വി.പി.എം ബശീര്‍ (ജന.സെക്രട്ടറി, എസ്‌എസ്‌എഫ് സംസ്ഥാന കമ്മിറ്റി)
കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍(എസ്‌എസ്‌എഫ്) 1973 ഏപ്രില്‍ 29ന് രൂപീകരിക്കപ്പെട്ടു. എഴുപതുകളിലെ കലുഷിതമായ രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കിടയില്‍ ലക്ഷ്യവും ആത്മാവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിത്വം, അവരെ ചൂഷണം ചെയ്യുന്ന മതരാഷ്ട്രീയ സംഘടനകള്‍. എസ്‌എസ്‌എഫിന്റെ മുമ്പില്‍ ഇതൊരു വെല്ലുവിളിയായിരുന്നു. ഒരുഭാഗത്ത് കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, മറുഭാഗത്ത് ആത്മാവ് നഷ്ടപ്പെട്ട മതത്തിനുവേണ്ടി നിലകൊള്ളുന്നു എന്നുവാദിക്കുമ്പോള്‍ തന്നെ ആധുനികതയെ വാരിപ്പുണരുന്ന മതസംഘടനകളും.നിഷ്കളങ്കമായ വിദ്യാര്‍ത്ഥിത്വത്തെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാകപ്പെടുത്തുകയായിരുന്നു എല്ലാവരും. ഇവിടെ ഒരു നിയോഗമായി എസ്‌എസ്‌എഫ് കടന്നുവന്നു. പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങളുമായുള്ള സൂര്യോദയമായിരുന്നു അത്. വിദ്യാര്‍ത്ഥിത്വത്തിന്റെ വീണെ്ടടുപ്പിന് സംഘടനയുടെ അരങ്ങേറ്റം പ്രചോദനമായി. സുവ്യക്തമായ ആദര്‍ശത്തിന്റെ അടിത്തറയില്‍ നിന്ന് വിദ്യാര്‍ത്ഥിയുവജനങ്ങളുമായി എസ്‌എസ്‌എഫ് സംവദിച്ചു. സാഹചര്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും മാനസാന്തരങ്ങള്‍വരുത്തി കൂട്ടിക്കൊണ്ടുവരാനും ധാര്‍മികമൂല്യങ്ങളിലുറച്ചുനിന്ന് അവയെ പ്രതിരോധിക്കാനും സംഘടന പ്രവര്‍ത്തകരെ പാകപ്പെടുത്തി. പൊതുജനങ്ങളോട് ഇതിനായി ബോധവല്‍ക്കരണം നടത്തി. പാരമ്പര്യവും പൈതൃകവും നഷ്ടപ്പെട്ട ഇസ്ലാം ജീവനില്ലാത്തതാണെന്നും മതത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട യുക്തിവാദസംഘങ്ങളാണ് നവീനവാദികളെന്നും ആര്‍ജ്ജവത്തോടെ സംഘടന തുറന്നുപറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് വേണ്ടി ആദര്‍ശത്തെ മാറ്റിനിര്‍ത്തുന്നവരുമായി സംഘടന രാജിയായില്ല. ആവശ്യംവന്നപ്പോള്‍ അത്തരക്കാര്‍ക്കെതിരെ സംഘടന സമരം നയിച്ചു. പാലപ്പറ്റ പള്ളി വീണെ്ടടുക്കുന്നതിനുള്ള സമരം, സ്കൂള്‍ അറബി ടെക്സ്റ്റുകളുടെ ബിദഈ വല്‍ക്കരണത്തിനെതിരെയുള്ള സമരം, വഹാബിവല്‍കൃത ഓറിയന്റല്‍ അറബിക് കോളജ് പാഠ്യപദ്ധതിക്കെതിരെയുള്ള സമരം,...,....... ആത്മാഭിമാനത്തോടെ ധീരമായ നീക്കങ്ങളായി സംഘടന വിലയിരുത്തുന്നു. ആദര്‍ശത്തിന്റെ അടിത്തറയില്‍ അടിപതറാതെയുള്ള സംഘശക്തിയുടെ മുന്നേറ്റം പലരെയും അലോസരപ്പെടുത്തിയത് യാദൃശ്ചിമായിരുന്നില്ല. കല്ലും വടിയും കഠാരയുമെല്ലാം സംഘടനക്കുമേല്‍ പ്രയോഗിച്ചുപോന്നു. പക്ഷെ സംഘശക്തി ഒരിക്കല്‍ പോലും തളര്‍ന്നില്ല. കരുതിച്ചവിട്ടിയ കാല്‍വെപ്പുകള്‍ ബ്ലഇരുത്തം വന്ന നേതൃത്വത്തിന്റെ ശിക്ഷണം' സര്‍വ്വോപരി ആത്മീയതയുടെ ശക്തി ? സംഘടനയെ വ്യതിരിമാക്കുന്നത് ഇത്തരം ഘടകങ്ങളാണ്. കൂടുതല്‍ തിരിച്ചറിവോടെ ഇന്ന് സംഘടന മുന്നോട്ട് കുതിക്കുകയാണ്. ആയിരക്കണക്കിന് പ്രാദേശിക യൂനിറ്റുകളും ശക്തമായ കാമ്പസ് യൂനിറ്റുകളും യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല എന്നി ഘടകങ്ങളിലായുള്ള പ്രവര്‍ത്തന സംവിധാനങ്ങളുമായി സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു.
ആദര്‍ശത്തിന്റെ കാവല്‍ഭടന്‍മാരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് സംഘടനയുടെ മൂലധനം. പുതുതലമുറയോട് സംവദിക്കുകയാണ് സംഘടന. സര്‍ഗാത്മകമായി, ചടുലതയോടെ സംഘടനയുടെ മുഖപത്രം രിസാല അക്ഷരത്തെമാത്രമല്ല, ആത്മാവിനെ സ്നേഹിക്കുന്നവര്‍ക്ക് ആവേശമാണ്. അകമില്‍ കലാപംകൂട്ടുന്ന സമരോത്സുക വായനയെയാണ് രിസാല സമൂഹത്തിന് സമര്‍പ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകന്‍മാര്‍, സാധാരണക്കാര്‍, അഭ്യസ്ഥവിദ്യര്‍, രാഷ്ട്രീയ സംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും രിസാല ഒരു ഹരമാണ്. പല്ലുകൊഴിഞ്ഞ വിപ്ലവസിംഹങ്ങളും നേരും നിലപാടും നഷ്ടപ്പെട്ട മാധ്യമങ്ങള്‍ക്കുമിടയില്‍ രിസാല വേറിട്ടൊരു അനുഭവം തന്നെയാണ് പകരുന്നത്. നവോത്ഥാനത്തിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ നിര്‍മ്മിച്ചെടുത്ത സാമ്പ്രദായിക വിചാരങ്ങളെ നിലക്കാത്ത പോരാട്ടങ്ങളിലൂടെ രിസാല ചെറുത്തുതോല്‍പ്പിച്ചു. നവ സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം പലര്‍ക്കും രാഷ്ട്രീയ നേട്ടങ്ങളായപ്പോള്‍ മനസിനെ മലിനപ്പെടുത്തി മാനവീകതയെ വ്യഭിചരിക്കുന്ന സാമ്രാജ്യത്വ സംസ്കൃതിക്കെതിരെ ആത്മീയ പ്രഭചൊരിഞ്ഞ പൂര്‍വ്വികരുടെ മാര്‍ഗത്തില്‍ നിന്ന് രിസാല സമരം നയിച്ചു. രിസാലയുടെ സില്‍വര്‍ ജൂബിലി വര്‍ഷം കൂടിയാണിത് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 'സമരോത്സുക വായനയുടെ കാല്‍നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. എസ്‌എസ്‌എഫിന്റെ ഉപഘടകങ്ങളായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) സുന്നി ബാലസംഘം(എസ്ബിഎസ്) ഇസ്ലാമിക് പ ബ്ലിഷിംഗ് ബ്യൂറോ(ഐപിബി) എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രവാസി സംഘടനയാണ് ആര്‍എസ്സി.
സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലായി പതിനായിരത്തിലധികം സജീവ അംഗങ്ങള്‍ സംഘടനക്കുണ്ട്. യൂനിറ്റ്, സോണല്‍, നാഷനല്‍ ഘടകങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ ആര്‍എസ്സി കോ?ഓഡിനേഷന്‍ കൌണ്‍സില്‍, ഗള്‍ഫ് ചാപ്റ്റര്‍ എന്നീ ഘടകങ്ങളാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. വ്യവസ്ഥാപിതമായ സംഘടനാ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി സംഘടനകളില്‍ വേറിട്ട കൂട്ടായ്മയായി മുന്നേറുന്നു. കുരുന്നു മനസുകളില്‍ ആദര്‍ഷ്ട നിഷ്ഠയും ധര്‍മബോധവും വളര്‍ത്തിയെടുക്കുന്നതിനായി 1987 മുതല്‍ സുന്നി ബാല സംഘം പ്രവര്‍ത്തിച്ചുവരുന്നു. യൂനിറ്റ്, സെക്ടര്‍ ഘടകങ്ങളും ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ എസ്ബിഎസ് കോ?ഓഡിനേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. സംസ്ഥാന കമ്മിറ്റിയുടെ പ്രസാധനന വിഭാഗമായ ഇസ്ലാമിക് പബ്ലിഷിംഗ് ബ്യുറോ(ഐപിബി) 1983മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ധാര്‍മിക വായനയുടെ കരുത്തായി നിരവധി പുസ്തകങ്ങള്‍ ഇതിനകം ഐപിബി കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 25 ബാലസാഹിത്യ കൃതികള്‍ ഒന്നിച്ച് പ്രകാശനം ചെയ്ത് പ്രസാധന രംഗത്ത് പുതുമ സൃഷ്ടിക്കാന്‍ ഈയിടെ ഐപിബിക്ക് സാധിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ ഗ്രന്ഥങ്ങളുമായി പ്രസാധനരംഗത്ത് പുത്തന്‍ ചുവടുവെപ്പുകള്‍ക്കുള്ള ഒരുക്കത്തിലാണ് ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ.മുപ്പത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ സംസ്ഥാനത്തെ ധാര്‍മിക വിപ്ലവപോരാളികള്‍ 29ന് ജില്ലാ കേന്ദ്രങ്ങളില്‍ സംഗമിക്കുകയാണ്. രിസാലയുടെ സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തിനും പുതിയ കര്‍മപദ്ധതികളേറ്റെടുക്കുന്നതിനുമായി സംഗമിക്കുന്നു. കര്‍മ്മസഖാക്കള്‍ക്ക് ധാര്‍മിക വിപ്ലവാഭിവാദ്യങ്ങള്‍.
for more news
No comments:
Post a Comment