Monday, January 16, 2012

ധാര്‍മികതയിലൂന്നിയ വിജ്ഞാനം സമൂഹത്തില്‍ ശാന്തിയും സമാധാനവുമുണ്ടാക്കും: കാന്തപുരം


സഅദാബാദ്: ലോകത്ത് കാണുന്ന അക്രമങ്ങളും അരാജകത്തങ്ങളും വിഞ്ജാനത്തിന്റ അപര്യാപ്തത കൊണ്ടാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു. സഅദിയ്യയുടെ 42 ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യാരാജ്യത്ത് നടന്ന ഭീകാരാക്രമങ്ങള്‍ക്ക് പിന്നില്‍ അഭ്യസ്ഥവിദ്യരായവരാണ്. ഭൗതിക താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പഠിച്ച വിഞ്ജാനമാണ്. ആത്മീയ വിഞ്ജാനവും കൂടി പഠിക്കണം. ഭൗതിക വിഞ്ജാനം മത്രം നേടിയത് കൊണ്ടല്ല പ്രവാചകന്‍ ഇവിടെ പ്രബോധന രംഗത്തിറങ്ങിയത്.

ആത്മീയ ചൈതന്യം നല്‍കുന്നതിന് വേണ്ടിയാണ് അമ്പിയാക്കളുടെ നേതാവായി റസൂല്‍ (സ) വന്നത് ഇവിടുത്തെ ഭരണാധികാരികള്‍ മനസ്സിലാക്കേത് സഅദിയ്യ പോലുളള ആത്മീയ സ്ഥാപനങ്ങളില്ലായിരുന്നെങ്കില്‍ ആഭ്യന്തര വകുപ്പുകള്‍ക്ക് നിലനില്‍പ്പില്ല.

അതിന് തെളിവാണ് മണിക്കൂറുകളായി ഈ പരിപാടിയില്‍ ക്ഷമയോടെ തടിച്ചു കൂടിയ ആയിരങ്ങള്‍. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇത് മനസ്സിലാക്കണം.

ലോകത്ത് നടന്ന വലിയ ഭീകരസംഭവങ്ങള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിച്ചത് ഉന്നത സാങ്കേതിക വിദ്യനേടിയവരായിരുന്നു. അഴിമതിക്കും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും അധാര്‍മിക അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ഉന്നത വിദ്യാസമ്പന്നരാണുള്ളത്. ഭൗതിക താത്പര്യം മാത്രം കാംക്ഷിക്കുന്ന കേവല വിദ്യകൊണ്ട് മാത്രം മനുഷ്യന്‍ നന്നാവില്ലെന്നാണ് ഇതു കാണിക്കുന്നത്. ആത്മീയ ചൈതന്യം നല്‍കുന്ന മതവിദ്യാ കേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രസക്തി ഇവിടെയാണ്.

ശരീരത്തില്‍നിന്ന് ആത്മാവ് പോയാല്‍ ജഡം ഉപയോഗശൂന്യമാകുംപോലെ ആത്മീയ ചൈതന്യമില്ലാത്ത വിദ്യകള്‍ ലോകത്തിനു ഉപകാരപ്പെടില്ല. നാടിന്റെയും സമൂഹത്തിന്റെയും ക്രിയാത്മക വളര്‍ച്ചക്കുന്നത് ഉതകുന്നതായിരിക്കണം വിദ്യാഭ്യാസ പ്രവര്‍ത്തനം. സഅദിയ്യയും മറ്റു മതസ്ഥാപനങ്ങളും നടത്തുന്നത് ഈ പ്രവര്‍ത്തനങ്ങളാണ്. ആത്മീയതയില്‍ ചുവടുറച്ച് ഉന്നത സാങ്കേതിക വിജ്ഞാനമാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നത്.

കള്ളം പറയുന്നവരെയും പരദൂഷണം പറയുന്നവരെയും കൂട്ടുകൂടിയാല്‍ ആത്മചൈതന്യം നഷ്ടപ്പെട്ട് മനുഷ്യന്‍ മൃഗസമാനമാകും. കുപ്രചരണങ്ങള്‍ കൊണ്ടോ ഭീഷണികൊണ്ടോ സുന്നി നവജാഗരണ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല. നാം 40 കോടിയുടെ പള്ളി നിര്‍മിക്കുമ്പോള്‍ മതഭേദമന്യേ എല്ലാവരും പിന്തുണ നല്‍കുന്നു. അസൂയാലുക്കളായ ചിലരാണ് എതിര്‍പ്പിന്റെ ശബ്ദം മുഴക്കുന്നത്. ആരുടെയെങ്കിലും ഒറ്റപ്പെട്ട ശബ്ദം കേട്ട് പിന്തിരിയുന്നവരല്ല സുന്നി സമൂഹം. മര്‍കസിനു കീഴില്‍ മാത്രം ഇതുവരെ രണ്ടായിരത്തോളം പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. കോടികള്‍ ചെലവഴിച്ച് വിനോദ പരിപാടികളൊരുക്കുന്നവര്‍ ലോകത്ത് സമാധാനം സൃഷ്ടിക്കുന്ന പള്ളികള്‍ക്കെതിരെ തിരിയുന്നത് ദുരൂഹമാണ്.

പ്രവാചകരുടെ മഹത്വം അംഗീകരിക്കാത്തവരെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്കാവില്ല. പ്രവാചക സ്‌നേഹത്തിനായി സമൂഹത്തിലെ എല്ലാവരും യോജിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയോ തീവ്രവാദമോ ഇല്ലാത്ത ശാന്തമായ സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഭീരുക്കളാണ് ഭീകരതയിലേക്ക് തിരിയുന്നത്. അവരവരുടെ സംസ്‌കാരം മുറുകെപ്പിടിച്ച് മതസൗഹാര്‍ദം വളര്‍ത്താന്‍ എല്ലാവരും ഉത്സാഹിക്കണം
 
 

No comments:

Related Posts with Thumbnails