Saturday, October 8, 2011

സാഹിത്യകാരൻമാർ പ്രവാസികൾക്ക്‌ പ്രചോദനം നൽകണം: ബാബു ഭരദ്വാജ്

മലപ്പുറം: പ്രവാസികൾക്ക്‌ ഊർജവും പ്രചോദനവും നൽകാൻ സാഹിത്യകാരൻമാർ ശ്രമിക്കണമെന്ന്‌ സാഹിത്യകാരൻ ബാബു ഭരദ്വാജ്‌. പ്രവാസികളെ ഹാസ്യകഥാപാത്രങ്ങളായിട്ടാണ്‌ പഴയകാല സാഹിത്യകാരൻമാർ വീക്ഷിച്ചത്‌. ഇന്ന്‌ കാണുന്ന കേരളത്തെ സൃഷ്ടിച്ചത്‌ പ്രവാസികളാണ്‌. തൊഴിലില്ലാതാകുമായിരുന്ന അവസ്ഥയിൽ നിന്ന്‌ കേരളത്തെ രക്ഷിച്ചതും ഇവർ തന്നെയാണ്‌. അത്‌ പ്രവാസികളുടെ ജീവിതത്തെ അനുഭാവപൂർണം കാണേണ്ടതുണെ​‍്ടന്നും അദ്ദേഹം പറഞ്ഞു.


ഇക്കാലത്ത്‌ ഒരുപാട്‌ കുട്ടികളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ സാഹിത്യോത്സവ്‌ നടത്തൽ പലപ്പോഴും ഒരു ചടങ്ങായി മാറാറുണ്ട്‌. അതൊക്കെ ഒന്ന്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ നിലച്ച്‌ പോകാറാണ്‌ പതിവ്‌. എന്നാൽ പതിനെട്ട്‌ കൊല്ലമായി എസ്‌ എസ്‌ എഫ്‌ സാഹിത്യോത്സവ്‌ നടത്തുന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. ഓരോ കൊല്ലവും ഈ പ്രസ്ഥാനം പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കുന്നുവെന്നതും അത്ഭുതം തന്നെയാണ്‌. സർക്കാർ ഉത്സവങ്ങൾ മാത്രമാണ്‌ ഇങ്ങിനെ സംഘടിപ്പിക്കാറ്‌. അത്‌ സർക്കാർ കാര്യമാണ്‌. എന്നാൽ ഒരു വിദ്യാർഥി സംഘടന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്‌, ഇതിനെ സർഗാത്മകമാക്കുന്നതും അപൂർവമാണ്‌. ഇത്തരം പ്രവർത്തനങ്ങൾ ഒരു വിദ്യാർഥി സംഘടന നടത്തുന്നുവെന്ന വിചാരം എന്നെ ആഹ്ളാദിപ്പിക്കുന്നു

No comments:

Related Posts with Thumbnails