Saturday, October 8, 2011

എസ്എസ്എഫ് പ്രഥമ സാഹിത്യോത്സവ് അവാര്ഡ് ബാലകൃഷ്ണന് വളളിക്കുന്നിന്

സ്വലാത്ത്നഗര് (മലപ്പുറം): എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഏര്പ്പെടുത്തിയ പ്രഥമസാഹിത്യോത്സവ് അവാര്ഡിന് ബാലകൃഷ്ണന് വളളിക്കുന്ന് അര്ഹനായി.

മാപ്പിള സാഹിത്യ രംഗത്തെ സമഗ്രസംഭാവനയാണ് അദ്ദേഹത്തെ അവാര്ഡിനര്ഹനാക്കിയത്. മാപ്പിളകലകളെയും സാഹിത്യത്തെയും കുറിച്ച് ഒട്ടേറെ പഠന പ്രബന്ധങ്ങള് അവതരിപ്പിച്ച വളളിക്കുന്ന് ഈ മേഖലയില് ഒട്ടേറെ ഗവേഷണങ്ങള് നടത്തിയിട്ടുണ്ട്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയില് രിസാല വാരിക ചീഫ് എഡിറ്റര് സുലൈമാന് സഖാഫി മാളിയേക്കലാണ് അവാര്ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.


22222 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങിയതാണ് അവാര്ഡ്. തിരുവനന്തപുരത്ത് നവമ്പറില് നടക്കുന്ന ചടങ്ങില് അവാര്ഡ് നല്കും.

ഡോ. ഹുസൈന് രണ്ടത്താണി, ഖാസിം ഇരിക്കൂര്, എ.കെ അബ്ദുല് മജീദ്, മാളിയേക്കല് സുലൈമാന് സഖാഫി, എസ്. ശറഫുദ്ധീന് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

SSF സാഹിത്യോത്സവ് 2011 വാര്‍ത്തകള്‍ ചിത്രങ്ങള്‍.. ഇവിടെ  ,   ഇവിടെയും


1 comment:

prachaarakan said...

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഏര്പ്പെടുത്തിയ പ്രഥമസാഹിത്യോത്സവ് അവാര്ഡിന് ബാലകൃഷ്ണന് വളളിക്കുന്ന് അര്ഹനായി

Related Posts with Thumbnails