മഞ്ചേരി (ഉമര്‍ ഖാസി നഗര്‍): രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും എതിര്‍ക്കുന്ന മതരാഷ്ട്ര വാദത്തിന് സോളിഡാരിറ്റിയിലൂടെ ജമാഅത്തെ ഇസ്ലാമി പുതിയ മാനം നല്‍കുകയാണെന്ന് രിസാല ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പറഞ്ഞു. ഉമര്‍ഖാസി നഗറില്‍ മതരാഷ്ട്രവാദം ഇസ്ലാമികമോ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതരാഷ്ട്ര വാദവുമായി രംഗത്തെത്തിയവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കിയിട്ടുണ്ട്. സിക്കുകാരുടെ ഖലിസ്ഥാന്‍ വാദവും വെടിയൊച്ച നിലക്കാത്ത പാക്കിസ്ഥാനും ഇതിനുദാഹരണങ്ങളാണ്. ദൈവിക ഭരണം പ്രഖ്യാപിത ലക്ഷ്യമാക്കി രംഗത്തെത്തിയ ജമാഅത്തെ ഇസ്ലാമി തങ്ങളുട ലക്ഷ്യ സ്ഥാപനത്തിന് രാഷ്ട്രീയ സാംസ്കാരിക നായകരെ കബളിപ്പിക്കുകയാണ്. പരാജയപ്പെട്ട ദൈവീക ഭരണ നയം പിന്നീട് മതത്തിന്റെ നിലനില്‍പ്പ് എന്നാക്കി തിരുത്തി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ മത രാഷ്ട്രവാദത്തിന്റെ പുതിയ രൂപവുമായി രംഗത്തെത്തിയ ജമാഅത്തെ ഇസ്ലാമി ശിയാ രാഷ്ട്രമായ ഇറാനെയും അതിന്റെ വിപ്ലവ നായകരെയുമാണ് മാതൃകയാക്കുന്നത്. ഭൌതിക ഭരണ സംവിധാനങ്ങള്‍ക്ക് മീതെ അജയ്യനായ അല്ലാഹുവിന്റെ അധികാരമുണെ്ടന്ന വസ്തുത അറിയാതെ പോയ ജമാഅത്തെ ഇസ്ലാമി കാലഹരണപ്പെട്ട മതരാഷ്ട്രവാദത്തിന്റെ സ്ഥാപനത്തിന് വീണ്ടും വിഫല ശ്രമം നടത്തുകയാണ്. രാജ്യത്തെ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ദേശീയബോധമുള്ള ജനങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
news from www.ssfmalappuram.com
No comments:
Post a Comment