ഉമര്‍ഖാസി നഗര്‍: സുന്നികളെ എതിര്‍ക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന് അല്‍ ബുഖാരി ഉള്ളാള്‍ പ്രസ്താവിച്ചു. മഞ്ചേരി ഉമര്‍ഖാസി നഗറില്‍ എസ്.വൈ.എസ്. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നികള്‍ക്കെതിരെ തിരിഞ്ഞവരെ പരാജയപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുണ്ട്. ഇനിയും ഈ നയം തുടര്‍ന്നാല്‍ ഇതാവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുന്നികളെ സമസ്തയില്‍നിന്നും പുറത്താക്കിയെന്നത് വ്യാജപ്രചരണമാണ്. സമസ്തയുടെ വഴിയില്‍നിന്ന് ചിലര്‍ വ്യതിചലിച്ചപ്പോള്‍ സുന്നികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സുന്നികളെ എതിര്‍ക്കാന്‍ ന്യൂനപക്ഷമാണെന്ന് പറയുന്നവര്‍ ഇസ്ലാമില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം ഭീകരതയെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
news & pic from www.ssfmalappuram.com
15 comments:
എന്തൊരഹങ്കാരം..അല്ലെ?
സുന്നികളുടെ വോട്ട് വാങ്ങി ഭരണത്തിലേറുകയും അധികാര സ്ഥാനങ്ങള്‍ കൈയ്യടക്കുകയും ചെയ്ത് .. സ്വര്‍ഗത്തിലെക്കുള്ള കോണിയാണെന്ന് പറഞ്ഞ് തങ്ങളെ മുന്നില്‍ നിറുത്തി പിന്നില്‍ നിന്ന് ഇത്രയും കാലം നാടകം കളിച്ച് സമുദായത്തിന്റെ പണവും പേരും സ്വന്തം കീശ വീര്‍പ്പിക്കാനും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും മാത്രം ഉപയോഗിച്ചവരെ നിറുത്തേണ്ടിടത്ത് നിറുത്താന്‍ സുന്നി പണ്ഡിതന്മാര് തീരുമാനിക്കുകയും ആ തീരുമാനം അണികള്‍ നെഞ്ചിലേറ്റുകയും ചെയ്തതിന്റെ പ്രതിഫലനങ്ങള്‍ റഫീഖ് കണ്ടതല്ലേ..
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും ... മുന്നൊട്ട് തന്നെ.. ഈ അവസരത്തിലാണു ഉള്ളാള്‍ തങ്ങള്‍ ഈ പ്രസ്ഥാവന നടത്തുന്നത്..
ഇനിയും മുസ്ലിംങ്ങളെ പറ്റിച്ച് പുട്ട് അടിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കി അവര്‍ ക്കുള്ള താക്കീത് തന്നെ... അതിനു അഹങ്കാരം എന്നാണു പറയുന്നതെങ്കില്‍ അതെ.. അങ്ങിനെ തന്നെ കൂട്ടിക്കോളൂ...
റഫീഖിന്റെ തട്ടകം ഇതൊന്നുമല്ല എന്നറിയാം .എങ്കിലും.. മറുപടി എഴുതിയെന്ന് മാത്രം...
കഷ്ടം...
കഷ്ടം!ഇസ്ലാമില്‍ തന്നെ എത്ര തരം “ജാതി”.ഖുറാനില്‍ ഇത്തരം വിഭജനങ്ങള്‍ എവിടെയെങ്കിലും പരാമര്‍ശ്sക്കൂന്നുണ്ടോ?.പരിശുദ്ധ ഖുറാന് മുഴുവനും മനസിലാക്കിയെന്ന് പ്രസംഗിക്കുന്ന ഇവരൊക്കെയാണ് ലോകത്തില്‍ ഇന്ന് നടക്കുന്ന മിക്ക പ്രശ്നങ്ങള്‍ക്കും കാരണം.
സ്വയമിരുന്നു പഠിച്ചാല്‍ പോരെ
സുന്നികളൊക്കെ ഇത്രയേ അര്‍ഹിക്കുന്നുള്ളൂ
കണ്ടില്ലെ, ബ്ലോഗ് അഗ്രഗേറ്ററിലും കയറി കുതികാല് വെട്ടു നടത്തുന്നെ. നന്നായി ഞെളിയാനറിയാം. പ്രചാരകനു സ്വയം വ്യക്തിത്വം എന്നൊന്നില്ലെ; ഈ നാറിയ ഏര്പാട് നിര്ത്തു സഹോദരാ. ബൂലോകരെ സുന്നത്തു കഴിക്കാനാണോ ഈ പ്രചാരണം. നാണമില്ലെങ്കിലും അല്പം ലജ്ജവേണം.
qwerty
കഷ്ടം!ഇസ്ലാമില്‍ തന്നെ എത്ര “ജാതി”.പരിശുദ്ധ ഖുറാനില്‍ ഇത്തരം വിഭജനങ്ങളെകുറിച്ച് എവിടെയെങ്കിലും പരാമര്‍ശമുണ്ടോ?.പരിശുദ്ധ ഖുറാന് മുഴുവനായും മനസിലാക്കിയെന്ന് പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ തന്നെയാണ് ലോകത്തില്‍ ഇന്ന് കാണുന്ന മിക്ക പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍!..
പ്രിയ ഇത്തിരിവെട്ടം എന്ന റഷീദ്
ഇത്രയും കാലം ചില രാഷ്ടീയക്കാരനെ ചൂഷണത്തിനു വിധേയമായി സ്വയം തിരിച്ചറിവ് തന്നെ നഷ്ടമായിരുന്ന സമുദായത്തെ കൈപിടിച്ചുയര്‍ത്തി പ്രതികരണ ശേഷിയുള്ളവരാക്കി തീര്‍ത്തതാണോ കഷ്ടം !!
മന്ദസ്മിതം = എന്ന അപരനാമത്തില്‍ ആണല്ലോ താങ്കള്‍ എഴുതിയിരിക്കുന്നത് ? എന്നിട്ട് പ്രചാരകന്റെ വ്യക്തിത്വത്തെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്നു. ഇത് വിരോധാഭാസമല്ലേ.. പ്രചാരകന്റെ വ്യക്തിത്വം പ്രചാരകന് പ്രചരിപ്പിക്കുന്നതിലുണ്ട്.. ഒരാളില്‍ ഒതുങ്ങാത്തത് കൊണ്ട് പ്രത്യേകിച്ച ഒരു വ്യക്തിയില്‍ ഒതുക്കുന്നില്ല എന്ന് മാത്രം..
പിന്നെ സുന്നികള്‍ ഇത്രയൊക്കെയേ അര് ഹിക്കുന്നുള്ളൂ എന്ന് .. എത്രയൊക്കെ എന്ന് കൂടി വ്യക്തമാക്കിയാല്‍ കൊള്ളാം..
നാറിയ ഏര്‍പ്പാട്, കുതികാല് വെട്ട്, ഭൂലോകരെ സുന്നത്ത് കഴിപ്പിക്കല്‍.. ഇതൊക്കെ അപക്വ മനസ്സിന്റെ ജല്പനങ്ങളായി കരുതി മറുപടി എഴുതുന്നില്ല...
അതൊന്നും സുന്നികളുടെ അജണ്ടയല്ല എന്ന് മാത്രം എഴുതുന്നു..
പാപ്പരാസി,
ഖുറാന് അല്ല ഖുര്‍ആന്‍..
പിന്നെ ഇസ്ലാമില്‍ ജാതിയില്ല.. അവാന്തര വിഭാഗങ്ങള്‍ ഉണ്ട്.
അതിനെ പറ്റി മുഹമ്മദ് നബി (സ) പ്രവചിച്ചിട്ടുണ്ട്..
എന്റെ ഉമ്മത്ത് (സമുദായം ) 73 വിഭാഗങ്ങളായി മാറും അതില്‍ ഒരു വിഭാഗമൊഴികെ മറ്റെല്ലാം വഴി പിഴച്ചതാണു. ഏതാണാ വിഭാഗം എന്ന അനുചരന്മാരുടെ ചോദ്യത്തിനു നബി (സ) മറുപടി നല്കി. ഞാനും എന്റെ സഹാബത്തും ചരിച്ച പാതയില്‍ ചരിക്കുന്നവര്‍ എന്നായിരുന്നു.
ഇവിടെ അവാന്തര വിഭാഗമല്ല വിഷയം . മുസ്ലിംങ്ങളായ എല്ലാവരും ഒരു പ്രത്യേക രാഷ്ടീയ പാര്‍ട്ടിയില്‍ അംഗങ്ങളാവണമെന്നും അല്ലാത്തവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും പറഞ്ഞി പഠിപ്പിച്ച് ഒരു സമുദായത്തിന്റെ രക്തം ഊറ്റിക്കുടിച്ച് ചീര്‍ത്ത രാഷ്ടീയ അട്ടകളെ നിലക്ക് നിര്‍ത്താന്‍ ആര്‍ജ്ജവമുള്ള പണ്ഡിതന്മാര് മുന്നോട്ട് വന്നതാണു വിഷയം..
പിന്നെ ഒരു സംവാദം ഇവിടെ ഉദ്ധേശിക്കാത്തതിനാല് ചുരുക്കുന്നു.
താങ്കള്‍ക്ക് മനസ്സിലാവാന്‍ ചില സൂചനകള്‍ നല്‍കിയെന്ന് മാത്രം
നന്ദി
ഈ ബ്ലൊഗുകള്ക്കിടയില് അഗ്രജന്, സിയ, ഇത്തിരിവെട്ടം, സുല്ല്, ഇക്കാസ് ഒട്ടനവധി കഴിവുള്ള മുസ്ലിം ബ്ലോഗേഴ്സ് ഉണ്ട്. അവരൊക്കെ പരിചയപ്പെടുത്തുന്നത് ഇത്രയും അസഹിഷ്ണരായ ആളുകളില്‍ നിന്ന് വരുന്നവരാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇന്നലെയും ഇസ് ലാമിനെ കുറിച്ചുള്ള പോസ്റ്റ് ബ്ലൊഗില്‍ വായിച്ചിരുന്നു. പക്ഷേ ഇത്രയും സഹിഷ്ണുതയില്ലാത്തവരാണോ ഈ സുന്നികള്‍. സ്വന്തം സമുദായത്തില്‍ പെട്ട മറ്റു വിഭാഗങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നവര്‍ അന്യ സമുദായത്തെ എങ്ങനെ കാണും. ഈ പുരോഹിതന്മാര് തന്നെ എല്ലാ മതത്തിന്റേയും ശാപം.
പ്രചാരകന് പറഞ്ഞത് പോലെ
“ എന്റെ ഉമ്മത്ത് (സമുദായം ) 73 വിഭാഗങ്ങളായി മാറും അതില്‍ ഒരു വിഭാഗമൊഴികെ മറ്റെല്ലാം വഴി പിഴച്ചതാണു “,എന്ന് മുഹമ്മദ് നബി (സ) പ്രവചിച്ചിട്ടുണ്ട്.ആ വഴി പിഴക്കുന്ന സമുദായങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്.മുസ്ലിങ്ങള്‍ തമ്മില്‍ തമ്മില്‍ കടിപിടി കൂടുന്നത് കാണുന്നത് കൊണ്ട് പറഞ്ഞ് പോയതാണ്,അല്ലാതെ ഞാന്‍ “ഒരു പാര്‍ട്ടീടേം” ആളല്ല മാഷേ!.ആ വഴി പിഴച്ചവരുടെ കൂട്ടത്തില്‍ നമ്മെ ആരേയും അള്ളാഹു ഉള്പ്പെടുത്തതിരിക്കട്ടെ,”ആമീന്‍”.പണ്ഡിതന്മാര് രാഷട്രീക്കാരാവുന്നാതാണ് മറ്റൊരു ദു:ഖം.
പിന്നെ ഖുറാനെന്നും ഖുര്‍ആന്‍ എന്നും പല ഇസ്ലാമിക് വെബ് സൈറ്റുകളിലും മറ്റു സ്ഥലങ്ങളിലും ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
ഒരു സംവാദത്തിന് ഞാന്‍ തയ്യാറല്ല എന്നും അറിയിച്ച് കൊള്ളട്ടെ...അസ്സലാമു അലൈക്കും
ലോലന്,
സുന്നികള്‍ ആരോടും യുദ്ധം പ്രഖ്യാപിക്കുകയോ ഇതര സമുദായങ്ങളെ അസഹിഷ്ണുതയോടെ കാണുകയോ ചെയ്യുകയില്ല.. ഈ പ്രസ്ഥാവന അത്തരത്തില്‍ ഉള്ളതുമല്ല..
ഒരു പ്രത്യാക രാഷ്ടീയ പാര്‍ട്ടികളുടെ ആലയില്‍ കേരള മുസ്ലിം സമുദായത്തെ പൂട്ടിയിടാന്‍ ശ്രമിയ്ക്കുന്നവര്‍ ക്കുള്ള മറുപടിയാണു. അതും ജനാധിപത്യ രീതിയിലുള്ള പ്രതികരണമേ ഇന്നു വരെ സുന്നികളില്‍ നിന്ന് ഉണ്ടായിട്ടുള്ളൂ..
മറ്റ് സമുദായങ്ങളോട് ഭരണഘടനാപരമായി തന്നെ വെറുപ്പും പകയും വെക്കുകയും പുറമെ വാചക കസര്‍ത്ത് കൊണ്ട് ദേശസ്നേഹവും മറ്റും പ്രകടിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങളാണു നല്ല പിള്ള ചമഞ്ഞ് ബ്ലോഗിനകത്തും പുറത്തും താങ്കളെപ്പോലുള്ളവര്‍ക്ക് അഭിമതര്‍..
സത്യത്തില്‍ സുന്നി മുസ്ലിംങ്ങളായവര് കാഫിറുകള്‍ (അവിശ്വാസികള്‍ )ആണെന്നും അവരെ കൊല്ലല്‍ നിര്‍ബന്ധമാണെന്നും വരെ എഴുതി , പ്രസംഗിച്ച് നടക്കുന്നവരുണ്ട്.. ( തെളിവുകള്‍ നിരത്തി സംവാദം നടത്താന്‍ ഉള്ള വേദിയല്ലാത്തതിനാല്‍ അതിനു തുനിയുന്നില്ല ) അത്തരക്കാര്‍ നിയന്ത്രിക്കുന്ന രാഷ്ടീയ പാര്‍ട്ടിയില്‍ നിന്ന് സുന്നികള്ക്കെന്നും അനീതിയായിരുന്നു കിട്ടിയിരുന്നത് .. അതിനെതിരെയാണു ഈ പ്രതികരണം..
അല്ലാതെ ഒരു സമുദായത്തോടോ.. ഒരു വിഭാഗത്തോടോ ഉള്ള അസഹിഷ്ണുതയല്ല.. സഹോദരാ...
യഥാര്‍ത്ഥ മുസ്ലിമിനു ഒരിയ്ക്കലും മറ്റുള്ള സമുദായത്തോട് അസഹിഷ്ണുതയുള്ളവരായി മാറാന്‍ കഴിയില്ല.. സുന്നികള്‍ ഈ നിലാപാടാണു സ്വീരിക്കുന്നതും.
ചെരുപ്പിനനുസരിച്ച് കാല് മുറിയ്ക്കുന്ന ചിലരെ സുന്നികള്‍ എതിര്‍ക്കുന്നു. ആശയപരമായി.. അത് തുടരുകയും ചെയ്യും ..പക്ഷെ അവരെ കൊല്ലണമെന്ന് സുന്നികള്‍ പ്രചരിപ്പിക്കുന്നില്ല..
പാപ്പരാസി ,വഅലൈക്കുമുസ്സലാം
പാപ്പരാസിയുടെ നല്ല മനസ്സിനു നന്ദി..ആ പ്രാര്‍ത്ഥന ജീവിതത്തില്‍ ഉടനീളം ഉണ്ടാവട്ടെ..
പണ്ഡിതന്മാരെ രാഷ്ടീയ വത്കരിക്കുന്നതിനെതിരെ തന്നെയാണീ സമരം....
അത് തുടരുക തന്നെ ചെയ്യും..
മുസ്ലിങ്ങള്‍ക്ക് ഏത് രാഷ്ടീയപാര്ട്ടികളിലും പ്രവര്‍ത്തിക്കാം.. ഒരു പ്രത്യേക പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലേ മുസ്ലിമാവൂ എന്ന നയമില്ല..
ഖുര്‍ ആന്‍ എന്നതാണു ശരിയായ ഉച്ചാരണം എന്ന് സൂചിപ്പിച്ചതാണു..
സമയം കിട്ടുമ്പോള്‍
സന്ദര്‍ശിക്കുമല്ലോ..
കൂടുതല്‍ പഠിക്കുവാന്‍ അല്ലാഹു തൌഫീഖ് നല്കട്ടെ നമുക്കേവര്‍ക്കും..
OT :
ആത്മ സംയമനം പാലിക്കുക എന്ന പോസ്റ്റ് കൂടി വായിക്കൂ ..ഇതാണു സുന്നികളുടെ നിലപാട്..
ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയും സുന്നിയും എന്നാണല്ലോ നിങ്ങള്‍ നിരന്തരം പറയുന്നത്. ആ പ്രത്യേകരാഷ്ട്രീയപ്പാര്ട്ടിയില് അംഗമായവരെ സുന്നിയായി നിങ്ങള്‍ ആരും കണക്കാക്കുയില്ല എന്നാണൊ. അതോ നിങ്ങള്‍ മാത്രമാണോ ലോകത്ത് എഴുപത്തിമൂന്നില്‍ യഥാര്‍ത്ഥത്തിന്റെ ആളുകള്‍. ദയവായി മതപുരോഹിതന്മാരുടെ രാഷ്ട്രീയം കെട്ടലിന് എന്തിനാ സുഹൃത്തെ ഒരു സമുദായത്തെ മുഴുവന്‍ നാണകേടില്‍ എത്തിക്കുന്നത്.
അക്രമം ഉണ്ടായാല്‍ നിങ്ങള്‍ പറയും (എന്റെ നാട്ടില്‍ രണ്ട് സുന്നികള്‍ തമ്മില്‍ തെരുവില്‍ വെച്ച് ഏറ്റ് മുട്ടിയിട്ടുണ്ട്) അത് രാഷ്ട്രീയക്കാരാണെന്ന്. അവരുടെ വക്കാലത്തും കവല പ്രസംഗങ്ങളും നിങ്ങള്‍ തന്നെ നടത്തുകയും ചെയ്യും. ഇതൊക്കെ ദിവസവും പത്രം വായിക്കുന്ന മലയാളി കാണുന്നു. ലോകം കാണാത്തവരോട് പോരെ ഇത്തരം വിഡ്ഡിത്തങ്ങള്.
മറ്റ് സമുദായങ്ങളോട് ഭരണഘടനാപരമായി തന്നെ വെറുപ്പും പകയും വെക്കുകയും പുറമെ വാചക കസര്‍ത്ത് കൊണ്ട് ദേശസ്നേഹവും മറ്റും പ്രകടിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങളാണു നല്ല പിള്ള ചമഞ്ഞ് ബ്ലോഗിനകത്തും പുറത്തും താങ്കളെപ്പോലുള്ളവര്‍ക്ക് അഭിമതര്‍.
ഇത് തന്നെയാണ് നിങ്ങളുടെ കുഴപ്പം. നിങ്ങളെ അംഗീകരിക്കാത്തവരൊക്കെ ഇങ്ങനെ വിലയിരുത്തുന്നു. ഞാന്‍ പറഞ്ഞ ബ്ലോഗേഴ്സൊക്കെ ദേഷസ്നേഹം ഇല്ലന്ന് തെളിയിക്കാന്‍ താങ്കള്‍ക്കാവുമോ.
ലോലാ..
എഴുതിയത് വായിക്കാതെ മറുപടി എഴുതുകയാണോ താങ്കള്‍ ?
ആ പ്രത്യാക പാര്‍ട്ടിയില്‍ അംഗമായവര്‍ സുന്നികളല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ... അതില്‍ അംഗമാവാത്തതു കൊണ്ട് മാത്രം ഒരാള്‍ സുന്നി / യഥാര്‍ത്ഥ മുസ്ലിം ആവാതിരിക്കില്ല എന്നാണു നയം..
ഇ സ്ലാമില്‍ മത് പുരോഹിതന്മാരില്ല. മത പണ്ഡിതന്മാരാണുള്ളത്.. ചില പണ്ഡിതര്‍ പുരോഹിതര്‍ തെറ്റായ വ്യഖ്യാനങ്ങളിലൂടെ രാഷ്ടീയക്കാരന്റെ ചട്ടുകമാവുന്നതിനെയാണു ഞങ്ങള്‍ എതിര് ക്കുന്നത്..
സുന്നികളും രാഷ്രീയ സുന്നികളും ഏറ്റു മുട്ടിയിട്ടുണ്ട്.. എവിടെയെല്ലാം അങ്ങിനെ സംഭവിച്ചിട്ടുണ്ടോ അതെല്ലം ഖേദകരം തന്നെ ..പക്ഷെ ഈ ഏറ്റുമുട്ടലിനെ കാരണക്കാര്‍ രാഷ്ടീയക്കാരും അവര്‍ക്ക് ഓശാന പാടുന്ന വിഭാഗവും ആണെന്ന വസ്ഥുത മറക്കരുത്
പ്രത്രത്തില്‍ കാണുന്നതെല്ലാം വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കരുത്.. പ്ലീസ്..
നിങ്ങള്‍ പറഞ്ഞ ബ്ലോഗേള്‍സ് എല്ലാം ദേശസ്നേഹമില്ലാത്തവര്‍ എന്നല്ല ഞാന്‍ ഉദ്ധേശിച്ചത്.. അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിയ്ക്കുക..
മറ്റുള്ളവരുടെ മുന്നില്‍ നല്ല പിള്ള ചമയുന്നവരും ഉണ്ടെന്നാണു സൂചിപ്പിച്ചത്..
നിലപാട് വ്യക്തമാക്കാത്തിടത്തോളം തെളിവിനായി പരതുന്നില്ല..
നിര്‍ത്തുന്നു..
സുന്നികളുടെ നിലപാട് ഇവിടെ വ്യക്തമാണു
http://sunnisandesam.blogspot.com/2008/04/blog-post_19.html
let me stop now..
സന്പത്ത് ജമാഅത്തിന്റെ തലതിരിഞ്ഞ പ്രസ്താവന
Post a Comment