Wednesday, October 5, 2011

ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളക്ക് വ്യാഴാഴ്ച മഅ്ദിനില് തുടക്കമാവും



മലപ്പുറം: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് മലപ്പുറം സ്വലാത്ത് നഗറില് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളക്ക് അടുത്ത വ്യാഴാഴ്ച വൈകീട്ട് പ്രമുഖര് സംബന്ധിക്കുന്ന സാഹിത്യ സെമിനാറോടെ തുടക്കമാവും. തുടര്ന്ന് വെള്ളി,ശനി ദിവസങ്ങളില് സാഹിത്യമത്സരങ്ങള് നടക്കും .

കേരളത്തിലെ 14 ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരിയിലും നടക്കുന്ന ജില്ലാ കലാമേളകളില് നിന്നും ജേതാക്കളായ രണ്ടായിരത്തോളം പ്രതിഭകളാണ് സംസ്ഥാന സാഹിത്യമേളയില് മാറ്റുരക്കുക. മാപ്പിളപ്പാട്ട്, പ്രസംഗം, ഡോക്യുമെന്ററി പ്രസന്റേഷന്, ബുക്ക്റിവ്യൂ, സ്പോട്ട് മാഗസിന്, ഡിജിറ്റല് ഡിസൈനിംഗ് തുടങ്ങി എഴുപത്തിരണ്ട് ഇനങ്ങളിലായാണ് സാഹിത്യമേള സംഘടിപ്പിക്കുന്നത്. ജില്ലാ കലാമേളകളില് നിന്ന് ജേതാക്കളാകുന്ന പ്രമുഖ ക്യാമ്പസുകള് തമ്മിലും മാറ്റുരക്കും.

കലാപ്രതിഭകളെയും കലാപ്രേമികളേയും ശ്രോദ്ധാക്കളെയും വരവേല്ക്കുന്നതിനുള്ള ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ് മഅ്ദിന് ക്യാമ്പസും സ്വാഗതസംഘം കമ്മിറ്റിയും. ദേശീയ പാതക്കു സമീപത്തായി അഞ്ച് പ്രധാന വേദികളാണ് പണി പൂര്ത്തീകരിച്ചു കൊണ്ടിരിക്കുന്നത്. സ്വാഗതസംഘം കമ്മിറ്റിക്കു പുറമെ ജില്ലയിലെ പ്രത്യേക പ്രവര്ത്തക കൂട്ടായ്മയും ഒരുക്കങ്ങള്ക്കു പിന്നില് സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന ജനകീയ സംഗമത്തിലൂടെ വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന നൂറുകണക്കിന് ജനനായകര് സാഹിത്യോത്സവിന്റെ സജീവ പ്രവര്ത്തനങ്ങളില് പങ്കാളികളായിക്കഴിഞ്ഞു. സാഹിത്യോത്സവിന് ആഥിത്യമരുളുന്ന മലപ്പുറം ജില്ലയുടെ വിവിധ അതിര്ത്തികളിലടക്കം ഇരുപത്തിയഞ്ച് പ്രധാന സ്വാഗത കവാടങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.

സാഹിത്യോത്സവിന്റെ പ്രചാരണത്തിനായി അടുത്ത ദിവസങ്ങളില് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില് നടക്കുന്ന കലാജാഥ, വിളംബരജാഥ, സാംസ്കാരിക ഘോഷയാത്ര, പതാകജാഥ, വിഭവ സമാഹരണ യാത്ര, ബൈക്ക് റാലി, പ്രഭാത ഭേരി, സാഹിത്യസെമിനാര് തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള് ജില്ലയുടെ സാഹിത്യമാമാങ്കത്തിന്റെ ആവേശത്തിന് കൂടുതല് കൊഴുപ്പേകും.

സാഹിത്യോത്സവ് സംബന്ധമായ അന്വേഷണങ്ങള്ക്കും വിവരങ്ങള്ക്കും നഗരിയില് ഹെല്പ്ലൈന് പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. ഫോണ്: 9447269334,9745516076


for more news and pics , visit


 


.



No comments:

Related Posts with Thumbnails