Monday, February 20, 2012

തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ല: കാന്തപുരം

 കോഴിക്കോട്: തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. അന്ധവിശ്വാസമാണോ അല്ലയോ എന്ന് മുസ്‌ലീം പണ്ഡിതന്‍മാര്‍ തീരുമാനിക്കുമെന്നും മറ്റൊരാള്‍ക്ക് അത് തീരുമാനിക്കാന്‍ അറിയില്ലെന്നും അതിനുള്ള അധികാരവുമില്ലെന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു.

മുസ്‌ലീം സമുദായത്തിന്റെ ഒരു വിശ്വാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് മുസ്‌ലീം പണ്ഡിതന്‍മാരാണ്. രാഷ്ട്രീയക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു. മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതക്ക് കാരണമാകുമെന്നും രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കാന്തപുരം മുന്നറിയിപ്പ് നല്‍കി.

13 comments:

ഫിയൊനിക്സ് said...

എങ്കില്‍ പിന്നെ എന്തിനാ നിങ്ങടെ ആളുകളോട് ഇന്ന മുന്നണിക്ക് വോട്ടു ചെയ്യണമെന്നു പറയുന്നത്? മതം മതത്തിന്റെ കാര്യം നോക്കിയാല്‍ പോരേ? രാഷ്ട്രീയ അഭിപ്രായങ്ങളും ആഹ്വാനങ്ങളും മുസലിയാക്കന്മാര്‍ നടത്തണോ?

Manoj മനോജ് said...

ഭാഗ്യം പണ്ട് ഇതു പോലെ പറയാന്‍ ആളില്ലാതിരുന്നത്... അല്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ സതി ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ ഇന്നും തുടര്‍ന്ന് വരില്ലായിരുന്നോ!!!

പ്രചാരകന്‍ said...

@ഫിയോനിക്സ്,

ഇന്ന മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആരു കല്പിക്കുന്നു. അതത് കാലത്ത് സഹായിച്ചവരെ തിരിച്ച് സഹായിക്കുന്നു എന്ന് മാത്രം. എന്ന് വെച്ച് അവരുടെ അടിമയായികൊള്ളണമെന്നില്ലല്ലോ..

മതപരമായ വിഷയങ്ങളില്‍ അതിനു കഴിവുള്ളവര്‍, അര്‍ഹതയുള്ളവര്‍ അഭിപ്രായം പറയട്ടെ. മതംതന്നെ യില്ലാത്തവരല്ല അഭിപ്രായം പറയേണ്ടത്


@Manoj

താങ്കളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കാം. അത് ആപേക്ഷികം. എന്നാല്‍ സതി എന്നപോലുള്ള ക്രൂരതകള്‍ ഒരു മതത്തിലും തെളിവുകള്‍ ഇല്ലാത്തതാണ്‌. അതി സാമൂഹിക തിന്മയായിരുന്നു. പ്രവാചകന്മാരുടെ, മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും അതിനെ ആദരിക്കലും ({ആരാധനയല്ല ) ഇസ്‌ല്ലാമികമാണ്‌ . അതിനു ഇസ്ലാമികമായി തെളിവുമുണ്ട്‌.. കാന്തപുരം വിരോധം എന്ന ഒന്ന് കൊണ്ട് മാത്രമാണ്‌ കാന്തപുരത്തിനു കിട്ടിയപ്പോള്‍ എതിര്‍ക്കുന്നത്.. ഒരു രാഷ്ടീയക്കാരന്റെയും വാലാകാന്‍ കാന്തപുരത്തെ കിട്ടുകയില്ല എന്നത് തന്നെ അതിനുള്ള കാരണം

മുക്കുവന്‍ said...

തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും അതിനെ ആദരിക്കലും ..

yea.. wow what a twist:)

പ്രചാരകന്‍ said...

@ മുക്കുവന്‍

no twist at all from us. you people are twisting from ആദരവ് to ആരാധന

CKLatheef said...

ചോദ്യം:

1) 1) : മുഹമ്മദ്‌ നബി (സ്വ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു എഴുതിവെക്കപ്പെട്ട മുഴുവന്‍ ഹദീസുകളിലും ഗ്രന്ഥങ്ങളിലും നബി (സ) ചുമലിനു താഴെ മുടിയിറക്കിയിരുന്നതായി തെളിവിലെന്നിരിക്കെ കാന്തപുരത്തിന് മുടി കൊടുത്ത ഖസ്രജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ നീളം എഴുപത്തിയഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഇതെങ്ങനെ വന്നു ….!!!!! ???

ഖസ്രജിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മുടികളില്‍ ചിലത്


2) 2) നബി (സ)യുടെ തിരു ശേഷിപ്പുകള്‍ സൂക്ഷിപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെ ക്കുറിച്ച് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖകള്‍ ഉണ്ടെന്നിരിക്കെ കാന്തപുരം കൊണ്ടുവന്ന മുടിയടക്കം മുടിദാതാവ് ഖസ്രജിയുടെ കൈവശമുള്ള പതിനായിരക്കണക്കിനു മുടികളുടെ കെട്ടുകളെ കുറിച്ചും, മറ്റൊരു മുടിദാതാവ് ജാലിയന്‍ വാലയുടെ കൈവശമുള്ള പതിനായിരക്കണക്കിന് മുടികളെ ക്കുറിച്ചും ഇതിനുമുന്‍പ്‌ എഴുതപ്പെട്ട ഇസ്ലാമികാമോ അല്ലാത്തതോ ആയ ഒരു ചരിത്ര ഗ്രന്ഥത്തിലും പരാമര്‍ഷമില്ലാതെ പോയത് എന്ത് കൊണ്ട് ??

3) 3) കാന്തപുരത്തിന് മുടി കിട്ടിയെന്നു പറയുന്ന ഖസ്രജി , ജാലിയന്‍ വാലമാരുടെ കയ്യിലുള്ള മറ്റു ശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്ന നബി(സ)യുടെ കുപ്പായം , ഭക്ഷണം കഴിച്ച പാത്രങ്ങള്‍ , ഫാത്തിമാ ബീവി(റ;അ)യുടെ പുതപ്പ് , നബി (സ)യുടെ കാല്‍പാദം പതിഞ്ഞ കല്ല്‌ , ആയിരക്കണക്കിന് വര്ഷം മുന്‍പ് ജീവിച്ചു മരണപ്പെട്ട മുഹ്യദ്ധീന്‍ ശെഖിന്‍റെ കളര്‍ ഫോട്ടോ !!!!?????? അങ്ങനെ പലതും ഈ ശേഷിപ്പുകള്‍ ഒന്നുമെന്തേ ഇതിനുമുന്‍പ് എഴുതപ്പെട്ട ഒരു ചരിത്ര രേഖയിലും ഇല്ലാതെ പോയി ....????

4) 4) നബി (സ) യുടെ കേശമെന്നു പറഞ്ഞു കാന്തപുരവും ഖസ്രജിയും കൊണ്ടുവന്ന കേശത്തിന്റെ കൈ മാറ്റ പരമ്പര അവതരിപ്പിക്കാന്‍ മറു വിഭാഗം സുന്നികള്‍ ആവശ്യപ്പെട്ടപ്പോള്‍ അവതരിപ്പിച്ച കേശ കൈമാറ്റ പരമ്പര (സനദ്‌) പിന്നീട് ഖസ്രജിയുടെ വംശ പരമ്പരയാണെന്നു മാറ്റിപ്പറയേണ്ടി വന്നത് എന്ത് കൊണ്ട് ??? കള്ളം ഇവിടെ തന്നെ വ്യെക്തമല്ലേ ...????

ഇതുപോലെ ഒരു പാട് ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാതെ പലയിടത്തും കാണുന്നു. എവിടെയെങ്കിലും ഇതിന് ഉത്തരം പറഞ്ഞിട്ടുണ്ടോ...

പ്രചാരകന്‍ said...

@Latheef

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെയല്ല. ഇതിനുത്തരം കൊടുത്താല്‍ അടുത്ത ചോദ്യം ഉയരും.. അബൂജാഹിലിനു നേരിട്ടു ബോധ്യപ്പെട്ടിട്ടു ഹിദായത്ത് കിട്ടിയില്ല.

ഇനി താങ്കളിതിവിടെ പേസ്റ്റ് ചെയ്തതിനാല്‍ ഉത്തരം തരണോ എന്നതിനെ പറ്റി ചിന്തിക്കുന്നു. അതിനു മുന്നെ

പ്രവാചകന്‍ മുഹമ്മദ് നബി കേവലം ഒരു സാധാരണ മനുഷ്യനായി ജനിച്ചു സാധാരണ മനുഷ്യനായി ജീവിച്ച് സാധാരണ പോലെ മരിച്ച് .. ഖബറടക്കാതെ വന്നാല്‍ ജീര്‍ണ്ണിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകുമെന്നതിനാല്‍ ഖബറടക്കി എന്ന് വിശ്വസിക്കുന്ന എഴ്തി പ്രചരിപ്പിക്കുന്ന ജമാ‌അത്തെ ഇസ്‌ലമിക്കാര്‍ക്ക് , തിരുകേശം ഒറിജിനല്‍ എന്നല്ല .. പ്രവാചകന്‍ ഒറിജിനലിനു തന്നെ യാതൊരു പ്രത്യേകതകളുമില്ല.

പിന്നെ ഈ ചോദ്യവും ഉത്തരവും എന്തിനാണ്‌ സഹോദരാ..

Note : ur comment was in spam folder

പാര്‍ത്ഥന്‍ said...

കത്തിയ്ക്കുമ്പോള്‍ കത്താതെ നില്‍ക്കുന്ന ഒരു രോമം കാണാനുള്ള ആഗ്രഹം നടക്കുമോ?

പ്രചാരകന്‍ said...

@പാർഥൻ

എല്ലാം നടക്കും ..എല്ലാറ്റിനും ഒരു സമയം ഉണ്ട്.. അതാവുമ്പൊൾ എല്ല്ലാം മനസിലാവും

പാര്‍ത്ഥന്‍ said...

രോമം കത്തില്ല എന്ന് ഗീര്‍‌വാണമടിച്ചാല്‍ പോര. അത് തെളിയിച്ചു കാണിക്കണം.

ഭാരതത്തിലെ യോഗിമാര്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒരു സംഗതിയുണ്ട്. യോഗസിദ്ധിയിലൂടെ പഞ്ചഭൂതങ്ങളെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ ആ വ്യക്തിയ്ക്ക് അതിനെയെല്ലാം നിയന്ത്രിക്കാന്‍ കഴിയും. മറ്റുള്ളവരെ കാണിക്കാന്‍ കഴിയാതെപോയ പലതും ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം കെട്ടുകഥകളുടെ കൂട്ടത്തില്‍ പെടുത്തി. പക്ഷെ ഈ യോഗിയുടെ ചില അത്ഭുതങ്ങള്‍ യൂറ്റ്യൂബില്‍ ലഭ്യമാണ്‌.

ഒരു യോഗി എങ്ങനെ അഗ്നിയെ യോഗസിദ്ധിയിലൂടെ വരുതിയിലാക്കുന്നു എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

ഇവിടെയും

പ്രചാരകന്‍ said...

@ പാര്‍ഥന്‍


പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്നാണ്‌ ഇസ്‌ലാമിക വിശ്വാസം. നാളെ ഒരു യുക്തിവാദി വന്ന് അത് അങ്ങിനെയല്ല. ഖബര്‍മാന്തി പരിശോധിക്കണം എന്ന് പറയുമ്പോള്‍ ഖബര്‍ മാന്തണോ ? തിരുകേശം കത്തുമോ കത്തില്ലെയോ എന്നത് വിശ്വാസത്തില്‍ അധിഷിടിതമാണ്‌ എല്ലാ വിശ്വാസവും കത്തിച്ച് നോക്കി വിശ്വസിക്കാന്‍ ഇസ്ലാം പഠിപ്പികുന്നില്ല. അത് ആരെയും തെളിയിക്കേണ്ട ബാധ്യതയും ഇല്ല. നിങ്ങള്‍ക്ക് നിങളുടേ മതം..

പാര്‍ത്ഥന്‍ said...

ഞാന്‍ അന്ധവിശ്വാസിയല്ല. അതുകൊണ്ട് എന്തും വിശ്വസിക്കാന്‍ മനസ്സ് സമ്മതിക്കില്ല. ഒരു കാര്യത്തിന്‌ അതിന്റെ കാരണം ഇല്ലാതെ ദൈവം (അള്ളാഹു) പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. അതു തന്നെയാണ്‌ അടിസ്ഥാനം. വിശ്വാസങ്ങള്‍ തെറ്റുന്നതും ചഞ്ചലചിത്തന്മാര്‍ക്കാണ്‌. ഞാന്‍ ഇതിന്റെ മുമ്പിലെ കമന്റില്‍ പറയുന്നത് അന്ധവിശ്വാസമല്ല. യാഥാര്‍ത്ഥ്യമാണ്‌. അത് വിശ്വസിക്കേണ്ടതില്ല. അനുഭവിച്ച് മനസ്സിലാക്കിയാല്‍ മതി. മതവുമായി ഇതിന്‌ ഒരു ബന്ധവും ഇല്ല.

പ്രചാരകന്‍ said...

@ Parthan,

നിങ്ങളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കും മറിച്ചു. അത് ആപേക്ഷികമാണ്‌. എന്റെ വിശ്വാസത്തിനു ആ വിശ്വാസം ഉറപ്പിക്കാന്‍ ആവശ്യമായ മാനദണ്ഡമുണ്ട്. അതനുസരിച്ചാണ്‌ വിശ്വാസവും അന്ധവിശ്വാസവും വെറ്തിരിക്കുന്നത്. ആ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് വിശ്വാസമായില്ലെന്ന് വെച്ച് എന്ത് വിശ്വസം കൈവിടാനാവില്ലല്ലോ . നിങ്ങളുടേ ലിങ്കില്‍ കൊടുത്തിട്ടുള്ള വീഡിയോയെ പറ്റി അവിടെ തന്നെ കമന്റുകള്‍ അത് വെറും തട്ടിപ്പാണെന്ന് സമര്‍ഥിച്ച് കാണുന്നുണ്ട അത് അവരുടെ വിശ്വാസം..

Related Posts with Thumbnails