കോഴിക്കോട് : എസ്‌വൈ എസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത ഒരു വര്‍ഷത്തിനകം പാവപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് സുപ്രീം കൌണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ബൃഹത്തായ നിരവധി പദ്ധതികള്‍ക്ക് സംഘടന രൂപം നല്‍കും. ഇതിന്റെ ഭാഗമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ ഫണ്ട് സ്വരൂപിക്കും.സുപ്രീം കൌണ്‍സില്‍ അംഗം സയ്യിദ് അലി ബാഫഖി, സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവരും പങ്കെടുത്തു.
news from siraj news daily

No comments:
Post a Comment