Monday, April 2, 2012

അബുദാബി പുസ്തക മേള ;ഡോ: ഹുസൈന്‍ രണ്ടത്താണി സംവദിക്കും

അബുദാബി: 22 ആമത് അബുദാബി രാജ്യാന്തര പുസ്തക മേളയുടെ സാംസ്കാരിക പരിപാടിയില്‍ സംബന്ധിക്കാന്‍ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ: ഹുസൈന്‍ രണ്ടത്താണി ഇന്നലെ എത്തി ചേര്‍ന്ന സന്തോഷ വിവരം അറിയിക്കുന്നു .4 വര്‍ഷമായി പുസ്തക മേളയുടെ ഔദ്ദോഗീക സാംസ്കാരിക പരിപാടിയുടെ ഇന്ത്യന്‍ സാനിദ്ധ്യമായി നിലകൊള്ളുന്ന സിറാജ് ദിനപത്രവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മീറ്റ്‌ ദ ഓദര്‍ പരിപാടിയില്‍ 2.4.2012 ഇന്ന് വൈകിട്ട് 8.30 ന് ഡിസ്കഷന്‍ സോഫയില്‍ ഡോ: ഹുസൈന്‍ രണ്ടത്താണി സദസ്സുമായി വായനയുടെ ലോകം എന്ന ശീര്‍ഷകത്തില്‍ സംവദിക്കും.

കാലിക്കറ്റ് യുനിവേഴ്സിറ്റിയില്‍ നിന്നും ചരിത്ര പഠനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള രണ്ടത്താണി നിലവില്‍ വളാഞ്ചേരി M.E.S കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ: ഹുസൈന്‍ രണ്ടത്താണി ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.സ്വാതന്ത്ര്യംവിഭജനത്തില്‍ (1998) ചരിത്ര മുത്തുകള്‍ (1998) ടൈഗ്രീസ് നദിയുടെ പുത്രി (ചരിത്ര നോവല്‍) ഹസ്രത്ത്‌ നിസാമുദീന്‍(1990) മാപ്പിള മലബാര്‍ (2007) മഖ്ദൂംമാരും പൊന്നാനിയും(2010) അടക്കമുള്ള 20 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.



മൈസൂര്‍ യുനിവേഴ്സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ഡിപ്ലോമ നേടിയിട്ടുള്ള രണ്ടത്താണി പൂങ്കാവനം കുടുംബമാസികയുടെ ഹോര്‍ണേറി ചീഫ് എഡിറ്ററും മലയാളത്തില്‍ ആദ്യമായി പ്രസിദ്ദീകരിച്ച ഇസ്ലാമിക് എന്‍സൈക്ലോപീഡിയയുടെ ചീഫ്എഡിറ്ററുംനിരവധി ആനുകാലികങ്ങളിലെ എഴുത്തുകാരനും കൂടിയാണ്.

മലബാര്‍ മുസ്ലിങ്ങളെ കുറിച്ചുള്ള പഠനം മുന്‍നിര്‍ത്തി, ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി കെ കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് ഏര്‍പെടുത്തിയ ഡോ: സി കെ കരീം അവാര്‍ഡും മഅദിന്‍ മഖ്ദൂം അവാര്‍ഡും നേടിയിട്ടുണ്ട്.നല്ല അവതാരകനും പ്രഭാഷകനുമായ ഡോ: ഹുസൈന്‍ രണ്ടത്താണി യുടെ പ്രഭാഷണം കേള്‍ക്കാന്‍ നിരവധി ശ്രോദ്ധാക്കള്‍ എത്തിച്ചേരും.
 
 
മുനീര്‍ പാണ്ട്യാല

No comments:

Related Posts with Thumbnails