Tuesday, April 3, 2012

മതവൈരം വളര്‍ത്തുന്നവര്‍ മനുഷ്യരുടെ മൊത്തം ശത്രുക്കള്‍- പോരോട് സഖാഫി

ഉളിയത്തടുക്ക: അന്യ മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ വിഷം കുത്തിവെക്കുന്നതും മവിരുദ്ധവും മനുഷ്യകുലത്തോട് ചെയ്യുന്ന ക്രൂരതയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഉപയാത്ര പ്രഥമ ദിന സമാപന സമ്മേളനം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് മതത്തില്‍ സ്ഥാനമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍തഥ മതവിശ്വാസികളല്ല. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. തീവ്രവാദത്തിലൂടെ ലോകത്ത് ഒന്നു നേടാനാവില്ല. ഭീകരതയിലൂടെ നൂറുകണക്കിനു അനാഥ ബാല്യങ്ങളെയും അഗതികളെയും സൃഷ്ടിക്കുക മാത്രമാണുണ്ടാകുന്നത്. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.



ജാഥാ നായകന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന സമപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, മുനീര്‍ സഅദി, ഹനീഫ് പടുപ്പ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ.അബ്ദുല്ല ഉളിയത്തടുക്ക, ഇര്‍ഫാദ് മായിപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.



തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയത്. ചൊവ്വാഴ്ച തളങ്കര മാലിക്ദീനാറില്‍ നിന്ന് രണ്ടാം ദിന പ്രയാണം തുടങ്ങി. നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. ബുധനാഴ്ച രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.



No comments:

Related Posts with Thumbnails