പത്തനംതിട്ട: കാന്തപുരത്തെ നേരില്‍ കാണാനും കേരള യാത്രക്ക് മംഗളം നേരാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണെന്ന് ഡോ പിലിപ്പോസ് മാര്‍ക്രിസ്റ്റോം വലിയ മെത്രപ്പൊലീത്ത പ്രസ്താവിച്ചു. കേരള യാത്രക്ക് പത്തനം തിട്ടയില്‍ നല്‍കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
95 വയസ്സായ എന്നോട് പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ താങ്കളുടെ ആയുസ്സിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചിരുന്നു അപ്പോഴെല്ലാം ഞാന്‍ മൗനം പാലിച്ചു, ഇപ്പേള്‍ ഞാന്‍ പറയുന്നു. കാന്തപുരത്തിന്റെ ഈ നന്മ നിറഞ്ഞ യാത്രക്ക് അഭിവാദ്യമറീക്കാനാണ് എനിക്കിതുവരെ ആയുസ്സ് ലഭിച്ചത് അദ്ധേഹം പറഞ്ഞു.
CLICK HERE FOR MORE PICTURES & NEWS


No comments:
Post a Comment