മഞ്ചേരി (ഉമര്‍ ഖാസി നഗര്‍) : ലോകത്താകമാനമുളള ഭൂരിപക്ഷ വരുന്ന സാധാരണക്കാരെയും അവരുടെ വിഭവങ്ങളെയും ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുകയാണ് മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ മുഖ്യ അജണ്ടയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ എംപി പ്രസ്താവിച്ചു മഞ്ചേരി ഉമര്‍ ഖാളി നഗരില്‍ സാമ്പത്തിക സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ചൂഷക സാമ്പത്തിക മേലാളര്‍ക്ക് ലഭിക്കുന്ന ശക്തമായ പിന്തുണ അമേരിക്കയില്‍ നിന്നാണ് മനുഷ്യത്വവും സമത്വവും ജനാധിപത്യവും ലോകത്തിന് പഠിപ്പിച്ച ഇസ്ലാമിക വിശ്വാസികളുടെ രാജ്യങ്ങളിലേക്ക് നോക്കി ഇതേ അമേരിക്ക ജനാധിപത്യത്തെ കുറിച്ച് പറയുന്നു ജനാധിപത്യത്തെ ശരിയായ അര്‍ഥത്തില്‍ മാനിക്കാത്ത അമേരിക്ക അറേബ്യന്‍ രാജ്യങ്ങളോട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ് സ്വാതന്ത്യ്രത്തിന്റെ മഹോന്നത പാരമ്പര്യം നിലനിര്‍ത്തുന്ന മുസ്ലിം സമുദായം സാമ്രാജ്യത്വ സാമ്പത്തിക മുതലാളിത്തത്തിനെതിരെ അണിനിരക്കേണ്ട കാലമാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment