ഉമര്‍ഖാസി നഗര്‍ (മഞ്ചേരി): സംഘശക്തിയുടെ അജയ്യത തെളിയിക്കുന്ന മഹാസംഗമത്തോടെ ത്രിദിന എസ്.വൈ.എസ്. സമ്മേളനം പ്രോജ്ജ്വല പരിസമാപ്തി. കുറ്റമറ്റ പ്രോഗ്രാം, ഹൈടെക് സംവിധാനങ്ങള്‍, മികച്ച സേവനം, ഒത്തിണക്കവും ചിട്ടയുമൊപ്പിച്ചുള്ള ഉജ്ജ്വല പ്രകടനം, ത്രിദിന സമ്മേളനം മലപ്പുറത്തിന്റെ സംഘടനാ തികവിന്റെ പ്രകാശനമായി. ധര്‍മ്മപ്പട മഞ്ചേരിയില്‍ തീര്‍ത്ത വിപ്ലവമുന്നേറ്റം വിശ്വാസിമാനസങ്ങളില്‍ വെള്ളിനക്ഷത്രമായി തെളിഞ്ഞു നില്‍ക്കുന്നു. പ്രാമാണിക രേഖകളുടെ അടിസ്ഥാനത്തില്‍ നടന്ന ചിന്തോദ്ദീപകമായ ക്ലാസുകളും ആനുകാലിക വിഷയങ്ങളിലെ ആധികാരിക പഠനങ്ങളും ഗഹനമായ ചര്‍ച്ചകളും ആത്മീയ സദസുകളും എന്തെന്നില്ലാത്ത പുത്തനുണര്‍വാണ് ചരിത്ര നഗരിക്ക് സമ്മാനിച്ചത്. സുന്നി കൈരളിയുടെ തലയെടുപ്പുള്ള യയ്യിദന്‍മാരും പണ്ഡിതന്‍മാരും നേതാക്കളും രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഇടതടവില്ലാതെ വന്നുപോയപ്പോള്‍ ഉമര്‍ഖാസി നഗറില്‍ പുതിയ ചരിത്രം പിറന്നു. സുന്നി കേരളത്തിന്റെ മുന്നണി പോരാളികളുടെ സംഗമം സമുദായത്തിന്റെ കുതിപ്പിനുള്ള ആവേശവും ഇന്ധനവും പകരുന്നതായിരുന്നു.
പുത്തന്‍ പ്രസ്ഥാനക്കാരോടും നവോത്ഥാന നാട്യക്കാരോടും വിപ്ലവ പോരാട്ടത്തിന്റെ ധര്‍മ പതാകയുമേന്തി മുന്നേറുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. പരിശുദ്ധ ഇസ്ലാമിന്റെ സുന്ദര ആശയങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ജനസഞ്ചയം പരിഷ്ക്കരണ പിന്തിരിപ്പന്‍മാര്‍ക്ക് മുന്നറിയിപ്പായി. സമാനതകളില്ലാത്ത സമ്മേളനത്തെ ഒരു നാടു മുഴുവന്‍ നെഞ്ചേറ്റിയ ആവേശകരമായ കാഴ്ചയായിരുന്നു ജില്ലയിലെങ്ങും. വിശ്വാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ വിശ്വാസം സെഷനും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുള്ള വിമോചനത്തിന്റെ വിളംബരം മുഴങ്ങിയ വിമോചനം സെഷനും പോരാട്ടത്തിന്റെ അഗ്നിജ്വാലകള്‍ പടര്‍ത്തിയ മുന്നേറ്റം സെഷനും മതരാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ വലിയ പരിവര്‍ത്തനമാണ് സൃഷ്ടിച്ചത്. ജനലക്ഷങ്ങള്‍ അണി നിരന്ന പടുകൂറ്റന്‍ പ്രകടനത്തോടെയും സമാപന സമ്മേളനത്തോടെയുമാണ് എസ് വൈ എസ് മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനമായത്.
സമാപന സമ്മേളനം സുന്നീ കൈരളിയുടെ അമരക്കാരന്‍ താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി. സൈതലവി മാസ്റ്റര്‍, പി.കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തി. വി.പി.എം. ബശീര്‍, വി.പി. ആറ്റക്കോയ തങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍, എന്‍.കുട്ടിഹസന്‍ മുസ്ലിയാര്‍, കെ.ടി. മുഹമ്മദ് മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍ നീലാഞ്ചേരി, തിരൂര്‍ക്കാട് കുഞ്ഞുട്ടി തങ്ങള്‍ സംബന്ധിച്ചു. പുതിയൊരു മുന്നേറ്റകാഹളം മുഴക്കിയാണ് ധര്‍മ്മപ്പട മഞ്ചേരി വിട്ടത്.
for more news and pics
No comments:
Post a Comment