Monday, October 17, 2011

വിവാഹദിവസം വരന്‍ പിന്മാറി; മദ്രസാധ്യാപകന്‍ സ്ത്രീധന രഹിത വിവാഹത്തിലൂടെ മാതൃക കാട്ടി

കാസര്‍കോട്: വിവാഹദിവസം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. മുടങ്ങിയ വിവാഹം മദ്രസാധ്യാപകന്‍ സ്ത്രീധനരഹിത വിവാഹത്തിലൂടെ നടത്തി മാതൃക കാട്ടി. ചൗക്കി മജലിലാണ് നാടകീയ മുഹൂര്‍ത്തം . കോഴിക്കോട് സ്വദേശിയും ചൗക്കി മജലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ എ.സി. മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ സയ്യിദ(20)യും, മധൂരിലെ െ്രെഡവറായ യുവാവും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്നത്.

വിവാഹ ദിവസം രാവിലെയാണ് സ്ത്രീധന തുക മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ വരനും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറിയതായി വധുവിന്റെ വീട്ടുകാരെ അറിയിച്ചത്. വിവാഹത്തിന് ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കി ബന്ധുക്കളും സുഹൃത്തുക്കളും മറ്റും കാത്തിരിക്കുന്നതിനിടയിലാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതായുള്ള ഞെട്ടിക്കുന്ന വിവരം വധുവിന്റെ വീട്ടുകാര്‍ക്ക് ലഭിച്ചത്. വീട്ടില്‍ കൂട്ട നിലവിളി ഉയരുകയും പിതാവ് ബോധരഹിതനായി വീഴുകയും ചെയ്തതോടെ കല്ല്യാണ വീട് കണ്ണീരില്‍ കുതിര്‍ന്നു.



ഇതിനിടെയാണ് വീട്ടുകാരുടെ വിഷമം കണ്ട് മനസ്സലിഞ്ഞ ചൗക്കി സ്വദേശിയും, പെരിയടുക്കയില്‍ അധ്യാപകനുമായ മുസ്തഫ ഹനീഫി വധുവിന്റെ വീട്ടുകാരോട് വിവാഹത്തിന് താന്‍ തയ്യാറാണെന്ന് അറിയിച്ചത്. വിവാഹ വീട് പിന്നീട് ഉത്സവപ്രതീതിയിലേക്ക് മടങ്ങി. 30 പവനും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനത്തുകയായി നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഒരാഴ്ച മുമ്പ് ഒന്നര ലക്ഷം നല്‍കിയിരുന്നു. സ്ത്രീധനത്തിലെ 15 പവന്‍ സ്വര്‍ണ്ണം വിവാഹത്തിനു മുമ്പ് തന്നെ നല്‍കണമെന്ന ആവശ്യവുമായി യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കാനിടയായത്.



4 comments:

prachaarakan said...

വിവാഹദിവസം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. മുടങ്ങിയ വിവാഹം മദ്രസാധ്യാപകന്‍ സ്ത്രീധനരഹിത വിവാഹത്തിലൂടെ നടത്തി മാതൃക കാട്ടി

കാസിം തങ്ങള്‍ said...

നല്ല മാതൃക. അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍ .

ബഷീർ said...

അഭിനന്ദനങ്ങള്‍
നവദമ്പതികള്‍ക്ക് മംഗളാശംസകള്‍.. സന്തോഷപ്രദമായ ദീര്‍ഘദാമ്പത്യത്തിനായി പ്രാര്‍ഥിക്കുന്നു

saifu kcl said...

gud

Related Posts with Thumbnails