കാസര്‍കോട്: അഹ്ലുസ്സുന്നയുടെ വിരോധികളെ പ്രതിരോധിക്കാന്‍ സുന്നികളുടെ യോജിപ്പിനായി ആഹ്വാനം ചെയ്ത സമസ്തയുടെ സമുന്നതരായ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ സുന്നികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിലകുറഞ്ഞ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു മൂന്നു ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന എസ് വൈ എസിന്റെ ചരിത്രം കുറിച്ച ജില്ലാ മഹാസമ്മേളനം.
സുന്നിഐക്യം സജീവ ചര്‍ച്ചയായ സമയത്താണ് സമ്മേളനം നടക്കുന്നത്. ഐക്യം ഫലപ്രദമാക്കുന്നതില്‍ സുന്നി നേതാക്കള്‍ നിരന്തരമായി നടത്തുന്ന ശ്രമങ്ങള്‍ സമൂഹത്തില്‍ നല്ല ഗുണഫലങ്ങള്‍ ഉണ്ടായിരുന്നു. സുന്നികള്‍ ഒന്നിച്ചുനിന്നാല്‍ തങ്ങളുടെ ഉള്ള സ്വാധീനവും നഷ്ടമാകുമെന്ന് മനസ്സിലാക്കിയ മുജാഹിദും ജമാഅത്തും മറുപക്ഷത്ത് സുന്നികളുടെ പേരിലറിയപ്പെടുന്നവരെ മുന്നില്‍ നിര്‍ത്തിയാണ് കളി തുടങ്ങിയത്. ജമാഅത്ത് മുഖപത്രത്തില്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന തരത്തില്‍ ലേഖനങ്ങളും പ്രതികരണങ്ങളും വന്നത് ഈ പശ്ചാത്തലത്തിലാണ്. എല്ലാം പിരിച്ചുവിട്ട് ഞങ്ങളോടൊപ്പം കൂടണമെന്ന മറുപക്ഷത്തിന്റെ പ്രസ്താവനയുടെ സാരം യഥാര്‍ഥ സുന്നി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. സമ്മേളനത്തില്‍ ഉദ്ഘാടനം മുതല്‍ സമാപനവേദിയില്‍ വരെ ഐക്യം ചര്‍ച്ചയായി. ഐക്യം കേട്ടപ്പോള്‍ വിറളിപൂണ്ട മറുപക്ഷത്തിന്റെ തനിനിറം തുറന്നുകാട്ടാന്‍ നേതാക്കളുടെ പ്രഭാഷണങ്ങള്‍ സഹായിച്ചു.പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാന്തപുരം പറഞ്ഞത് ഇങ്ങനെ: 'സുന്നിവിരുദ്ധരെ പ്രതിരോധിക്കാനാണ് ഐക്യം. സ്ഥാപനങ്ങള്‍ പിടിച്ചടക്കലോ പിരിച്ചുവിടലോ അല്ല. സുന്നികള്‍ ഉയര്‍ത്തിയ ഐക്യസന്ദേശത്തിന്റെ പ്രസക്തി കേരളീയ സമൂഹം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്....'.സമാപന സമ്മേളനത്തിലെ പ്രസംഗങ്ങളിലെല്ലാം ഐക്യം ചര്‍ച്ചയായി. ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യത്തിനേ നിലനില്‍പ്പുള്ളൂവെന്നും ആശയപ്പൊരുത്തമില്ലാത്ത ഐക്യം സാധ്യമാകില്ലെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മൌലാന എം എ പറഞ്ഞു.സുന്നികളുടെ ഐക്യശ്രമങ്ങളെ പരിഹസിക്കുന്ന നിലയില്‍ പ്രസ്താവനകളിറക്കിയ വിഘടിതര്‍ക്ക് നേരെ കെ പി ഹംസ മുസ്ലിയാര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'പിരിഞ്ഞുപോയവര്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നവര്‍ മറുഭാഗത്ത് സമസ്തയെന്ന സാധനം ഉണേ്ടായെന്ന് വ്യക്തമാക്കണം' ?ചിത്താരി ആവശ്യപ്പെട്ടു.
'വഹാബി സ്വാധീനമുള്ള ഒരു മഹല്ലില്‍ പോയി വഹാബിസത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ഒരു മണിക്കൂര്‍ പ്രസംഗിക്കാനും സംശയങ്ങള്‍ക്ക് മറുപടി പറയാനും പററുന്ന ഒരൊററ പണ്ഡിതന്‍ നിങ്ങളുടെ കൂട്ടത്തിലുണേ്ടാ?...' ?എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി കൂററമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി മറുപക്ഷത്തോട് ചോദിച്ച ചോദ്യം മറുപക്ഷത്തെ ഉലച്ചത് തെല്ലൊന്നുമല്ല. 'ഇ കെ വിഭാഗത്തിന്റെ ഈ നിസ്സഹായത കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് സുന്നികള്‍ ഐക്യപ്പെടണമെന്ന് നാം പറയുന്നത്. നാല്‍പതുപേരില്‍ ആറുപേര്‍ മാത്രമാണ് ഇറങ്ങിപ്പോയത്. ബാക്കി 34 പേര്‍ ഞങ്ങളുടെ ഭാഗത്ത് ഉണ്ട് എന്നുപറയുന്നവര്‍ക്കു കൊല്ലം 20 കഴിഞ്ഞിട്ടും പററിയ ആറുപേരെ കണെ്ടത്താന്‍ പോലും കഴിഞ്ഞിട്ടില്ല...' ?കൂററമ്പാറ പറഞ്ഞു.
news and pic from www.ssfmalappuram.com
No comments:
Post a Comment