Monday, January 16, 2012

വിജ്ഞാനത്തിന്റ പൂര്‍ത്തീകരണം ധന്യജീവിതത്തിലുടെ : മൗലാന എം എ

ദേളി: വിജ്ഞാനത്തിന്റ പൂര്‍ത്തീകരണം ധന്യജീവിതത്തിലുടെ സല്‍കര്‍മ്മങ്ങള്‍ ചെയ്യലോടെയാണെന്ന് നൂറൂല്‍ ഉലമ എം എ ഉസ്താദ് പ്രസ്താവിച്ചു. സഅദിയ്യ സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു മൗലാന എം എ.

വിദേശത്തെ സ്വപ്ന ജോലിയും അതു നിമിത്തമുണ്ടാകുന്ന സൗകര്യങ്ങളും എല്ലാ കാലവും നീണ്ടു നില്‍ക്കില്ലെന്ന യാതാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അനാവശ്യവും ആഢംബരവും കയ്യൊഴിയാന്‍ പ്രവാസി സമൂഹവും അവരുടെ കുടുംബവും തയ്യാറാകണമെന്ന് നേരത്തെ നടന്ന പ്രവാസി സംഗമത്തില്‍ അദ്ധേഹം പറഞ്ഞു.

ഗള്‍ഫില്‍ അധിവേഗം ശക്തി പ്രാപിക്കുന്ന സ്വദേശി ചിന്ത നാം ഉള്‍ക്കൊള്ളണം. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ഉപേക്ഷിച്ചു വരേണ്ടി വരുമെന്ന ബോധം നമുക്കുണ്ടാവണം. ഇപ്പോള്‍ ലഭിക്കുന്ന സമ്പാദ്യം ഭാവി കൂടി മുന്നില്‍ കണ്ട് വിനിയോഗിക്കണം. ഗള്‍ഫുകാരന് എന്തോ പ്രത്യേകതയുണ്ടെന്ന നിലയിലുള്ള ജീവിത ശൈലി മാറ്റി ഞങ്ങളും ഈ നാട്ടുകാരാണെന്ന അവസ്ഥയിലേക്ക് ഇറങ്ങിവരാന്‍ തയ്യാറാകണം.

ആഢംബര വീടുകള്‍ക്കും വിവാഹങ്ങള്‍ക്കും വേണ്ടി താങ്ങാന്‍ പറ്റാത്ത ലോണ്‍ വാങ്ങിക്കൂട്ടുന്നതും ധനം അനാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതും അവസാനിപ്പിച്ചേ തീരൂ. കല്ല്യാണക്കത്തിനു പോലും ആയിരങ്ങള്‍ ചിലവഴിച്ച് മേനി നടക്കുകയാണ് പലരും സ്വയം നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത ദാരിദ്രയത്തിലേക്കായിരിക്കും സമൂഹത്തിന്റെ പോക്ക് എം എ ഉസ്താദ് പറഞ്ഞു
 
 

No comments:

Related Posts with Thumbnails