കാസര്‍ഗോഡ് അക്രമ സംഭവങ്ങളില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലം ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സുന്നി വിദ്യഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി. കെ.പി. ഹംസ മുസ്ലിയാര്‍ അതിയായ ദു:ഖവും ഉത്കണ്ഡയും രേഖപ്പെടുത്തി.
മത സൌഹാര്‍ദ്ധത്തിന്റെ നാടായ കാസര്‍ഗോഡ് വര്‍ഗീയതയുടെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കം ഒരു നിലക്കും അനുവദിച്ചുകൂടാ. ഇത്തരം നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും അത്മസംയമനം പാലിച്ച് സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
കാസര്‍ഗോഡ് സംഭവം തികച്ചും ദൌര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നാടിന്റെ സമാധാനത്തിനും ജനങ്ങളുടെ സൊര്യ ജിവിതത്തിനുമ്മ് ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ ജാതി-മത ഭേതമന്യേ മുഴുവന്‍ ജനങ്ങളും യോജിച്ച് പ്രവത്തിക്കണംസംഘര്‍ഷം പടരാതിരിക്കാനും സമാധാനം പുനസ്ഥാപിക്കാനും ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ സമാധാന കാംക്ഷികളും പിന്തുണ നല്‍കണമെന്നും നേതാക്കള്‍ അഹ്വാനം ചെയ്തു.
news from Siraj ( http://www.sirajnews.com/ )
No comments:
Post a Comment