Sunday, October 2, 2011

മുസ്ലീം ലീഗ് ചേളാരി വിഭാഗത്തിന്റെ നിര്ദ്ദേശത്തിലാണോ പ്രവര്ത്തിക്കുന്നതെന്ന് വ്യക്തമാക്കണം: കാന്തപുരം

കോഴിക്കോട്: മുസ്ലീം ലീഗ് ചേളാരി വിഭാഗത്തിന്റെ നിര്ദ്ദേശമനുസരിച്ചാണോ പ്രവര്ത്തിക്കുന്നത് വ്യക്തമാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്. എ.പി വിഭാഗത്തിന്റെ പ്രവര്ത്തനങ്ങള് സുതാര്യമായതുകൊണ്ടാണ് ദേശീയ നേതാക്കളില് പലരും മര്കസില് വരുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നിര്ദ്ദേശമനുസരിച്ച് പ്രവര്ത്തിക്കേണ്ട ഗതികേടിലേയ്ക്ക് ലീഗ് നേതൃത്വം എത്തിപ്പെട്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒരു രാഷ്ട്രീയ സംഘടനയേയും എ.പി വിഭാഗം നിയന്ത്രിക്കുന്നില്ലെന്നും ഒരു രാഷ്ട്രീയ പാര്ട്ടിയുടേയും നിര്ദ്ദേശത്തില് തങ്ങള് പ്രവര്ത്തിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.പി.വിഭഗാവുമായി ബന്ധപ്പെടുന്നത് മുസ്ലിംലീഗ് നേതാക്കള് നിര്ത്തണമെന്ന ചേളാരി വിഭാഗത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന് വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 comment:

prachaarakan said...

മുസ്ലീം ലീഗ് ഇ.കെ വിഭാഗത്തിന്റെ നിര്ദ്ദേശമനുസരിച്ചാണോ പ്രവര്ത്തിക്കുന്നത് വ്യക്തമാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്.

Related Posts with Thumbnails