Wednesday, April 25, 2012

സമുദായത്തിന്റെ കുത്തകാവകാശം മുസ്ലിംലീഗിനല്ല: കാന്തപുരം

കൊച്ചി: മുസ്‌ലിം സമുദായത്തിന്റെ കുത്തകാവകാശം മുസ്‌ലിംലീഗിനല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. കേരള യാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

സുമദായത്തിന്റെ കുത്തക ലീഗ് അവകാശപ്പെട്ടാല്‍ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെയും മുസ്‌ലിംകള്‍ക്ക് വേണ്ടിയെന്നുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവഹേളിക്കുന്ന തരത്തിലാകും. കോണ്‍ഗ്രസിലും മറ്റ് പല പാര്‍ട്ടികളിലും മുസ്‌ലിംകളുണ്ട്്. മതത്തിന്റെ പേരില്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയോ അടിമപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നില്ല. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് മുസ്‌ലിം സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മോശമാണ് മതത്തിന്റെ പേരിലുള്ള ചില സംഘടനകള്‍ എന്ന ആര്യാടന്റെ പ്രസ്താവനയോട്, അത്തരത്തിലുള്ളതും ഉണ്ടാകാം എന്നായിരുന്നു പ്രതികരണം. രാഷ്ട്രീയ വിലപേശലുകള്‍ നടത്തുന്നതില്‍നിന്ന് മതസാമുദായിക നേതാക്കള്‍ പിന്മാറണം. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കും.



സാമുദായിക നേതാക്കള്‍ രാഷ്ട്രീയ വിലപേശലുകള്‍ക്കു നില്‍ക്കരുത്. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങളെ സാമുദായിക ധ്രുവീകരണത്തിലേക്കു വഴിതെറ്റിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുകയും ചെയ്യുന്നത് സമൂഹത്തെ വന്‍ വിപത്തിലേക്കു നയിക്കും. പൊതു വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ നേതാക്കള്‍ ആത്മസംയമനത്തോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1 comment:

prachaarakan said...

മുസ്‌ലിം സമുദായത്തിന്റെ കുത്തകാവകാശം മുസ്‌ലിംലീഗിനല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. കേരള യാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

Related Posts with Thumbnails