Sunday, October 30, 2011

ക്ലീന്‍ അപ് ദി വേള്‍ഡില്‍ കാന്തപുരത്തിന്റെ സാന്നിധ്യം ആവേശമായി.


ദുബൈ: ലോക ശുചീകരണത്തിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡില്‍ ഈ വര്‍ഷവും രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ പങ്കാളിത്തം ശ്രദ്ധേയമായി. രണ്ടായിരത്തില്‍ പരം സന്നദ്ധ സേവകരെ അണിനിരത്തി ആര്‍.എസ്.സി. അധികൃതരുടെ പ്രത്യേക പ്രശംസക്ക് നേടി. പരിപാടിയില്‍ ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സന്നദ്ധ സേവകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ശുചീകരണ സന്ദേശം അറിയിച്ചു. ഈ. ശുചീകരണ യജ്ഞം ഇന്ന് കൊണ്ടു അവസാനിപ്പിക്കരുതെന്നും നിത്യ ജീവിതത്തില്‍ സ്വന്തം ശരീരവും വസ്ത്രവും ശുദ്ധിയാക്കുന്നതു പോലെ നമ്മുടെ പരിസരവും മാലിന്യ മുക്തമാ ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍. എസ്. സി. ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണ്‍ വീനര്‍ അബ്ദുള്ള വടകരയും ശുചീകരണസന്ദേശം നല്‍കി. നഗരസഭ ഉദ്യോഗസ്ഥരെ കൂടാതെ ചാപ്റ്റര്‍ കണ്‍വീനര്‍ അലി അക്ബര്‍, റസാക്ക് മാറഞ്ചേരി, കാസിം പുറത്തീല്‍, അബ്ദുല്‍ ഹകീം ഷാര്‍ജ മുഹമ്മദ്‌ കുഞ്ഞി സഖാഫി, അഷ്‌റഫ്‌ പാലക്കോട് ഷമീം തിരൂര്‍, ഉസ്മാന്‍ കക്കാട്, നാസര്‍ തൂണേരി,നിയാസ് ചൊക്ലി പങ്കെടുത്തു. മുഹമ്മദ്‌ സഅദി കൊച്ചി, അബ്ദുല്‍ ഹകീം ഹസനി, മുസ്തഫ കയ്പമംഗലം, സലീം ആര്‍.ഇ.സി., മന്‍സൂര്‍ ചേരാപുരം, ശിഹാബ് തൂണേരി, ശരീഫ് പേരാല്‍ , എന്നിവര്‍ നേതൃത്വം നല്‍കി.

 



2 comments:

prachaarakan said...

ദുബൈ: ലോക ശുചീകരണത്തിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡില്‍ ഈ വര്‍ഷവും രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ പങ്കാളിത്തം ശ്രദ്ധേയമായി

Rosee said...

കാന്തപുരം, കാന്തപുരം, കാന്തപുരം, കാന്തപുര.... വേറെ ആരും ഇല്ലേ???

Related Posts with Thumbnails