ദോഹ: മതങ്ങള്‍ തമ്മില്‍ സംവാദമല്ല താരതമ്യ പഠനമാണ് വേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമും മറ്റു മതങ്ങളും സമമാണ്‍് എന്ന് പറയുന്ന തരത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട് പ്രയോജനമില്ല. വിശദമായ താരതമ്യം ആവശ്യമുണ്ട്. മതങ്ങള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാന്‍ നിര്‍ദേശവും പരിഹാര മാര്‍ഗങ്ങളും ഈ സമ്മേളനത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. മറ്റുള്ള മതങ്ങളിലുള്ളവര്‍ അതില്‍ നില നിന്നുകൊണ്ട് സജീവമായി ഇടപെടുമ്പോള്‍ ചര്‍ച്ച ഫലപ്രദമാവുമെന്നും കാന്തപുരം വിശദീകരിച്ചു. വിദേശകാര്യ വകുപ്പിന്റെ സഹകരണത്തോടെ ദോഹ അന്തര്‍ദേശീയ മതസംവാദ കേന്ദ്രവും ഖത്തര്‍ സര്‍വ്വകലാശാലയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
news from http://www.ssfmalappuram.com/
No comments:
Post a Comment