Wednesday, April 11, 2012

കാന്തപുരവും നേതാക്കളും കാസര്‍കോട്ടെത്തി; കേരളയാത്ര പ്രയാണം നാളെ
കാസര്‍കോട്: സുന്നി സംഘകുടുംബത്തിന്റെ ചരിത്ര മുന്നേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മാലിക്ബ്‌നു ദീനാറിന്റെ പാദസ്പര്‍ശം കൊണ്ട്‌നുഗ്രഹീതമായ മണ്ണില്‍ നിന്നും കേരള മുസ്ലിം പണ്ഡിത നേതൃത്വം അണിയിച്ചൊരുക്കുന്ന കാന്തപുരത്തിന്റെ കേരളയാത്ര നാളെ രാവിലെ പുറപ്പെടാനിരിക്കേ ജില്ലയും പരിസരങ്ങളും ആവേശത്തില്‍.

കാന്തപുരവും മറ്റു നേതാക്കളും ഇന്ന് രാവിലെ തന്നെ കാസര്‍കോട് എത്തിച്ചേര്‍ന്നു. സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നൂറു കണക്കിനു പണ്ഡിതരും നേതാക്കളും ചേര്‍ന്ന് കാന്തപുരത്തെ സ്വീകരിച്ചു. രാവിലെ 9.30ന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നടന്ന കൂട്ട സിയാറത്തിനും നൂറു കണക്കിനാളുകള്‍ പങ്കാളികളായി. ശേഷം കേരള യത്രക്കായി തയ്യാര്‍ ചെയ്ത വാഹനത്തില്‍ കാന്തപുരവും നേതാക്കളും കയറി. 10.30ന് പ്രസ്സ് ക്ലബ്ബില്‍ കാന്തപുരത്തിന്റെ മീറ്റ് ദ പ്രസ്സ് പരിപാടി ആരംഭിച്ചു. ഉച്ചയോടെ മംഗലാപുരത്തേക്ക് . നെഹ്‌റു മൈതാനിയില്‍ നടക്കുന്ന കേരള യാത്രാ ഐക്യദാര്‍ഢ്യ മാനവിക സമ്മേളനം കര്‍ണാടകയുടെ സുന്നി മുന്നേറ്റമായി മാറും. തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ ജനനായകനെ വരവേല്‍ക്കുന്നതിനുള്ള അവസാന ഒരുക്കങ്ങളിലാണ് പ്രവര്‍ത്തകര്‍. കോരള യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ഹൈവേയിലും പരിസരങ്ങളിലും നിറഞ്ഞിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം ഉദ്ഘാടന സമ്മേളനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെയാണ് യാത്ര ഔപചാരികമായി ആരംഭിക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഫാദര്‍ വിന്‍സന്റ് ഡിസൂസ പ്രസംഗിക്കും.ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ സ്വീകരണ സമ്മേളനങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, കെ.പി സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ കമ്മാരന്‍, പി കോരന്‍ മാസ്റ്റര്‍, അസീസ് കടപ്പുറം, ഖാദര്‍ മാങ്ങാട്, പി.എ അശ്രഫലി, അഡ്വ. ഗംഗാധരന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, അഡ്വ. വി.പി.പി മുസ്ഥഫ, എ.ജി.സി ബഷീര്‍, പി ഫൈസല്‍, അഡ്വ. ശ്രീകാന്ത്, ഇ.കെ.കെ പടന്നക്കാട്, അഡ്വ. പുരുഷോത്തമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. നാളെ രാവിലെ ഉള്ളാള്‍ മഖാം സിയാറത്തോട് കൂടിയാണ് കേരളയാത്രാ പരിപാടികളുടെ ഔപചാരിക തുടക്കം. തലപ്പാടിയില്‍ ജില്ലാ നേതാക്കള്‍ സ്വീകരിച്ച് കാസര്‍കോട്ടേക്ക് ആനയിക്കുന്നതോടെ കാസര്‍കോടും പരിസരവും ജന സമുദ്രമാകും. ഒരു മണി വരെ നീണ്#ു നില്‍ക്കുന്ന സമ്മേളനം വീക്ഷിക്കാന്‍ തുളുനാട് ഒന്നാകെ കാസര്‍കോട്ട് സംഗമിക്കും. ഉച്ചയക്ക് 3 മണിക്ക് കാഞ്ഞങ്ങാട്ടും 6 മണിക്ക് തൃക്കരിപ്പൂരിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങളും വമ്പിച്ച സുന്നി സംഘ മുന്നേറ്റമായി മാറും
http://www.muhimmath.com/

No comments:

Related Posts with Thumbnails