Tuesday, October 4, 2011

പരസ്യവിമര്ശത്തിനെതിരെ മുസ്ലിംലീഗ് സെക്രട്ടേറിയറ്റില് അമര്ഷം

കോഴിക്കോട്: മുസ്ലിംലീഗിനെതിരെ സമസ്ത ചേളാരിവിഭാഗം നടത്തിയ പരസ്യപ്രസ്താവനയില് മുസ്ലിംലീഗ് പാര്ട്ടി സെക്രട്ടേറിയറ്റില് പലരും അമര്ഷം രേഖപ്പെടുത്തി. ഞായറാഴ്ച കോഴിക്കോട്ട് ചേര്ന്ന പാര്ട്ടി സെക്രട്ടേറിയറ്റില് സമസ്തയുടെ നിലപാടിനെതിരെ അംഗങ്ങള് രംഗത്തുവന്നു.

ഏതെങ്കിലും സാമുദായിക സംഘടനയുടെ നിര്ദേശങ്ങള്ക്കോ ഭീഷണിക്കോ പാര്ട്ടി വഴങ്ങരുതെന്നും നേതാക്കളില് ചിലര് വാദിച്ചു. അതേസമയം, പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പില് കാന്തപുരം വിഭാഗത്തില്നിന്ന് സഹായം കിട്ടിയതിനാല് അവരെ തള്ളിപ്പറയാനും ലീഗ് തയാറല്ല. സമസ്ത ചേളാരിവിഭാഗം സമസ്തയുടെ പരാതി കേള്ക്കുമെന്നും ചര്ച്ചചെയ്ത് പരിഹരിക്കുമെന്നും യോഗശേഷം വാര്ത്താസമ്മേളനത്തില് പറഞ്ഞ ലീഗ് ജനറല് സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.എ. മജീദും കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചു. സമസ്ത ചേളാരിവിഭാഗം  വിഭാഗത്തിന്റെ നിര്ദേശപ്രകാരമാണോ മുസ്ലിംലീഗ് പ്രവര്ത്തിക്കുന്നതെന്ന് പാര്ട്ടി നേതൃത്വം വ്യക്തമാക്കണമെന്ന കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാരുടെ പ്രസ്താവന മാധ്യമപ്രവര്ത്തകര് ശ്രദ്ധയില്പ്പെടുത്തിയപ്പോള് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു ബഷീറിന്റെ മറുപടി. കാന്തപുരത്തോടുള്ള അനുഭാവ നിലപാട് ലീഗ് മാറ്റിയിട്ടില്ലെന്ന് വ്യക്തമായതിനെതുടര്ന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന് തൊട്ടുപിന്നാലെ കോട്ടുമല ബാപ്പു മുസ്ലിയാര് കാസര്കോട്ട് വാര്ത്താസമ്മേളനം നടത്തി വീണ്ടും പ്രതികരിച്ചത്.

കാന്തപുരം വിഭാഗത്തിന്റെ പരിപാടികളില് പങ്കെടുക്കുകയും അവരുടെ സ്ഥാപനങ്ങള് സന്ദര്ശിക്കുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിന്റെ രീതി അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ട് ചേര്ന്ന സമസ്ത സമസ്ത ചേളാരിവിഭാഗം മുശാവറ യോഗം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുസ്ലിംലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്ന്നാണ് പാര്ട്ടി സെക്രട്ടേറിയറ്റ് വിഷയം ചര്ച്ചചെയ്തത്. പരസ്യമായി പ്രതികരിക്കാന് മാത്രം പ്രകോപനം പാര്ട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്. കാന്തപുരം വിഭാഗം തങ്ങളുടെ ശത്രുവായതിനാല് മുസ്ലിം ലീഗും അവരെ ശത്രുവായി കാണണമെന്ന സമസ്തയുടെ നിലപാട് പാര്ട്ടിക്ക് കൈക്കൊള്ളാനാവില്ല. കാന്തപുരം വിഭാഗത്തെ ലീഗ് ശത്രുവായി കാണുന്നില്ലെന്നും യോഗത്തില് വ്യക്തമാക്കപ്പെട്ടു



No comments:

Related Posts with Thumbnails