള്‍ , കുടുംബങ്ങള്‍ എന്നിവരിലൂടെയാണ് പദ്ധതി പൂര്‍ത്തികരിക്കുന്നത്. എന്‍കൗമിയത്തിന്റെ ഭാഗമായി പന്ത്രണ്ട് വിഷയങ്ങളില്‍ അമ്പത് പരിപാടികളാണ് മഅ്ദിന്‍ നടപ്പിലാക്കുന്നത
Source:
report by Saifullah Chungathara
No comments:
Post a Comment