Wednesday, June 4, 2008

രാഷ്ട്രീയക്കാര്‍ മതവിഷയങ്ങളില്‍ തീരുമാനം പറയരുത്‌ : സാദിഖ്‌ സഖാഫി

ജിദ്ദ: മതവിഷയങ്ങളില്‍ അവസാനവാക്ക്‌ മതം പഠിച്ച പണ്ഡിതന്മാരുടേതാണെന്നും ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അനാവശ്യമാണെന്നും രാഷ്ട്രീയക്കാര്‍ മതവിഷയങ്ങളില്‍ തീരുമാനം പറയരുതെന്നും എസ്‌.എസ്‌.എഫ്‌. സ്റ്റേറ്റ്‌ വൈസ്പ്രസിഡണ്ട്‌ എന്‍.എം.സാദിഖ്‌ സഖാഫി അഭിപ്രായപ്പെട്ടു. ആര്‍.എസ്‌.സി. ജിദ്ദ സോണല്‍ സംഘടിപ്പിച്ച ശാക്തീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാദിഖ്‌ സഖാഫി പെരിന്താററിരി


ചൂഷണങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരുടെ നിലപാടുകള്‍ ശ്ലാഘനീയമാണ്‌ എന്നാല്‍ അത്‌ വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതാവരുത്‌. സര്‍വ്വചൂഷണങ്ങള്‍ക്കും ഇസ്ലാം എതിരാണ്‌. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ എക്കാലത്തും മതപണ്ഡിതന്മാര്‍ സമൂഹത്തെ ബോധവല്‍കരിച്ചിട്ടുണ്ട്‌. അവിശ്വസിക്കാനെന്ന പോലെ തന്നെ വിശ്വസിക്കാനുള്ള അവകാശങ്ങളെ ധ്വംസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ശറഫിയ്യ റഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ കബീര്‍ സഖാഫി അരീക്കോട്‌ അദ്ധ്യക്ഷത വഹിച്ചു. എസ്‌.മുഹമ്മദ്‌ മാസ്‌ററര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ്‌ മാസ്‌ററര്‍, മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അയ്യൂബ്‌ ക്ലാരി കവിത ആലപിച്ചു.


report and pic by Musthafa peruvallur


No comments:

Related Posts with Thumbnails