Thursday, April 12, 2012

കേരളയാത്ര പ്രയാണം ആരംഭിച്ചു


മാനവിതകയെ ഉണര്ത്തുകന്നു’ എന്ന പ്രമേയവുമായി കേരളത്തിലെ വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്ര പ്രയാണം ആരംഭിച്ചു.

. ഇന്ന്‌ രാവിലെ പത്തുമണിക്ക് കാസര്ഗോസഡ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്ക്ക് സമസ്തയുടെ പതാക കൈമാറിയതോടെ യാത്ര ഔപചാരികമായി ആരംഭിച്ചു.കാസര്ക്കോ ട് നടന്ന ഉദ്ഘാടന സമ്മേളനം കേന്ദ്ര മന്ത്രി കെ.വി തോമസ് ഉദ്ഘാടനം ചെയ്തു.

പതിനെട്ട് ദിവസം നീണ്ടു നില്ക്കു ന്ന യാത്ര സംസ്ഥാനത്തെ എഴുന്നൂറിലധികം പഞ്ചായത്തിലൂടെ കടന്നു പോകും. അറുപത് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്കും്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 28ന് വൈകു. 4 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് യാത്ര സമാപിക്കുക. കേരളത്തിലെ സുന്നി സംഘടനകളുടെ സംഘശക്തി വിളിച്ചോതുന്ന സ്വീകരണ ചടങ്ങുകളില്‍ സംസ്ഥാനത്തൊട്ടാകെയായി ഇരുപത്തഞ്ച് ലക്ഷം പ്രവര്ത്തുകര്‍ പങ്കെടുക്കും.

കേരളയാത്ര കടന്നുപോകാത്ത പഞ്ചായത്തുകളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഉപയാത്രകള്‍ നടന്നു കഴിഞ്ഞു. യാത്രയോടനുഭാവം പ്രകടിപ്പിച്ച് കര്ണാപക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ ഗള്ഫ്ച രാഷ്ട്രങ്ങളിലും വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനൊന്നിന് വൈകു. അഞ്ചുമണിക്ക് മംഗലാപുരത്ത് ഐക്യദാര്ഢ്യ സമ്മേളനവും ഏപ്രില്‍ 15ന് നീലഗിരിയില്‍ സ്‌നേഹയാത്രയും നടക്കും.

യാത്രയുടെ സന്ദേശവും പ്രമേയവും വിശദീകരിക്കുന്ന മഹല്ലു സമ്മേളനങ്ങള്‍ അയ്യായിരം ഗ്രാമങ്ങളില്‍ നടന്നു. മാനവിക സദസ്സ്, അയല്പളക്ക സംഗമം, റോഡ് മാര്ച്ച് എന്നിവ ഉള്നാിടുകളിലും മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും യാത്രയുടെ സന്ദേശം എത്തിച്ചിട്ടുണ്ട്. 2011 നവംബര്‍ രണ്ടിന് കുറ്റിപ്പുറത്ത് നടന്ന കേരളയാത്രാ പ്രഖ്യാപന സമ്മേളനത്തിന് ശേഷം വിപുലവും സംഘടിതവും ശാസ്ത്രീയവുമായ പ്രചാരണ പ്രവര്ത്തഷനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്.

നിരവധി കാരണങ്ങള്‍ കൊണ്ട് ഇന്ത്യയിലെ മറ്റു സമൂഹങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്ത്തു്ന്ന സാമൂഹിക വ്യവസ്ഥയാണ് മലയാളിയുടേത്. വികസന സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടല്ല മറിച്ച് ഒന്നാം ലോക രാജ്യങ്ങളിലെ വികസിത സമൂങ്ങളോടാണ് കേരളത്തെ താരതമ്യപ്പെടുത്താറ്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, രാഷ്ട്രീയ ബോധം എന്നിവയുടെ കാര്യത്തില്‍ മലയാളി സമൂഹം നേടിയ മുന്നേറ്റങ്ങള്‍ സാമൂഹിക ചരിത്രകാരന്മാരെ അതിശയം കൊള്ളിച്ചിട്ടുണ്ട്. പരിമിതികളുണ്ടെങ്കിലും കേരളത്തിന്റെ തനതു വികസന അനുഭവങ്ങള്‍ മലയാളിക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം പകര്നുന നല്കിങയിട്ടുണ്ട്. കേരളത്തിനകത്ത് എന്ന പോലെ കേരളത്തിന് പുറംലോകവുമായുണ്ടായ ആശയ വിനിമയങ്ങളുടെയും കച്ചവടത്തിന്റെയും ദീര്ഘങകാല ചരിത്രം ഇതില്‍ നിര്ണാതയകമായ പങ്കുവഹിച്ചിട്ടുണ്ട്. പടിഞ്ഞാറെ കടലിലേക്ക് തുറന്നു നില്ക്കു ന്ന കേരളത്തിന്റെ ഭൂമിശാസ്ത്രം മലയാളത്തിന്റെ തുറന്ന മനസ്സിനെ കൂടിയാണ് പ്രതീക വത്കരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും കൊളോണിയല്‍ വിരുദ്ധ ദേശീയ സമരങ്ങളും ഈ തുറവിയെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

പക്ഷേ, സ്വാതന്ത്ര്യാനന്തര മലയാളിസമൂഹം അവന്റെ രാഷ്ട്രീയമായ അറിവും ഊര്ജ്വും എത്രമാത്രം കരുതലോടെയും ക്രിയാത്മകമായുമാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് സംശയകരമായ കാര്യമാണ്. നമ്മുടെ ചരിത്രത്തോടും സംസ്‌കാരത്തോടും നീതി പുലര്ത്തു ന്ന ആശയങ്ങളും അനുഭവങ്ങളും അല്ല ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.

സമീപകാലത്തെ മലയാളിയുടെ അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഒട്ടും ശുഭകരമായ ഒരു ചിത്രമല്ല ഉരുത്തിരിഞ്ഞു വരുന്നത്. വൃത്തിയുടെ കാര്യത്തില്‍ കണിശത പുലര്ത്തിതയ കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണം പ്രാദേശികമായ സംഘര്ഷകങ്ങള്ക്ക്ത കാരണമായിത്തീരുന്നു. ആരോഗ്യ രംഗത്ത് കേരളം പുലര്ത്തി പ്പോന്നിരുന്ന ശ്രദ്ധയും പരിചരണവും ഇന്നു കാണാനില്ല. രോഗികളുടെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.

സംഘടിത കുറ്റ കൃത്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലുള്ള അച്ചടക്കമില്ലായ്മയും ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്പ്ച്ടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്ക്ക് നേരെയുള്ള അതിക്രമങ്ങളും മുന്പ്ത്തേക്കാളുമേറെ വര്ദ്ധിഗച്ചിരിക്കുന്നു. മദ്യപാനത്തിന്റെ തോത് നാള്ക്കു നാള്‍ കൂടി വരികയാണ്. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും പരസ്പര ശത്രുതയും സംശയവുമാണ്. ജാതീയവും മതപരവുമായ സ്പര്ദ്ധതകള്‍ അങ്ങിങ്ങ് തലപൊക്കിയിരിക്കുന്നു. രാഷ്ട്രീയ സംഘര്ഷ്ങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ജാതി മതം തിരിച്ചുള്ള കണക്കെടുത്ത് ലാഭ നഷ്ടങ്ങള്‍ തീരുമാനിക്കുന്ന രീതി കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയ സംഘര്ഷതങ്ങളെ മതസംഘര്ഷടങ്ങളും അതുവഴി വര്ഗീ യ സംഘട്ടനങ്ങളുമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. നമ്മുടേത് പോലുള്ള മതാത്മക സമൂഹങ്ങളില്‍ രാഷ്ട്രീയ സംഘര്ഷളങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് മത സംഘര്ഷളങ്ങള്‍. പരസ്പരം സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിച്ചുവന്ന ജൈവീകമായ സാമൂഹിക വ്യവസ്ഥയെ അത് തകര്ക്കും .

ദരിദ്രരെ കൂടുതല്‍ ചൂഷണം ചെയ്യാനും സാമൂഹിക അവസരങ്ങള്‍ തുല്യമായി ലഭ്യമാക്കാതിരിക്കാനും സഹായിക്കും വിധത്തിലുള്ള സാമ്പത്തിക നയനിലപാടുകള്ക്കാ ണ് ഇന്ന് സമൂഹത്തില്‍ മേല്ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യരേഖാ മാനദണ്ഡം മാറ്റി ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും.

ഈ പശ്ചാത്തലത്തിലാണ് മാനവികതയെ ഉണര്ത്തു ന്നു എന്ന പ്രമേയേവുമായി കേരളയാത്ര സംഘടിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവര്ക്കു കൂടി ഭാഗവാക്കായ കേരളീയ പൊതു സമൂഹത്തോട് നിര്വവഹിക്കാനുള്ള ഉത്തരവാദിത്വം എന്ന നിലയിലാണ് കേരളത്തിലെ സുന്നി സംഘടനകള്‍ ഈ യാത്രയെ കാണുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും.

വ്യാഴാഴ്ച കാസര്ഗോരഡ് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്ഡ്ന പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ സംബന്ധിക്കും.


കേരളയാത്രയുടെ ലൈവ് പ്രോഗ്രാമുകള്‍ക്കായി http://www.syskerala.com/
സന്ദര്‍ശിക്കുക.

http://www.syskerala.com/

1 comment:

Pheonix said...

asthagfirullah.........

Related Posts with Thumbnails